ആവശ്യമുള്ള സാധനങ്ങള്‍
1. റവ ഒരു കപ്പ്
മൈദ ഒരു കപ്പ്
അരിപ്പൊടി ഒരു കപ്പ്
പഞ്ചസാര ഒരു കപ്പ്
2. പാല് ഒരു കപ്പ്
വെള്ളം അര കപ്പ്
3. ഏലക്കായ 5
നെയ്യ് ഒരു ടീസ്പൂണ്‍
പാചക എണ്ണ ആവശ്യത്തിന്
ഒന്നാമത്തെ ചേരുവകള്‍ ഒന്നിച്ചാക്കി പാലും വെള്ളവും ഒഴിച്ച് കലക്കുക. (മാവിന് കട്ടി കൂടിയാല്‍ കുറച്ച് വെള്ളവും ഒഴിക്കാം). ഇതില്‍ മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കി ഒരു മണിക്കൂര്‍ വെക്കുക.
കുഴിയപ്പ ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ സ്
പൂണ് കൊണ്ട് ഓരോ കുഴിയിലും പകുതിവരെ മാവൊഴിക്കുക. വേവുമ്പോള്‍ കുഴി നിറഞ്ഞ് വരും. തിരിച്ചിട്ട് വേവിച്ചെടുക്കുക.
ഈത്തപ്പഴം അരകിലോഗ്രാം
മൈദ അര കിലോഗ്രാം
തേങ്ങ ചെറുതായി അരിഞ്ഞത് കാല് കപ്പ്
ഉപ്പ് പാകത്തിന്, എണ്ണ
ഈത്തപ്പഴം കുരുകളഞ്ഞ് നീളത്തില്‍ കഷ് ണങ്ങളാക്കുക. മൈദയും തേങ്ങാ കഷ്ണങ്ങളും ഉപ്പും അല്‍പ്പം വെള്ളം ചേര്‍ത്ത് കുഴക്കുക. ചെറിയ ഉരുളകളാക്കി വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.