വിശുദ്ധിയുടെദിനങ്ങള്‍

2012 ജൂലൈ

റമദാന്‍ വീണ്ടും സമാഗതമായി. മനുഷ്യമനസ്സുകളെ വിമലീകരിച്ച് നാഗരികതകളെ സംസ്‌കാരമുള്ളതാക്കി മാറ്റിയ വിശുദ്ധവചനങ്ങളുടെ അവതരണ മാസമാണിത്. വിശുദ്ധിയുടെ, ആത്മനിയന്ത്രണത്തിന്റെ, ആരാധനാ ചൈതന്യത്തിന്റെ രാവുകളാണ് ഇനിയുള്ള ഒരു മാസം. നൈമിഷികമായ സുഖാസ്വാദനങ്ങള്‍ക്ക് വിട നല്‍കി ദേഷ്യവും വാശിയും നിയന്ത്രിച്ച് എല്ലാ പാപത്തില്‍ നിന്നും വിട്ടകലാനുള്ള പരിശീലന പാഠത്തിന്റെ ദിനങ്ങള്‍. തെറ്റിലേക്ക് നയിക്കുന്ന ബാഹ്യപ്രേരണകളിലേക്ക് നോട്ടമെറിയാതെ, അപശബ്ദങ്ങള്‍ക്ക് ചെവികൊടുക്കാത്ത ഹൃദയത്തില്‍ പാപത്തിന്റെ ചിന്ത പോലും കടന്നുവരാത്ത ദിനങ്ങള്‍. ഭാഷ-ദേശ വ്യത്യാസമില്ലാതെ, വര്‍ഗ-വര്‍ണ-ലിംഗ ഭേദമില്ലാതെ ദൈവ സാമീപ്യമെന്ന ഒരൊറ്റ മന്ത്രവുമായി വിശ്വാസി ഒരുങ്ങുകയാണ്.
പരിശുദ്ധ മാസത്തിന്റെ ഈ അനുഭൂതി നമുക്ക് ചുറ്റും കാണാം. മത-ജാതി ചിന്തകള്‍ക്കതീതമായി പരസ്പര സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രതീകമായി നാടൊട്ടുക്കും നടക്കുന്ന ഇഫ്താര്‍ സംഗമങ്ങളും കുടുംബത്തെയും അയല്‍പക്ക ബന്ധത്തെയും സുഹൃദ് ബന്ധത്തെയും ദൃഢമാക്കുന്ന സമൂഹ നോമ്പുതുറകളും ഇതിന്റെ തെളിവുകളാണ്.
വിഭിന്ന വിശ്വാസാചാരങ്ങളും പൈതൃകങ്ങളും പാലിച്ചുകൊണ്ടു തന്നെ റമദാനില്‍ നോമ്പനുഷ്ഠിക്കുന്ന ഒരുപാട് സൗഹൃദക്കൂട്ടായ്മകള്‍ നമുക്കു ചുറ്റുമുണ്ട്. മാനവിക സാഹോദര്യത്തിന്റെ പുതിയ പുലരികള്‍ സ്വപ്നം കാണുന്നവരുടെ നോമ്പനുഭവങ്ങള്‍, ഓര്‍മകള്‍ ... വിഭിന്ന ദേശങ്ങളിലെ നോമ്പുകാല കാഴ്ചകള്‍... കാത്തിരിപ്പുകള്‍... നോമ്പെന്നാല്‍ ഭക്ഷണങ്ങളുടെ വൈവിധ്യമല്ലെന്ന ഓര്‍മപ്പെടുത്തലോടെ, വൈവിധ്യമാര്‍ന്ന നോമ്പ് 'വിഭവങ്ങ'ളുമായാണ് ആരാമം നിങ്ങള്‍ക്ക് മുന്നിലെത്തുന്നത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media