സേമിയ - 1 കപ്പ്
വെള്ളം - 3 കപ്പ്
ഉപ്പ് - ആവശ്യത്തിന്
ഉള്ളി അരിഞ്ഞത് - 2
ഉരുളക്കിഴങ്ങ് അരിഞ്ഞത് - 2
ഇഞ്ചി - 1 കഷ്ണം
വെളുത്തുള്ളി അരച്ചത- 5 ഇതള്‍്
പച്ചമുളക് അരിഞ്ഞത് - മൂന്ന്
എണ്ണ - വറുക്കാന്‍ ആവശ്യമായത്
കടലമാവ് - 1/4 കപ്പ്
പാകം ചെയ്യുന്ന വിധം
സേമിയ അല്പം ഉപ്പുചേര്‍ത്ത വെള്ളത്തില്‍ വേവിച്ച് ഊറ്റിവയ്ക്കുക. വെള്ളവും കടലമാവും ചേര്‍ത്ത് കുഴമ്പുപരുവത്തിലാക്കുക. സേമിയ, അരിഞ്ഞ ഉള്ളി, ഉരുളക്കിഴങ്ങ്, പച്ചമുളക്, ഇഞ്ചി - വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് കുഴയ്ക്കുക. എണ്ണ ചൂടാക്കി ഈ കൂട്ട് സ്പൂണില്‍ കോരി എണ്ണയിലേക്ക് ഇട്ട് വറുത്തുകോരുക. ചട്നിയോ തക്കാളി സോസോ കൂട്ടി കഴിക്കാം.
സേമിയ - 200 ഗ്രാം
വെള്ളം - 3 കപ്പ്
ബ്രഡ് സ്ലൈസുകള്‍ - 2-3
ഇടത്തരം വലിപ്പമുള്ള ഉരുളക്കിഴങ്ങ് - 2-3
നിലക്കടല വറുത്തു പൊടിച്ചത് - 25 ഗ്രാം
പച്ചമുളക് അരിഞ്ഞത് - 4-5
എണ്ണ - വറുക്കാനാവശ്യമായത്
മല്ലിയില - 1 തണ്ട്
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
വെള്ളം തിളപ്പിച്ച് സേമിയ ഉപ്പിട്ട് ചേര്‍ത്ത് വേവിച്ച് ഊറ്റിയെടുക്കുക. ഇതിലേക്ക് വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ സേമിയ, ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്, നിലക്കടല, മല്ലിയില അരിഞ്ഞത്, സവാള പൊടിയായി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ഉപ്പ് ഇവ ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ നന്നായി കുഴയ്ക്കുക. പിന്നീട് വടയുടെ ഷെയ്പ്പിലാക്കി എണ്ണയില്‍ വറുത്തെടുക്കുക.