സ്വപ്നം കുറച്ച് മതി
അതിനു മുകളില്‍
ജീവിതം രണ്ട് പിടി
പിന്നെയും ഇത്തിരി കിനാവ്
കനലെരിഞ്ഞ കാലം
കുറച്ചുകൂടി
ഇനി തിളക്കുന്ന
കണ്ണീര്ചെമ്പിനു മുകളില്‍
കച്ച മുറുക്കി
കയറിയിരിക്കാം.
കാടടര്ത്തിയത്
എരിഞ്ഞുതീരുമ്പോഴേക്ക്
സ്വപ്നവും യാഥാര്‍ഥ്യവും
ജീവിതവുമെല്ലാം
വെന്തുപാകമായി
ആവി വമിക്കാന്‍ തുടങ്ങും
ഇനി അപരന്റെ
ആമാശയത്തിലേക്ക്
അന്ത്യയാത്ര.