2016 Year of Pulses(പയര്‍ വര്‍ഷം)

ഹിലാല്‍ സിദ്ധീഖ് ടി.പി. No image

ഐക്യരാഷ്ട്രസഭ 2016-നെ പയര്‍വര്‍ഗ വര്‍ഷമായി (International Year Of Pulses)പ്രഖ്യാപിച്ചു. ഇതിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി FAO (The Food and Agricultural Organisation) ചുമതലപ്പെടുത്തി. സുസ്ഥിര ഭാവിക്ക് പോഷകമൂല്യമുള്ള വിത്ത് (Nutritional Seeds for a Sustainable Future) എന്നതാണ് ഈ വര്‍ഷത്തിന്റെ മുദ്രാവാക്യം.

മാംസ്യത്തിന്റെയും നാരുകളുടെയും അംശം വളരെ ഉയര്‍ന്ന തോതില്‍ കാണപ്പെടുന്ന, എന്നാല്‍ കൊഴുപ്പിന്റെ അംശം വളരെ കുറവുള്ളതുമായ, പയറുവര്‍ഗ - ഭക്ഷ്യവിളകളെ മാത്രമാണ് പള്‍സ് ആയി കണക്കാക്കുന്നത്. പാവപ്പെട്ടവന്റെ മാംസ്യം എന്ന പേരില്‍ പേരുകേട്ടവയാണ് പയറുവര്‍ഗങ്ങള്‍. ഒരുകാലത്ത് സാധാരണക്കാരായ കൃഷിപ്പണിക്കാരുടെ പോഷകാംശങ്ങള്‍ ഉറപ്പുവരുത്തിയത് പയര്‍ചെടികളായിരുന്നു. പയര്‍ ചെടികളുടെ വേരില്‍ കാണപ്പെടുന്ന മുഴകള്‍ക്കുള്ളിലെ ബാക്ടീരിയകള്‍ അന്തരീക്ഷവായുവിലെ നൈട്രജനെ നേരിട്ട് വലിച്ചെടുക്കാന്‍ ചെടികളെ സഹായിക്കുകയും രാസവളങ്ങളുടെ ഉപയോഗം കുറച്ച് പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇടവിളയായി പയര്‍വര്‍ഗങ്ങള്‍ കൃഷിചെയ്യുന്നത് മണ്ണിന്റെ ഫലഭൂയിഷ്ടതയെ സംരക്ഷിക്കുന്നു. പയര്‍വര്‍ഗങ്ങളെ ഏറ്റവും സുരക്ഷിതമായ മാംസ്യസ്രോതസ്സായി ഉപയോഗിക്കാനും വര്‍ഷാചരണം ആഹ്വാനം ചെയ്യുന്നു.

നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണമായ പയറുവര്‍ഗങ്ങള്‍ ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു. വൈറ്റമിന്‍ ബി, കാല്‍സ്യം, ഫോളിക് ആസിഡ് തുടങ്ങിയ ജീവകങ്ങളും പൊട്ടാസ്യം, സെലിനിയം, മെഗ്നീഷ്യം തുടങ്ങിയ മൂലകങ്ങളും പയറിലുണ്ട്. പ്രമേഹം, മസ്തിഷ്‌കാഘാതം തുടങ്ങിയവക്കുള്ള സാധ്യതകുറക്കാനും അര്‍ബുദങ്ങളെ നിയന്ത്രിക്കാനും പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണശീലങ്ങള്‍ക്ക് കഴിയുമെന്ന് WHO വ്യക്തമാക്കുന്നു.

ലോകത്ത് ഏറ്റവുമധികം പയറുവര്‍ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും കയറ്റുമതിചെയ്യുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ 2013-14 വര്‍ഷത്തില്‍ 25 ദശലക്ഷം ഹെക്ടറില്‍ നാം പയര്‍കൃഷി ചെയ്തു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലല്ലാതെ പയര്‍ കൃഷി ചെയ്യുന്ന സംസ്ഥാനങ്ങള്‍ ഭക്ഷ്യവിളകളുടെ മൊത്തം കൃഷിഭൂമിയുടെ 20% പയര്‍വര്‍ഗങ്ങള്‍ക്കായാണ് നീക്കിവെച്ചിട്ടുള്ളത്. ബി.സി. 3300-നു മുമ്പേ, സിന്ധുനദീതട സംസ്‌കാരത്തിന്റെ ഭാഗമായി പഞ്ചാബിലെ രവി നദിയുടെ തടങ്ങളില്‍ ഇന്ത്യയില്‍ പയര്‍ കൃഷിചെയ്തിരുന്നു. ലോകമെമ്പാടുമുള്ള സംസ്‌കൃതികളില്‍ ദാരിദ്ര്യത്തിന്റെ അതിജീവനവുമായി ബന്ധപ്പെട്ടാണ് പയര്‍കൃഷി വികസിപ്പിച്ചത്. ലോകത്ത് 1300 പയര്‍ ഇനങ്ങളുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍, വീടുകള്‍, ഓഫീസുകള്‍ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട് ഒരു പൊതുതാല്‍പര്യ മനസ്സുകള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ പയര്‍വര്‍ഷം അതിന്റെ ലക്ഷ്യം കൈവരിക്കാതിരിക്കില്ല.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top