ഞാന്‍
നക്ഷത്രങ്ങളില്‍നിന്നും
നക്ഷത്രങ്ങളിലേക്കും
ഗ്രഹങ്ങളില്‍നിന്നും
ഗ്രഹങ്ങളിലേക്കും
കടലില്‍നിന്നും
ആകാശത്തിലേക്കുമുള്ള
യാത്രാപഥങ്ങളില്‍
മനുഷ്യനെ തേടുകയാണ്.
കള്ളനായ കമ്യൂണിസ്റ്റാവാനും
മതബോധമില്ലാത്ത
മതമൗലികവാദിയാവാനും
വംശവിചാരമില്ലാത്ത
വംശീയവാദിയാവാനും
ദേശമറിയാത്ത
ദേശീയവാദിയാവാനും
കഴിയാത്തതാണെന്റെ പരാജയം.
പക്ഷേ
നിനക്കെന്നെ
കൂടപ്പിറപ്പാക്കാം
കൂട്ടുകാരനുമാക്കാം
വിശ്വാസപൂര്‍വം
നെഞ്ചോടു ചേര്‍ക്കാം.
നീയെന്നെ
കാണുവാന്‍ ശ്രമിക്കുക,
നീയെന്നെ
കേള്‍ക്കുവാന്‍ ശ്രമിക്കുക.
നിന്നെയെന്നുമെന്നും
ഹൃദയത്തോട് ഞാന്‍
ചേര്‍ത്തുപിടിച്ചിട്ടുണ്ട്.
നിന് അന്തഃരംഗത്തില്
ഞാനൊരു
ഉമ്മ വെക്കട്ടെ.