അറിയേണ്ട കാര്യങ്ങള്‍ കൈവശമാക്കേണ്ട രേഖകള്‍

നൌറീൻ
2012 മെയ്

വാഹന ഉടമ മരിച്ചാല്‍
വാഹന ഉടമ മരിച്ചാല്‍ മൂന്നുമാസം വരെ മാത്രമേ മരിച്ചയാളുടെ ഉടമസ്ഥത മാറ്റാതെ വാഹനം ഉപയോഗിക്കാവൂ. പിന്‍തുടര്‍ച്ചാവകാശിയുടെ പേരിലേക്ക് വാഹനത്തിന്റെ ഉടമസ്ഥത മാറ്റുന്നതിന് താഴെ പറയുന്ന രേഖകള്‍ സഹിതം അപേക്ഷിക്കണം.
മരണ സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ,് പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്, വയസ്സും വിലാസവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫീസടച്ചതിന്റെ രസീതുകള്‍.

റയില്‍വേ അപകട നഷ്ടപരിഹാരം
റെയില്‍വേ ക്ളെയിം ട്രൈബ്യൂണലിന്റെ ഓഫീസിലോ ഡിവിഷനല്‍ മാനേജരുടെ ഓഫീസിലോ അപേക്ഷാ ഫോം ലഭിക്കും. എല്ലാ രേഖകളും സഹിതം മൂന്ന് സെറ്റ് അപേക്ഷകള്‍ ട്രൈബ്യൂണലില്‍ രജിസ്റര്‍ ചെയ്യണം. അപകടമുണ്ടായി ഒരു വര്‍ഷത്തിനകം അപേക്ഷ സമര്‍പ്പിച്ചിരിക്കണം.

വില്‍പ്പത്രം
പ്രായപൂര്‍ത്തിയായതും മനോരോഗമില്ലാത്തതുമായ ഏതൊരാള്‍ക്കും വില്‍പ്പത്രം തയ്യാറാക്കാം. രജിസ്റര്‍ ചെയ്യണമെന്നോ മുദ്രപത്രത്തില്‍ എഴുതണമെന്നോ നിര്‍ബന്ധമില്ല. രണ്ടോ അതിലധികമോ വ്യക്തികളെ കൊണ്ട് വില്‍പ്പത്രത്തിലെ ഒപ്പ് സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഇത് റദ്ദാക്കുന്നതിനും ഭാഗികമായോ പൂര്‍ണമായോ തിരുത്തുന്നതിനും എഴുതിയ ആള്‍ക്ക് അധികാരമുണ്ട്.

മലിനീകരണത്തിനെതിരെയുള്ള പരാതി
ജല- വായു -ശബ്ദ -രാസ മലിനീകരണങ്ങള്‍ക്കെതിരെ ജില്ലാ മലിനീകരണ ബോര്‍ഡ് ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. ബോര്‍ഡിന്റെ മേഖലാ ഓഫീസുകളിലും പരാതി സ്വീകരിക്കും. അപേക്ഷ വെള്ളക്കടലാസില്‍ നല്‍കിയാല്‍ മതി.

എ.ടി.എം കാര്‍ഡ് നഷ്ടപ്പെട്ടാല്‍
കാര്‍ഡ് നഷ്ടപ്പെട്ടാലുടന്‍ അതത് ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ബ്രാഞ്ചില്‍ വിവരം അറിയിക്കണം. എ.ടി.എം കാര്‍ഡിലുള്ള ഹെല്‍പ് നമ്പറില്‍ വിളിച്ചാലും മതിയാകും. അക്കൌാണ്ടില്‍ നിന്നുള്ള ഇടപാടുകള്‍ ബാങ്ക് ബ്ളോക്ക് ചെയ്യുന്നതിനാല്‍ കാര്‍ഡ് ഉപയോഗിച്ച് തുടര്‍നടപടികള്‍ നടത്താനാവില്ല. പുതിയ കാര്‍ഡിനായി അക്കൌണ്ടുള്ള ബ്രാഞ്ചില്‍ അപേക്ഷ നല്‍കണം.

വഴി- അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക്
പൊതുവഴി പ്രശ്നങ്ങള്‍, ജീവനോ സ്വത്തിനോ കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍ മൂലം ഭീഷണി നേരിടല്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍ തുടങ്ങി നിത്യജീവിതത്തിന് തടസ്സമുണ്ടാക്കുന്ന പരാതികള്‍ എഴുതി അഞ്ചു രൂപ സ്റാമ്പ് പതിച്ച് ആര്‍.ടി.ഒക്ക് നല്‍കണം. ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കും. ആവശ്യമെങ്കില്‍ പോലീസ് സഹായവും ലഭ്യമാക്കും.

ആര്‍. സി. ബുക്ക് നഷ്ടപ്പെട്ടാല്‍
വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാല്‍ പോലീസില്‍ പരാതി നല്‍കുകയും പത്രത്തില്‍ പരസ്യം നല്‍കുകയും വേണം. പോലീസിന്റെ സര്‍ട്ടിഫിക്കറ്റും പത്ര പരസ്യവും സഹിതം വാഹനം രജിസ്റര്‍ ചെയ്ത ഓഫീസില്‍ നിശ്ചിത ഫോമില്‍ ചെലാന്‍ സഹിതം അപേക്ഷ നല്‍കണം. ഫിനാന്‍സുള്ള വാഹനങ്ങള്‍ക്ക് ഫിനാന്‍സിയറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വെക്കണം.

വികലാംക മന്ദ ബുദ്ധി പെന്‍ഷന്‍
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലാണ് ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിര്‍ദിഷ്ട അപേക്ഷ രണ്ടു കോപ്പി അംഗവൈകല്യ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകന്‍ പ്രായപൂര്‍ത്തിയാകാത്തതാണെങ്കില്‍ രക്ഷിതാവിന് അപേക്ഷ നല്‍കാം. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിനും അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനത്തിനും ജില്ലാ കളക്ടറുടെ ഉത്തരവിനും വിധേയമായിട്ടായിരിക്കും പെന്‍ഷന്‍ ലഭിക്കുക.
|

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media