ആവശ്യമുള്ള സാധങ്ങള്‍
1. ചാക്ക് നൂല്
2. പെയിന്റ്
3. പശ
4. പുല്ല് / ഭംഗിയുള്ള ഇലകള്‍
5. മുത്തുകള്‍
6. കുപ്പി/ഗ്ലാസ്സ്
ഒഴിഞ്ഞ കുപ്പിയോ ഗ്ലാസ്സോ എടുത്ത് അതിനുമുകളില്‍ പശ തേച്ച് ചാക്ക് നൂല് ചുറ്റിയെടുത്ത് ഒട്ടിക്കുക. ശേഷം ഭംഗിയുള്ള പുല്ലോ ഇലകളോ നേര്‍ത്ത കമ്പുകളോ വ്യത്യസ്ത നിറങ്ങള്‍ നല്കി കുപ്പിയില്‍ വെക്കുക. ഇലകള്‍ക്കിടയില്‍ മുത്ത് കൊരുത്തിടുന്നത് കൂടുതല്‍ ആകര്‍ഷണീയമാക്കും.