രോഗങ്ങള്‍ വഴിയില്‍ തടയുക

ഡോ: പി.എ കരീം No image

ഓഫീസ്‌ മുറിക്ക്‌ പുറത്ത്‌ ചുമരിനോട്‌ ചേര്‍ന്ന്‌ ഒരു ആല്‍മരതൈ വളരാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. മരം തടിച്ച്‌ ചുമരിന്‌ പരിക്കേല്‍പ്പിക്കാന്‍ തുടങ്ങി. വേരുകള്‍ തറയിലേക്ക്‌ ഇറങ്ങി നിലം വിണ്ടുകീറി. ചുമരിലെ പെയ്‌ന്റ്‌ ഇളകിയ സ്ഥലത്ത്‌ പുതിയ പെയ്‌ന്റിംഗ്‌ നടത്തിയെങ്കിലും നാളുകള്‍ക്ക്‌ ശേഷം വീണ്ടും വിള്ളലുകള്‍. വേരുകള്‍ നിലത്ത്‌ പൊങ്ങിവരുന്നു. ചുമരിലെ വിള്ളലുകളില്‍ സിമന്റ്‌ പ്രയോഗിച്ചു. പക്ഷേ സിമന്റിന്റെ കരുത്തിന്‌ മരത്തിന്റെ വളര്‍ച്ചയെ തടുക്കാനായില്ല. മാറാത്തൊരു മഹാരോഗം ചുമരില്‍ സ്ഥിര പ്രതിഷ്‌ഠ നേടിയതല്ലാതെ `മരുന്നു'കള്‍ക്കൊന്നും ഫലമുണ്ടായില്ല. നിലത്തെ മുഴകള്‍ സര്‍ജറി ചെയ്‌ത്‌ നിലംപരിശാക്കി. പക്ഷേ മറ്റൊരിടത്ത്‌ വീണ്ടും പ്രത്യക്ഷപ്പെട്ടു. തൊട്ടു കൗശലങ്ങളെല്ലാം നിഷ്‌ഫലം. അസ്വസ്ഥത ബാക്കി.
ശരീരത്തില്‍ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും ഇതുപോലെയാണ്‌. പ്രഭവസ്ഥാനം ഏതെന്ന്‌ മനസ്സിലാക്കി പരിഹാരം ഏതെന്നുകാണാതെയുള്ള ചികിത്സയും മരുന്നുകളും വൃഥാ വ്യായാമം മാത്രമാണ്‌. ശരീരത്തിനകത്തേക്ക്‌ പ്രവേശിക്കുന്ന വസ്‌തുക്കളുടെ ആധിക്യമോ അപകടകാരികളുടെ പ്രവേശനമോ ആണ്‌ രോഗങ്ങള്‍ ഉണ്ടാക്കുന്നത്‌. അവ തടയുന്നതോടെ രോഗങ്ങളും സുഖപ്പെടും.
ഓരോ കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെയാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌. രോഗവുമായി ഒരു കുഞ്ഞ്‌ പിറക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണങ്ങളില്‍ പ്രധാനം ഗര്‍ഭകാലത്തെ മരുന്നും പരിശോധനകളും എക്‌സ്‌റേയും സ്‌കാനിംഗുകളുമാണ്‌. ശരീരത്തിനകത്തേക്ക്‌ പ്രവേശിക്കുന്ന രാസവസ്‌തുക്കളും പോഷകരഹിതമായ ഭക്ഷണവും ജീവിത പരിസരവുമാണ്‌ കുഞ്ഞിനെ രോഗിയാക്കി മാറ്റുന്നത്‌.
ശരീരത്തിന്‌ ഗുണം ചെയ്യുന്ന പോഷകസമൃദ്ധമായ ഭഷ്യപദാര്‍ത്ഥങ്ങള്‍ മാത്രമേ കഴിക്കാവൂ. പോഷകാഹാരമായാല്‍ പോലും വയര്‍ നിറച്ച്‌ ഉണ്ണരുതെന്ന്‌ പ്രവാചകനും ഉണര്‍ത്തിയിട്ടുണ്ട്‌. എന്നാല്‍ ഇതൊന്നും നമ്മുടെ ആഹാരത്തളികയില്‍ സ്വാധീനം ചെലുത്തിയിട്ടേ ഇല്ല. ഈ അനുസരണക്കേടിന്റെ ശിക്ഷയാണ്‌ രോഗങ്ങള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.
