തിരുകേശമല്ലാത്ത കേശത്തിനൊരമ്പ്‌

വി. മൈമൂന മാവൂര്‍ No image

വിലായത്ത്‌ നഷ്ടപ്പെട്ട ഒരു വലിയ്യിന്റെ കഥയുണ്ട്‌. ഈ കെട്ടുകഥയെ അനുസ്‌മരിപ്പിക്കും വിധം കവലകള്‍ തോറും ഒരു മുടി കൊണ്ടാടുകയാണ്‌ ഒരുപറ്റം സാധുക്കള്‍. പരിശുദ്ധ ദീനിനെ പൊതു സമൂഹത്തിന്‌ മുമ്പില്‍ വികൃതമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരെ താക്കീത്‌ ചെയ്യാനും ബോധവല്‍ക്കരിക്കാനും നടത്താനും ഉതകുന്ന ഒരു കൃതിയാണ്‌ കോഴിക്കോട്‌ വചനം ബുക്‌സ്‌ പ്രസിദ്ധീകരിച്ച `തിരുകേശം തെറ്റും ശരിയും'.
കേരളത്തിലെ ഉത്തരവാദപ്പെട്ട മുസ്‌ലിം സംഘടനാ പണ്ഡിതന്മാരും സാംസ്‌കാരിക നായകന്മാരും പുറത്തുവിട്ട അശ്വമേധത്തെ പിടിച്ചുകെട്ടാന്‍ കേശവാദക്കാരുടെ വടത്തിനായിട്ടില്ല.
ഏതായാലും തിരുകേശ വിവാദം കത്തിനില്‍ക്കുമ്പോള്‍ ഈ സംവാദത്തെ ആരോഗ്യകരമായ ഒരു ദിശയിലേക്ക്‌ തിരിച്ച്‌ വിടാനാണ്‌ ഈ കൃതി ശ്രമിക്കുന്നത്‌.
``മുടിയില്‍ വഞ്ചിതരാവരുത്‌'' എന്ന ശീര്‍ഷകത്തില്‍ സമസ്‌ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ കുറിക്കുന്നുണ്ട്‌ `എന്റെ പേരില്‍ മനഃപൂര്‍വ്വം കളവുപറയുന്നവന്‍ നരകത്തില്‍ ഇരിപ്പിടമുറപ്പിച്ചുകൊള്ളട്ടെ' എന്ന പ്രവാചകവചനം, നബിയുടെതാണെന്ന്‌ പറയുന്ന എന്തിനും ആധികാരികത തെളിയിക്കുന്ന സംശുദ്ധമായ കൈമാറ്റ പരമ്പര (സനദ്‌) ആവശ്യമാണ്‌. അല്ലാത്ത പക്ഷം നബിയുടേതെന്ന വ്യാജാവകാശവാദവുമായി പലരും രംഗത്ത്‌ വരും. കച്ചവട താല്‍പര്യാര്‍ത്ഥം പലരും നബിയുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയ പലതും അപ്രസക്തമായത്‌ സനദിന്റെ കാര്യത്തില്‍ കാണിച്ച കണിശതകൊണ്ടാണ്‌. തിരുകോശമില്ലാത്ത കേശങ്ങളെ ഡോക്ടര്‍ ബഹാവുദ്ദീന്‍ നദ്‌വി കൂരിയാടും ഈ കൃതിയില്‍ പോസ്റ്റ്‌ മോര്‍ട്ടത്തിന്‌ വിധേയമാകുന്നുണ്ട്‌.
മഹാന്മാരായ പ്രവാചകന്മാരുടെ ശരീര വിസര്‍ജ്യം പിരിശുദ്ധമോ മറ്റേതൊരു മനുഷ്യന്റെതും പോലെ ദൂരെ കളയേണ്ട മാലിന്യമോ എന്ന്‌ പ്രശസ്‌ത എഴുത്തുകാരനായ ഒ. അബ്ദുല്ല ചോദിക്കുന്നുണ്ട്‌.
ഒരു ചിന്താ പ്രസ്ഥാനമെന്ന നിലയില്‍ നടത്തുന്ന പ്രവൃത്തികളും ദൈവന്വേഷണമെന്ന നിലയില്‍ നടത്തുന്ന അത്മീയ ധ്യാനങ്ങളും വ്യാജസിദ്ധന്മാര്‍ക്ക്‌ വിളയാടാനുള്ള സാക്ഷ്യപത്രമല്ലെന്ന്‌ സാസ്‌ക്കാരിക പ്രവര്‍ത്തകനായ എ.പി. കുഞ്ഞാമു എഴുതുന്നു.
മറ്റു പ്രമുഖ പണ്ഡിതന്മാരായ ടി.കെ ഉബൈദ്‌, കാടോരി മുഹമ്മദ്‌, എം.വി സലീം മൗലവി, എ. അബ്ദുസ്സലാം സുല്ലമി, സുബൈര്‍ അല്‍ കൗസരി, ഒ.പി അബ്ദുസ്സലാം, മുജീബുറഹ്‌മാന്‍ കിനാലൂര്‍, ഖാലിദ്‌ മൂസാ നദ്‌വി തുടങ്ങിയവരുടെ പ്രൗഢമായ ലേഖനങ്ങളും ഈ കൃതിയെ വ്യതിരിക്തമാക്കുന്നു.
കെ.ടി ഹുസൈനാണ്‌ ഈ പുസ്‌തകം എഡിറ്റുചെയ്‌തത്‌. ചിതറിക്കിടന്ന അമൂല്യരത്‌നങ്ങളായ ഈ ലേഖനങ്ങളെ ഒരു ഹാരത്തില്‍ കോര്‍ത്തിണക്കിയ പ്രസാധകര്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഒരു തിന്മക്കെതിരെയുള്ള പോരാട്ടമായും ഈ കൃതി ഉയര്‍ന്ന്‌ നില്‍ക്കുന്നു.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top