വീട്ടു മുറ്റത്തൊരു തുളസി

ഡോ. മുഹമ്മദ് ബിന്‍ അഹമ്മദ് No image

      വര്‍ഷങ്ങള്‍ക്കു മുമ്പേ പല രാജ്യങ്ങളിലും ഔഷധമായും സുഗന്ധദ്രവ്യമായും പൂജാ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചുവന്നിരുന്ന ചെടിയാണ് തുളസി. ഇന്ത്യ, ആഫ്രിക്ക, അമേരിക്ക, മെക്‌സിക്കോ, ബ്രസീല്‍, അറേബ്യ, ഈജിപ്ത് തുടങ്ങി ഒട്ടനേകം രാജ്യങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി തുളസി ഉപയോഗിച്ചുവരുന്നു. പുരാതന ആയുര്‍വേദ പണ്ഡിതന്മാരെല്ലാം തന്നെ ഇതിന്റെ ഗുണത്തെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 'ഒസിമാംസങ്ങ് റൊലിന്‍' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന്റെ ജന്മം ലാബിയേറ്റ കുടുംബത്തിലാണ്.
ലോകത്തിലാകെ നൂറ്റി ഇരുപത് തരത്തില്‍ ഉണ്ടെങ്കിലും കേരളത്തില്‍ പ്രധാനമായും മൂന്ന് തരത്തിലുള്ള തുളസിയാണ് കണ്ടുവരുന്നത്. കറുത്ത തുളസി (കര്‍പ്പൂര തുളസി), വെളുത്ത തുളസി (രാമ തുളസി), കാട്ടുതുളസി എന്നിവയാണത്. കാട്ടുതുളസി പ്രധാനമായും ഉപയോഗിക്കുന്നത് ഫ്‌ളൂ എന്ന അസുഖത്തിനാണ്. കര്‍പ്പൂര തുളസി ഭാരതത്തില്‍ എത്തിയത് രണ്ടാം ലോക മഹായുദ്ധ കാലത്താണ്. കര്‍പ്പൂര ക്ഷാമം പരിഹരിക്കാന്‍ നട്ടുവളര്‍ത്തിയിരുന്ന ഈ തുളസി കര്‍പ്പൂരം കൃത്രിമമായി ഉണ്ടാക്കാന്‍ തുടങ്ങിയതോടെ ഇല്ലാതായി. ഇതിന്റെ ഇലയും പൂവും തണ്ടും കായും മാത്രമല്ല, വളര്‍ന്നുവന്ന മണ്ണുപോലും ഉപയോഗിച്ചു വരുന്നുണ്ട്. സര്‍വരോഗ നിവാരണി, ഔഷധികളുടെ മാതാവ്, ആരോഗ്യപ്രദായനി എന്നെല്ലാം ഇതിന്റെ ഗുണത്തിനനുസരിച്ച് പേരു പറയുന്നുണ്ട്.
* തുളസി ഒന്നാന്തരം വിഷഹര ഔഷധമാകുന്നു. അത് താനെയും മറ്റു മരുന്നുകളോട് ചേര്‍ത്തും ലേപനമായും തലയില്‍ എണ്ണയായും ഉപയോഗിക്കാവുന്നതാണ്.
* തേള്‍, പഴുതാര, ചിലന്തി, പാമ്പ് എന്നിവയുടെ കടിയേറ്റാല്‍ പ്രഥമശുശ്രൂഷയായി തുളസിനീര് ഉപയോഗിക്കുന്നു.
* കടിയേറ്റ സ്ഥലത്ത് തുളസിയും മഞ്ഞളും കൂട്ടി അരച്ചിടുന്നതും നീല അമരിയിലയും തുളസിയിലയും കൂട്ടിക്കാച്ചിയ വെളിച്ചെണ്ണ പുരട്ടുന്നതും നല്ലതാണ്.
* പുഴുക്കടിയുെണ്ടങ്കില്‍ തുളസിയുടെ നീരും ചെറുനാരങ്ങ നീരും ചേര്‍ത്ത് വടിച്ചിടുക
* ജലദോശം, പനി, മൂക്കടപ്പ് എന്നിവക്ക് തുളസിയില നീരില്‍ വെട്ടുമാറന്‍ ഗുളിക, ഗോരോചനാദി ഗുളിക, സൂര്യപ്രഭാ ഗുളിക എന്നിവയിലേതെങ്കിലുമൊന്ന് ചേര്‍ത്ത് ദിവസം മൂന്നാല് പ്രാവശ്യം കഴിക്കുന്നത് തല്ലതാണ്.
* പേനിന് തുളസിയില മുടിയിലിടുന്നത് ഗുണം ചെയ്യും.
* തുളസിയില നീരും അല്‍പം ഇന്തുപ്പ് വറുത്തുപൊടിച്ചതും ചേര്‍ത്ത് നസ്യം ചെയ്യുന്നത് അപസ്മാര രോഗത്തിന് ഫലപ്രദമാണ്.
* തുളസിയിലയും നെല്ലിക്കയും തൊട്ടാവാടിയും ചേര്‍ത്തുകഴിക്കുന്നത് ഒന്നാന്തരം പ്രമേഹഹര ഔഷധമാണ്. തുളസിയില ചവച്ചു തിന്നുന്നതും ചവച്ചു തുപ്പുന്നതും വായയിലുണ്ടാകുന്ന കാന്‍സറിനെ പ്രതിരോധിക്കും.
* ഗര്‍ഭിണികളിലുണ്ടാകുന്ന വയറിലെയും സ്തനത്തിലെയും ചൊറിച്ചില്‍ മാറാന്‍ തുളസിയിലയും മഞ്ഞളും കൂട്ടി അരച്ചിട്ടാല്‍ മതി. ഒരുവിധം എല്ലാ രോഗങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന തുളസിയെ പ്രഥമ ശുശ്രൂഷാ ചെടിയായിട്ടെങ്കിലും കരുതി വളര്‍ത്തിയാല്‍ ആരോഗ്യരംഗത്ത് ചെലവിടുന്ന വമ്പിച്ച പണത്തിന് സമാശ്വാസം ലഭിക്കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top