ദിവസം മൂന്ന്‌ നേരം മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. രാത്രി ഭക്ഷണം എട്ടു മണിക്ക്‌ മുമ്പ്‌ കഴിക്കുന്നതാണ്‌ നല്ലത്‌. പഴങ്ങളോ ജ്യൂസോ കഴിക്കുന്നതാണ്‌ ഏറ്റവും ഉത്തമം.
ഉമിനീര്‍ എല്ലാ രോഗങ്ങള്‍ക്കും വിഷങ്ങള്‍ക്കുമുള്ള ഔഷധമാണ്‌. നല്ലപോലെ ചവച്ചരച്ച്‌ ആസ്വദിച്ചു വേണം ഭക്ഷണം കഴിക്കാന്‍.
വിശപ്പാണ്‌ ആരോഗ്യം
ആഹാരത്തിന്‌ രുചി കൊടുക്കുന്ന വസ്‌തു ഏത്‌ എന്ന ചോദ്യത്തിന്‌ അക്‌ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രി ബീര്‍ബലിന്റെ മറുപടി വിശപ്പ്‌ എന്നായിരുന്നു. അതിനാല്‍ വയര്‍ നിറച്ച്‌ കഴിക്കാന്‍ പാടില്ല.
|

വര്‍ജ്ജിക്കേണ്ട ശീലങ്ങള്‍
ടൂത്ത്‌ പേസ്റ്റ്‌ കൊണ്ടാണ്‌ ദിവസം ആരംഭിക്കുന്നത്‌ തന്നെ. ഈ രാസവസ്‌തുവില്‍ അടങ്ങിയ മാരകമായ അലൂമിനിയം ഓക്‌സൈഡ്‌ വായില്‍ വെച്ചു തന്നെ ശരീരത്തിലേക്ക്‌ ആഗിരണം ചെയ്യപ്പെടുന്നു. കുട്ടികള്‍ ഇത്‌ തിന്നാറാണ്‌ പതിവ്‌. സന്ധി വേദനകളും ചര്‍മ്മ രോഗങ്ങളും ആമാശയ അസുഖങ്ങളും ഇത്‌ വരുത്തി വെക്കുന്നു.
അലൂമിനിയം പാത്രങ്ങളും ഇതേ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ മണ്‍പാത്രങ്ങളാണ്‌ ഉത്തമം. ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ രാസവിഷമാലിന്യങ്ങള്‍ ശുദ്ധീകരിക്കാന്‍ ഇവ ഫലപ്രദമാണ്‌. രുചി വര്‍ധിക്കുകയും ചെയ്യും. സ്റ്റീല്‍, ഓട്ടുപാത്രങ്ങളും ആകാം.
ചായയും കാപ്പിയും ലഹരിപദാര്‍ത്ഥങ്ങളാണ്‌. ഉറക്കം നഷ്ടപ്പെടുത്താന്‍ മാത്രം അപകടകാരി. വിട്ടു മാറാത്ത തലവേദന, ഉറക്കക്കുറവ്‌, കണ്ണ്‌- മൂക്ക്‌- ചെവി എന്നീ അവയവങ്ങള്‍ക്ക്‌ ഇതിന്റെ ഉപയോഗം മൂലം അസുഖം ബാധിക്കുന്നു. ഇവയില്‍ ചേര്‍ക്കുന്ന രാസവസ്‌തുക്കള്‍ കുടലുകളെയും കിഡ്‌നിയെയും ബാധിക്കും.
പഞ്ചസാര മധുരമുള്ള വിഷമാണ്‌. പകരം വെല്ലം, ശര്‍ക്കര, ചക്കര,
കരിപ്പെട്ടി, തേന്‍ എന്നിവ ഉപയോഗിക്കാം.
ഒരു നുള്ള്‌ മുളക്‌ പൊടി ഒരു തുള്ളി രക്തത്തിലിട്ടാല്‍ അല്‍പ നേരം കൊണ്ട്‌ അത്‌ പച്ചവെള്ള തുള്ളിയാവും. മുളക്‌ കഴിക്കുന്നവര്‍ക്ക്‌ രക്തക്കുറവ്‌ എന്ന രോഗമുണ്ടാക്കുന്നു. വായ്‌പുണ്ണ,്‌ അസിഡിറ്റി, മൂലക്കുരു, അള്‍സര്‍ ഇവയെല്ലാം മുളക്‌ തീറ്റിക്കാരുടെ കൂടപ്പിറപ്പുകളാണ്‌.
