മിനിക്കഥ
കനത്ത തോല്‍വി ഏല്‍പ്പിച്ച കടുത്ത ദേഷ്യവും വെറുപ്പും; രണ്ടാമതും ആമയോടൊത്തു ഓടാന്‍ തീരുമാനിച്ച പകല്‍ ആണ് കുറുക്കനും കൂട്ടരും മുയലിനെ തേടിവന്നത്.
മുയല് ജയിക്കുന്ന കളി കാണാനല്ല മറിച്ച് ആമ തോല്‍ക്കാത്ത മത്സരം കാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും ആയതിനാല്‍ ഭീരുവായ നീ തുടക്കത്തില്‍ തന്നെ ഉറക്കം ഏറ്റെടുക്കണമെന്നും ആവശ്യമറിയിച്ചു. പരാജയ ചരിത്രം മാത്രമുണ്ടായിരുന്നിട്ടും തന്നെ തേടിയെത്തിയ മൃഗക്കൂട്ടത്തെ ഓര്‍ത്തു മുയലിനു അന്ന് ഉറക്കം നഷ്ടമായി. ഇന്നലെയും മുയല് പിടികൊടുക്കാത്ത മൃഗരാജന്റെ അലര്‍ച്ച ദൂരെ എവിടെയോ കേള്ക്കാമായിരുന്നപ്പോള്.