അരോഗ്യമുള്ള പല്ലുകള്‍ക്ക്

കരകുളം നിസാമുദ്ദീന്‍ No image

മലയാളി വൃത്തിയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനത്താണ്. ദിവസവും രണ്ടു നേരം പല്ലു തേക്കുന്നു. എല്ലാ ദിവസവും കുളിക്കുന്നു. എന്നാല്‍ രോഗങ്ങളുടെ കാര്യത്തിലും നാം തന്നെയാണ് മുന്നില്‍. അതില്‍ പ്രധാനം ദന്തരോഗം തന്നെ. ജീവിതത്തില്‍ ഒരിക്കലും പല്ലുവേദനയോ അതുസംബന്ധമായ പ്രശ്നങ്ങളോ ഉണ്ടാകാത്തവര്‍ ചുരുക്കം. കേരളത്തില്‍ 70 ശതമാനം വിവിധ തരം ദന്തരോഗങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. ഇതില്‍ പ്രായവ്യത്യാസം ഇല്ലെന്നതും മറ്റൊരു സത്യം.
പല്ല് സംരക്ഷണത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ളാസുകള്‍ നടക്കുന്നുവെങ്കിലും ദന്തരോഗം വര്‍ധിക്കുന്നു. പല്ല് സംരക്ഷണത്തിനായി പുറത്തിറങ്ങുന്ന ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഒരു കുറവുമില്ല. ദന്തിസ്റുകളുടെ കാര്യത്തിലും മറിച്ചല്ല.
പല്ല് കേടുവരാന്‍ മനസ്സാണ് പ്രധാന കാരണമെന്ന് ഗവേഷകര്‍ പറയുന്നു. പല്ല് കേടുവന്നാലുള്ള പൊല്ലാപ്പ് കുറച്ചൊന്നുമല്ല. കടിച്ചു പൊടിക്കാനുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കണ്ടില്ലെന്ന് നടിക്കണം. ചിരിച്ചാല്‍ വായിലെ 'കള്ളി' വെളിച്ചത്താകുമെന്ന് കരുതി അതും നിയന്ത്രിക്കണം. വേദനയുടെയും നീരിന്റെയും കാര്യം പറയേണ്ടതുമില്ല. പല്ലിന്റെ സ്ഥിതി ഏറ്റവും അധികം വഷാളാകുന്നത് വരെ ചികിത്സക്ക് മെനക്കെടാതിരിക്കുന്നത് വിഡ്ഢിത്തമാണ്.
പരിഷ്കൃതരെന്ന് പൊങ്ങച്ചം നടിക്കുന്ന നമ്മെക്കാളും വൃത്തിഹീനരെന്ന് തരം താഴ്ത്തുന്ന ബംഗാളികളും ബീഹാറികളുമല്ലെ ഭേദം. അവര്‍ക്ക് വിശപ്പടക്കാനല്ലാതെ മറ്റൊന്നും കഴിക്കാനോ അതിന്റെ പേരില്‍ വീമ്പിളക്കാനോ സമയമില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ദന്തിസ്റിനെ തേടി നടക്കേണ്ടി വരുന്നുമില്ല. ഒരിക്കലും പല്ലു തേക്കാത്ത മൃഗങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാകുന്നേയില്ല. മരണശേഷവും അവശേഷിക്കുന്ന ഒന്നായ പല്ല് ജീവിച്ചിരിക്കുമ്പോഴേ നശിപ്പിക്കുന്നതില്‍ നാമല്ലാതെ മറ്റാരാണ് കുറ്റക്കാര്‍? തെറ്റായ ഭക്ഷണരീതി മാറുന്ന ജീവിതശൈലികള്‍ ഇതെല്ലാം ഒരു പരിധിവരെ കാരണമാണ്. മുത്തശ്ശിയെന്നു പറഞ്ഞാല്‍ നടക്കാന്‍ വയ്യാത്ത പല്ലുകളില്ലാത്ത നരച്ച രൂപമാണ് ഓര്‍മയില്‍ വരിക. ഇന്ന് അങ്കിളും ആന്റിയുമൊക്കെ വെപ്പുപല്ലുമായിട്ടാണ് നടപ്പ്. മധുരത്തിലും മധുരമുള്ള പലഹാരങ്ങള്‍, ആധുനിക വിഭവങ്ങള്‍ ഇവയെല്ലാം ഒഴിവാക്കാനാവാത്ത ആഘോഷ വേളകളാണ് മലയാളികള്‍ക്കുള്ളത്. കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നതിന് തുല്യമാണിത്.