എണ്ണയിനത്തില്‍ ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ, കടലയെണ്ണ, ഒലീവെണ്ണ എന്നിവ കുറഞ്ഞ അളവില്‍ ഉപയോഗിക്കാം. പക്ഷേ, പൊരിക്കാന്‍ പാടില്ല. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്‌. പാം ഓയില്‍, ഫ്‌ളവര്‍ ഓയില്‍, നെയ്യ്‌ എന്നിവ രാസവസ്‌തുക്കള്‍ ചേര്‍ത്തതോ പെട്രോളിയം ജെല്ലി(വാസ്‌ലിന്‍) കൊണ്ട്‌ നിര്‍മിക്കപ്പെട്ടതോ ആണ്‌. ബിരിയാണിക്ക്‌ വെളിച്ചെണ്ണ മതി.
പുഴുക്കലരിയും മൈദയും മലയാളികള്‍ക്ക്‌ പ്രിയമുള്ളതാണ്‌. ഇവയും പരിപ്പുകളും ആമാശയ രോഗങ്ങളുണ്ടാക്കും. പുഴുക്കലരി, നെല്ലായിരിക്കെ പുഴുങ്ങി ചോറായിപ്പോയതും തവിടുകള്‍ നീക്കം ചെയ്‌തതും വീണ്ടും പുഴുങ്ങി ഊറ്റിയതുമാണ്‌. പ്രമേഹം, പ്രഷര്‍, മലബന്ധം, വായുക്ഷോഭം എന്നിവ ഇത്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ വിട്ടുമാറില്ല. പകരം പച്ചരി, ബസുമതി അരി വറ്റിച്ച ചോറാണ്‌ കഴിക്കേണ്ടത്‌. ഗോതമ്പിന്റെ തവിടു കളഞ്ഞതാണ്‌ മൈദ. പോരാത്തതിന്ന്‌ ചില കെമിക്കല്‍ ചേര്‍ത്ത്‌ പതപ്പെടുത്തുന്നുമുണ്ട്‌. പയറിന്റെ തൊലിയിലാണ്‌ കൂടുതല്‍ പോഷകം. തൊലി കളഞ്ഞ്‌ പരിപ്പാക്കുമ്പോള്‍ ഗുണം ഇല്ലാതാകുന്നു.
ഭക്ഷണം പാകം ചെയ്‌ത്‌ മൂന്ന്‌ മണിക്കൂറിനുള്ളില്‍ ചൂടാറുന്നതിനു മുമ്പ്‌ കഴിക്കണം. ചൂടാറുന്നതോടെ ബാക്ടീരിയകള്‍ കടന്ന്‌ ഭക്ഷണം കേടാവുന്നു. ചൂടാറിയ ഭക്ഷണമാണ്‌ കൊളസ്‌ട്രോള്‍, പ്രമേഹം, ഷുഗര്‍, ഹാര്‍ട്ട്‌ ബ്ലോക്ക്‌, ഞരമ്പ്‌ കുറുകല്‍ (വെരിക്കോസിറ്റി) തുടങ്ങിയ അസുഖങ്ങള്‍ക്ക്‌ കാരണം.
ബേക്കറി പലഹാരങ്ങള്‍ കാലപ്പഴക്കം ചെന്നാല്‍ കഴിക്കരുത്‌. അതുപോലെ തന്നെ വേവിച്ച ആഹാരങ്ങള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കരുത്‌.
മത്സ്യവും മാംസവും ഒരുമിച്ച്‌ കഴിക്കരുത്‌. രണ്ടുതരം ജീവികളുടെ മാംസവും ഒരുമിച്ച്‌ കഴിക്കുന്നത്‌ നല്ലതല്ല. ഇവയുടെ കൂടെ പാലുല്‍പ്പന്നങ്ങളും മുട്ടകളും കഴിക്കാന്‍ പാടില്ല. മത്സ്യങ്ങള്‍ നിത്യവും കഴിക്കുന്നതിന്‌ പ്രശ്‌നമില്ല. രാത്രിയില്‍ കഴിക്കുന്നത്‌ നല്ലതല്ല. മാംസം ആഴ്‌ചയില്‍ ഒരിക്കല്‍ മാത്രമേ കഴിക്കാവൂ.
ഇന്ന്‌ മാര്‍ക്കറ്റില്‍ ലഭിക്കുന്ന പാലില്‍ രാസവസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ട്‌. പാല്‍ കറന്ന ഉടന്‍ ചൂടാക്കാതെ ഒഴിഞ്ഞ വയറ്റില്‍ മാത്രമേ കുടിക്കാവൂ.
എത്ര കഴിക്കണം
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top