ബ്രഡ് 12 കഷ്ണങ്ങള്‍
മുട്ട 1
പാല് 1/4 കപ്പ്
പഞ്ചസാര 1/4 കപ്പ്
ഏലക്കാപൊടി 1/2 ടീസ്പൂണ്‍
തേങ്ങ ചിരവിയത് 1/4 കപ്പ്
എണ്ണ ആവശ്യത്തിന്
ബ്രഡ്, പഞ്ചസാര, ഏലക്കാപൊടി എന്നിവ പൊടിച്ചെടുക്കുക. ഇതിലേക്ക് മുട്ട, പാല്, തേങ്ങ എന്നിവ മിക്സ് ചെയ്ത് ചെറിയ ഉരുളകളാക്കുക. ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.
മുളക് ഇല 10 എണ്ണം
കടലപ്പൊടി 1 കപ്പ്
കുരുമുളകു പൊടി എരിവിന്
ഉപ്പ്, എണ്ണ ആവശ്യത്തിന്
മുട്ട ഒന്ന്
കടലപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ഒരു ബൗളിലെടുത്ത് മുട്ടയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കുഴമ്പുരൂപത്തില്‍ മാവുണ്ടാക്കി മുളകിന്റെ ഇല തണ്ടോടെ പൊരിച്ചെടുക്കുക. ചീരയിലയും ഭക്ഷ്യയോഗ്യമായ മറ്റിലകളും ഇതുപോലെ ഉപയോഗിക്കാം.
ഉരുളക്കിഴങ്ങ് 2 എണ്ണം വലുത്
അരിപ്പൊടി 1 ടീസ്പൂണ്‍
മൈദപ്പൊടി 2 ടീസ്പൂണ്‍
ഉപ്പ്, എണ്ണ ആവശ്യത്തിന്
മുളകുപൊടി 1/2 ടീസ്പൂണ്‍
മുട്ട 1
കിഴങ്ങ് തൊലി കളഞ്ഞ് നീളത്തില്‍ മുറിച്ച് പൊടികളും മുട്ടയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മാവുണ്ടാക്കുക. കിഴങ്ങു കഷ്ണങ്ങള്‍ മാവില്‍ മുക്കിയെടുത്ത് എണ്ണയില്‍ പൊരിച്ചെടുക്കുക. ചേന, കാച്ചില് പോലുള്ള കിഴങ്ങുകളും ഉപ്പിട്ട് വേവിച്ചെടുത്ത ശേഷം ഇങ്ങനെ പൊരിച്ചെടുക്കാം.
എള്ള് 2 കപ്പ്
പുഴുക്കലരി 1/2 കപ്പ്
ശര്‍ക്കര ചീകിയത് 3/4 കപ്പ്
തേങ്ങ ചിരവിയത് 1 കപ്പ്
എളള് എണ്ണ ചേര്‍ക്കാതെ വറുക്കുക. പൊട്ടിത്തുടങ്ങുമ്പോള്‍ കോരി വെക്കുക. അരിയും ഇതുപോലെ വറുക്കുക. രണ്ടും ആറിയ ശേഷം പൊടിക്കുക. ഒരു ബൗളില്‍ അരിപ്പൊടി തേങ്ങ, ശര്‍ക്കര എന്നിവ എടുത്ത് എള്ള് ചേര്‍ത്ത് കുഴക്കുക. ചെറിയ ഉരുളകളാക്കി ഉപയോഗിക്കാം.