ദഫ് മുട്ടി ഒരത്താഴ വിരുന്ന്
പി.ഐ അബ്ദുല്‍ മജീദ്
 

ലോകമെമ്പാടുമുള്ള മുസ്ലിംകളെപ്പോലെ തന്നെ എല്ലാവിധ ഒരുക്കങ്ങളോടെയും പുണ്യമാസമായ റമദാനിനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നവരാണ് കെനിയയിലെ ജനങ്ങളും. ഈസ്റ് ആഫ്രിക്കയിലെ ഈ കൊച്ചുരാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ മുപ്പത് ശതമാനത്തോളം വരും മുസ്ലിംകള്‍. നമസ്കാരത്തിലും നോമ്പ് നോല്‍ക്കുന്നതിലും നിഷ്ഠയുള്ള കെനിയക്കാര്‍ ദൈന്യംദിന ജീവിത രീതികളൊക്കെയും മാറ്റി വ്രതാനുഷ്ഠാനത്തിന്റെ എല്ലാ ചൈതന്യവും ഉള്‍ക്കൊള്ളാന്‍ റമദാനിന് മുമ്പേ തന്നെ തയ്യാറെടുക്കും. പാശ്ചാത്യ രീതിയില്‍ വേഷമണിഞ്ഞ് നടക്കുന്ന സ്ത്രീകള്‍ പോലും റമദാനായാല്‍ ഹിജാബണിഞ്ഞ് കൂടുതല്‍ ഭയഭക്തിയുള്ളവരാകും.
കെനിയയില്‍ താമസമാക്കിയ ഏഷ്യക്കാര്‍ പൊതുവെ നോമ്പ് തുറയും മഗ്രിബ് നമസ്കാരവും വീട്ടിലാണ് നിര്‍വഹിക്കാറ്. കെനിയക്കാര്‍ കൂടുതലായും പ്രത്യേകിച്ചും കറുത്തവര്‍ഗക്കാരായ സ്വദേശികളാണ് പള്ളികളില്‍ വെച്ച് നോമ്പ് തുറക്കാറ്. എല്ലാ പള്ളികളിലും നോമ്പ് തുറകള്‍ സജീവമായിരിക്കും. നമ്മുടെ നാട്ടിലേതുപോലെ തന്നെ ഈത്തപ്പഴവും സര്‍ബത്തും കുടിച്ച് നോമ്പ് തുറന്നാലുടന്‍ മഗ്രിബ് നമസ്കരിക്കുകയായി. അതിനു ശേഷം ചെറിയ നോമ്പ് തുറ. ചെറിയ നോമ്പ് തുറക്ക് വറുത്തതും പൊരിച്ചതും ബേക്ക് ചെയ്തതുമായ എല്ലാ തരം വിഭവങ്ങളും ഉണ്ടാകും. അതിനുശേഷം വലിയ നോമ്പ് തുറയും തറാവീഹ് നമസ്കാരവും കഴിഞ്ഞതിനു ശേഷമേ പള്ളി പിരിയൂ.
നൈബേറിയിലെ ഏറ്റവും വലിയ പള്ളിയായ ജാമിയ മോസ്കിലെ നോമ്പ് തുറ എറെ പ്രശസ്തമാണ്. സാധുക്കളായ കറുത്ത വര്‍ഗക്കാര്‍ മാത്രമല്ല, യാത്രക്കാരായ മര്റുള്ളവരും വന്നെത്തിച്ചേരുന്നു. ഈ പള്ളിയില്‍ ഏകദേശം അഞ്ഞൂറോളം പേര്‍ ഓരോ ദിവസവും നോമ്പ് തുറക്കാനുണ്ടാകും. ഇത്രയും പേര്‍ക്കും ഭക്ഷണമുണ്ടാക്കാനുള്ള സൊകര്യവും പള്ളിയില്‍ തന്നെയുണ്ട്. അതിനുവേണ്ടി കുറച്ചു പേരെ പള്ളിയില്‍ നിയമിച്ചിരിക്കും. സൌദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ നിന്നും സാമ്പത്തികമായി നല്ല നിലയിലുള്ള സുമനസ്സുകളില്‍ നിന്നുമാണ് ഇതിനുള്ള പണസമാ ഹരണം.
