വാര്‍ത്താ പ്രാധാന്യമില്ലാത്തവയാണ് ഇന്ന് പൊതുവെ സ്ത്രീ പീഡനങ്ങള്‍. എന്നാല്‍ അമേരിക്കയില്‍ നിന്ന് ഈയിടെ പുറത്തു വന്ന ചില കണക്കുകള്‍ ഉദാര ലൈംഗികതയിലൂടെ സ്ത്രീ പീഡനങ്ങള്‍ ഇല്ലാതാക്കാം എന്നു വാദിക്കുന്നവര്‍ക്കു മുമ്പിലെ ചോദ്യ ചിഹ്നങ്ങളാണ്. അത്തരം ചില വാര്‍ത്തകളിലേക്ക്:
കൊലപാതകം: ഭര്‍ത്താവിന്റെയോ ബോയ് ഫ്രണ്ടിന്റെയോ പീഡനം കാരണം ഓരോ ദിവസവും നാല് സ്ത്രീകളെങ്കിലും അമേരിക്കയില്‍ കൊല്ലപ്പെടുന്നു. എഫ്.ബി.ഐയുടെ കണക്കനുസരിച്ച് 1,400 സ്ത്രീകളാണ് ഓരോ വര്‍ഷവും ഈ വിധത്തില്‍ അവിടെ കൊല്ലപ്പെടുന്നത്. ഭര്‍ത്താവോ ബോയ് ഫ്രണ്ടോ കൊലപ്പെടുത്തിയ അമേരിക്കന്‍ സ്ത്രീകളുടെ എണ്ണം, വിയറ്റ്നാം യുദ്ധത്തില്‍ വധിക്കപ്പെട്ട പട്ടാളക്കാരേക്കാള്‍ കൂടുതലാണത്രെ!
മര്‍ദ്ദനം: 572,000 മര്ദ്ദനകേസുകളാണ് ഔദ്യോഗികമായി ഓരോവര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത.് രേഖപ്പെടുത്തപ്പെട്ട കേസുകളുടെ കണക്കാണിത്. രണ്ടുമുതല്‍ നാല് വരെ മില്യണ്‍ സ്ത്രീകള്‍ മര്ദ്ദനങ്ങള്ക്കിരായാകുന്നുവെന്നാണ് അനൗദോഗിക കണക്ക്. ഇതില്‍ 1,70,000വും ഗുരുതരമായി പരിക്കേല്‍ക്കുന്നതും തുടര്‍ ചികിത്സ തേടുന്നതുമാണ്.
ലൈംഗികാതിക്രമങ്ങള്‍: 1,32,000 സ്ത്രീകളാണ് ബലാല്‍സംഗം ചെയ്യപ്പെട്ടവരായോ, മാനഭംഗ ശ്രമത്തിന് ഇരകളായതായോ പരാതിപ്പെടുന്നത്. ഇവരില്‍ പകുതി പേര്‍ക്കും അക്രമികളെ അറിയാം. അഥവാ പരിചിത വൃത്തത്തിലുള്ളവരാണ് ലൈഗികാതിക്രമങ്ങള്‍ നടത്തുന്നത്. മൂന്നും നാലും തവണ മാനഭംഗത്തിനിരയാകുന്ന സ്ത്രീകള്‍ പോലും അതിനെതിരെ കേസുകളുമായി മുന്നോട്ട് പോകാന്‍ മടിക്കുന്നു.
അതിക്രമങ്ങള്‍ക്കിരയാകുന്ന പുരുഷന്മാരുടെ പത്തിരട്ടിയാണ് പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍. യുവതികള്‍, തനിച്ച് താമസിക്കുന്നവര്‍, വിവാഹമോചിതര്‍, കുറഞ്ഞ വരുമാനക്കാര്‍, ആഫ്രോ അമേരിക്കക്കാര്‍ തുടങ്ങിയവരാണ് പീഢിതസ്ത്രീകളില് കൂടുതലും. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീ പീഡനങ്ങള്‍ അഞ്ചിരട്ടിയാണ്. ഗര്‍ഭിണികളില്‍ പോലും 17 ശതമാനം സ്ത്രീകള്‍ മര്ദ്ദനത്തിന്നിരയാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത്തരം സ്ത്രീകള്‍ പലപ്പോഴും മതിയായ തൂക്കമില്ലാത്ത കുട്ടികളെയാണ് പ്രസവിക്കുന്നത്. ആ കുട്ടികള്‍ പിന്നീട് പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു.
|