പഞ്ചസാരയും മൈദയും അടങ്ങിയ ഭക്ഷണം, വറുത്തതും പൊരിച്ചതുമായ ഫാസ്റ് ഫുഡ് വിഭവങ്ങള്‍, അച്ചാറുകള്‍, മധുരപലഹാരങ്ങള്‍, ബേക്കറി സാധനങ്ങള്‍, തണുപ്പിച്ച സാധനങ്ങള്‍, ചൂടുകൂടിയ സാധനങ്ങള്‍ എന്നിവയൊക്കെ ഒഴിവാക്കാനാവാത്തതാണ്. അതുകൊണ്ട് തന്നെ ദന്തരോഗങ്ങളും ഒഴിവാക്കാനാകാത്തതായി മറിക്കഴിഞ്ഞു. നല്ല രീതിയില്‍ നാടന്‍ പലഹാരങ്ങള്‍ വീട്ടിലുണ്ടാക്കാമെന്നിരിക്കെ സമയമില്ല എന്ന ന്യായം പറഞ്ഞ് നൂതനവിഭവങ്ങളുണ്ടാക്കി വിളമ്പാനും കഴിക്കാനും സമയം കണ്ടെത്തുന്നു. ഇത് മലയാളിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും? മൂക്കറ്റം കഴിച്ച് പല്ലുകുത്തി പുറത്തിറങ്ങി രാവിലെയും രാത്രിയും പല്ലു തേച്ചതുകൊണ്ട് ഫലമില്ല.
പെയ്സ്റുകളെല്ലാം രാസപദാര്‍ഥങ്ങളാല്‍ നിര്‍മിതമാണ്. പ്രകൃതിദത്തമല്ലാത്ത ഇവ പല്ലുകള്‍ക്ക് രക്ഷയല്ല മറിച്ച് ശിക്ഷയാണ്. ഇത് പല്ലിന്റെ ഡന്റലിനെ ബാധിക്കുകയും ക്രമേണ നശിപ്പിക്കുകയും ചെയ്യുന്നു. അറേബ്യന്‍ നാടുകളില്‍ കിട്ടുന്ന അറാഖ് ആണ് പല്ലു വൃത്തിയാക്കാന്‍ ഒന്നാമന്‍. ഇത് പല്ല്, മോണ ഇവയെ ബലപ്പെടുത്തും. കാഴ്ച വര്‍ധിപ്പിക്കും, ദഹനശക്തി വര്‍ധിപ്പിക്കും, കൃമികളില്‍ നിന്നും പല്ലിനെ സംരക്ഷിക്കും. പ്രവാചകന്മാരും മുനിമാരും മഹര്‍ഷിമാരും ഇത് ഉപയോഗിച്ചിരുന്നതായി കാണാം.
നമ്മുടെ നാട്ടില്‍ ഉപയോഗമുള്ള ഉമിക്കരി പൊടിച്ച് കുരുമുളക് പൊടിയും ചുക്കുപൊടിയും ഉപ്പും ചേര്‍ത്ത് പല്ല് തേക്കുന്നത് വളരെ നല്ലതാണ്. ഉമിക്കരി പല്ലുകള്‍ക്കിടയില്‍ കാണപ്പെടുമെന്ന ശങ്കയുണ്ടെങ്കില്‍ ബ്രഷ് മാത്രം ഉപയോഗിച്ച് മിനുക്കാം. യാത്ര പോകുമ്പോള്‍ ഇത് ചെറിയ ബോട്ടിലിലോ പൊതിയിലോ പ്ളാസ്റിക്ക് കവറിലോ സൂക്ഷിക്കാം. ഇതു കൂടാതെ പഴുത്ത മാവില, തുളസിയില എന്നിവയും ഉപയോഗിക്കാവുന്നതാണ്. കേരളത്തിലെ അറാക്ക് ആണ് കിനാഞ്ഞില്‍ (തേങ്ങയെ തെങ്ങില്‍ ഉറപ്പിച്ച് നിര്‍ത്തുന്ന തണ്ട്) കിനാഞ്ഞിലിന്റെ ചെറിയ പച്ചതണ്ട് ചതച്ച് പല്ല് വൃത്തിയാക്കാം. ഇത് പല്ലിനും മോണക്കും വളരെ നല്ലതാണ്. ദഹനശക്തിയും കാഴ്ചശക്തിയും വര്‍ധിപ്പിക്കും. ഈ രീതികള്‍ വായ്നാറ്റം അകറ്റുന്നതിനും മോണപ്പഴുപ്പിനും ചെറിയ പോട് അടയുന്നതിനും ഫലപ്രദമാണ്. പേയ്സ്റ് വാങ്ങാനുള്ള കാശ് കീശയില്‍ തന്നെ. രാത്രിയോ ഒഴിവുള്ള ഞായറാഴ്ച എല്ലാ ജോലിയും കഴിഞ്ഞ് കുറച്ച് സമയമോ ചെലവിട്ടാല്‍ ഒരാഴ്ചത്തേക്കോ ഒരു മാസത്തേക്കോ പല്ലുതേക്കാനുള്ള സംവിധാനം കരുതിവെക്കാനാവും.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top