സൌദിയില്‍ നിന്നും മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നും അവരുടെ എംബസി വഴി സാധുക്കളായ ജന ങ്ങള്‍ക്ക്ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാറുണ്ട്. അതില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ യുള്ള എല്ലാ സാധനങ്ങളുമുണ്ടാകും. ഈ ഭക്ഷ്യസാധനങ്ങളൊക്കെയും ഓരോ മഹല്ലിലെയും പള്ളികള്‍ വഴി വിതരണം ചെയ്യും. നൈബേലിയിലെ സാമ്പത്തിക ഭദ്രതയുള്ളവരും ഇങ്ങനെ ചെയ്യാറുണ്ട്. അവര്‍ സക്കാത്തിന്റെയും സദഖയുടെയും ഒരു ഭാഗം ഇതിന്നായി നീക്കിവെക്കുന്നു. കെനിയയിലെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങലിലാണ് ഇത് എത്താറ്
നൈബേലിയയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ അനാഥ കുട്ടികള്‍ക്കായ് ഒരു ഓര്‍ഫനേജുണ്ട്. നോമ്പിന്റെ ഒരു മാസം മുമ്പേ അവിട ത്തേക്കുള്ള ഭക്ഷണ സാധനങ്ങളും എത്തിയിരിക്കും. അതിന്റെ ഉത്തരവാ ദിത്വം ഓര്‍ഫനേജ് ഡയരക്ടര്‍ക്കാണ്. ലക്ഷദ്വീപ് കാരനായ തങ്ങള്‍ക്കാണ്. സദഖയില്‍ നിന്നും സകാത്തില്‍ നിന്നുമാണ് ഇതിനുള്ള വരുമാനം കണ്ടെത്തുന്നത്.
കെനിയയില്‍ കറുത്തവര്‍ഗക്കാര്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അത്താഴത്തിന് ദഫ്മുട്ടി പാട്ടും പാടി വീടുകളല്‍ കയറിയിറങ്ങി ആള്‍ക്കാരെ ഉണര്‍ത്തുന്ന പതിവുണ്ട്. അത്താഴ ത്തിന് ചോറോ ചപ്പാത്തിയോ ഇറച്ചികൊണ്ടുള്ള വിഭവങ്ങളുമെ ന്തെങ്കിലുമോ കഴിച്ചാണ് നോമ്പ് നോല്‍ക്കുക. റമദാന്‍ പകുതികഴി ഞ്ഞാല്‍ പിന്നെ നമ്മുടെ നാട്ടിലേതു പോലെ പള്ളിയില്‍ ഇഅ്തികാഫി രിക്കാനുള്ള തയാറെടുപ്പിലായിരിക്കും അധികപേരും. അവസാന പത്ത് മുഴുവന്‍ പള്ളിയില്‍ തന്നെ കഴിച്ചു കൂട്ടുന്നവരും 27ന് മാത്രം പള്ളിയിലിരി ക്കുന്നവരുമുണ്ട്.
ഈദ് ഗാഹുകളില്‍ വെച്ച് തന്നെയാണ് പെരുന്നാള്‍ നമസ്കാരം. മാസം കണ്ടുകഴിഞ്ഞാല്‍ പെരുന്നാള്‍ നമസ്കാരത്തിനായി സ്ത്രീകളും പുരഷന്മാരും ഈദ്ഗാഹില്‍ ഒത്തുകൂടി ആശംസകളര്‍പ്പിക്കും. നെയ്ബേലിയില്‍ പല സ്ഥലങ്ങിലും ഉച്ച ഭക്ഷണ ശേഷം


          SocialTwist Tell-a-Friend 

2012 ജൂലൈ
പുസ്തകം 29 ലക്കം 4

Click to view this issue

 
     
 
         
© Aramam Monthly, Kerala