അങ്ങനെയാണ് വീടൊരു വാസയോഗ്യ ഗൃഹമായത്

ബഷീര്‍ മുളിവയല്‍, വര: തമന്ന സിത്താര വാഹിദ്‌ No image

വീടകത്ത് ഒരു പുഴയൊഴുകുന്നു
എല്ലാവരുടെ ഹൃദയത്തിലും അതിന്റെ നനവ്
തീരങ്ങളില്‍ കിളിര്‍ക്കുന്ന കറുകനാമ്പുകള്‍ കൊണ്ട്
അകം ഹരിതാഭമാകുന്നു
വീട് ഒരു ചെമ്മരിയാടോ,
പുളളിമാനോ ആയി
ആ പുഴവക്കില്‍ മേയുന്നു

ആ പുഴയില്ലെങ്കില്‍ വീട്
മരുഭൂമിയായിപ്പോയേനെ
കള്ളിമുള്‍ച്ചെടികള്‍
കൊണ്ട് ജീവിതം നിറഞ്ഞേനെ

കാട്ടുപൂ സുഗന്ധമുള്ള
എരിയുന്ന നട്ടുച്ച സൂര്യനെ
ഇലകള്‍ക്കൊണ്ട് മൂടി
തെളിവിളക്കിന്‍ പ്രഭ ചൊരിയുന്ന
മരങ്ങള്‍ നിറഞ്ഞ ഉറവകള്‍
ചിരിച്ചൊഴുകും കാട്ടാറുകളും
പഞ്ചമം പാടുന്ന കിളികളുമുള്ള ഒരു കാടുണ്ട് വീട്ടില്‍

ആ കാടില്ലെങ്കില്‍ ജീവിതത്തിന്റെ നട്ടുച്ചകളില്‍
വീട് വാടിത്തളര്‍ന്നു പോയേനെ

കറുത്തിരുണ്ട
കാര്‍മുകിലുകള്‍
തെളിനീര്‍ മഴയായ് പൊഴിക്കും
ഇരുള്‍ മൂടിയ രാവുകളില്‍ നക്ഷത്രങ്ങളായ് തെളിയും
അമാവാസിയില്‍ പൗര്‍ണമിയാകും
രാവ് കടഞ്ഞെടുത്ത്
പ്രഭാതമാക്കുമൊരാകാശമുണ്ട് വീട്ടില്‍

ആ ആകാശമില്ലായിരുന്നെങ്കില്‍
വീട് എന്നും ഇരുട്ടിലായേനെ

സുഖമായി സഞ്ചരിക്കാന്‍ പാതകള്‍ വെട്ടിയ
ധാന്യങ്ങളും പഴങ്ങളും വിളഞ്ഞ
പൂക്കള്‍ ചിരിക്കുന്ന പുഴകള്‍ ഒഴുകുന്ന
അകമില്‍ ഉരുകുന്ന ലാവകള്‍
പച്ചപ്പ് കൊണ്ട് മറയ്ക്കുന്ന ഒരു ഭൂമിയുണ്ട് വീട്ടില്‍

സര്‍വംസഹയായ ആ ഭൂമിയില്ലെങ്കില്‍
വീട് ഉണ്ടാവുകയേയില്ല

പ്രപഞ്ചം മുഴുവന്‍ ഉള്ളിലൊതുക്കി
അകത്ത് ഒരുത്തിയുള്ളത് കൊണ്ടാണ്
വീട് വാസയോഗ്യമായ ഗൃഹമായത്. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top