ഈത്തപ്പഴം
പി.എം കുട്ടി പറമ്പില്‍
 

വളരെയധികം പോഷകഗുണങ്ങളുള്ള പ്രകൃതി വിഭവമെന്ന നിലയില്‍ ഈത്തപ്പഴം ലോകമെങ്ങും പ്രസിദ്ധമാണ്. കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ്, സള്‍ഫര്‍, ഫോസ്ഫറസ്, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് ഈത്തപ്പഴം. അതുകൊണ്ടു തന്നെ വിവിധ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയും. ഈത്തപ്പഴം കണ്ണിന്റെ ഈര്‍പ്പം സംരക്ഷിക്കുകയും നിശാന്ധതയില്‍ നിന്നു മോചനം നല്‍കുകയും കേള്‍വിക്കുറവ് ശമിപ്പിക്കുകയും ചെയ്യുന്നു. നാഡീ-ഞരമ്പുകള്‍ക്ക് ബലം നല്‍കുകയും ചുവന്ന രക്തകോശങ്ങള്‍ കൂടുതലായി നിര്‍മിക്കുകയും ചെയ്യുന്നു. അസാധാരണമായ ശാരീരികബലം നല്‍കി മനുഷ്യനെ അത്യധികം ഉന്മേഷവാനാക്കാനും ഈത്തപ്പഴത്തിന് കഴിയും. എല്ലുകളുടെയും പല്ലുകളുടേയും വളര്‍ച്ചക്കാവശ്യമായ ഫോസ്ഫറസും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഈത്തപ്പഴം ഏറെ ഉത്തമമാണ്. പേശികളുടെയും ഞരമ്പുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും രക്തം കട്ടിയാവുന്നത് തടയാനും അപാരമായ കഴിവാണ് ഈത്തപ്പഴത്തിനുള്ളത്. പുരുഷന്മാരില്‍ ശുക്ളം വര്‍ധിപ്പിക്കുകയും ലൈംഗികശേഷി കൂട്ടുകയും ചെയ്യുന്ന ഈത്തപ്പഴം; അടി, ഇടി, വീഴ്ച മൂലമുണ്ടാകുന്ന ശരീരക്ഷതം മാറിക്കിട്ടാനും ഒന്നാന്തരമാണ്. ശരീരം മെലിഞ്ഞുവരുന്ന സ്ത്രീകള്‍ക്കും, ബാലന്മാര്‍ക്കും ഈത്തപ്പഴം പതിവായി കൊടുത്താല്‍ ശരീരം നന്നായി പുഷ്ടിപ്പെടും. ആഹാരം വേണ്ടാത്ത കുട്ടികള്‍ക്ക് പതിവായി ഒന്നോ രണ്ടോ ഈത്തപ്പഴം കൊടുത്താല്‍ നല്ല വിശപ്പുണ്ടാവും. ഭക്ഷണം നന്നായി കഴിക്കുകയും ചെയ്യും.
ഒരുപിടി ഈത്തപ്പഴം തലേന്ന് ആട്ടിന്‍ പാലില്‍ കുതിര്‍ത്തുവെച്ചു പിറ്റേന്ന് ഞെരിച്ചുടച്ചു തേനും എലത്തരിയും ചേര്‍ത്തുകഴിച്ചാല്‍ ലൈംഗികശേഷി വര്‍ധിക്കും.


          SocialTwist Tell-a-Friend 

2012 ജൂലൈ
പുസ്തകം 29 ലക്കം 4

Click to view this issue

 
     
 
         
© Aramam Monthly, Kerala