വ്രതവും ആരോഗ്യശാസ്‌ത്രവും

ജമാലുദ്ദീന്‍ പലേരി No image

ഈ വര്‍ഷം റമദാന്റെ ആഗമനം മഴക്കാലത്താണ്‌. അത്‌കൊണ്ട്‌ ഉഷ്‌ണകാലത്ത്‌ അനുഭവപ്പെടുന്ന ദാഹവും ക്ഷീണവും അനുഭവപ്പെടാനിടയില്ല. ഏകദേശം രണ്ട്‌ വര്‍ഷം കൂടി പിന്നിട്ടാല്‍ റമദാന്‍ വേനല്‍ക്കാലത്തായിരിക്കും. സ്ഥിരമായ ഒരു കാലാവസ്ഥയില്‍ നോമ്പും ഹജ്ജും വരാറില്ല. ഇസ്‌ലാമിലെ അരാധനകളുടെ പ്രത്യേകതകളി ലൊന്നാണിത്‌. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കനത്ത മഴയാണെങ്കില്‍ മറ്റുപല നാടുകളിലും കഠിന ചൂടാണ്‌. സ്ഥിരമായ ഈ കാലാവസ്ഥയിലാണ്‌ ഈ ആരാധനകളെങ്കില്‍ ഒരു പ്രദേശത്തെ വിശ്വാസികള്‍ എപ്പോഴും ചൂടിലും മറ്റു ദേശത്തുള്ളവര്‍ മഴയിലും തണുപ്പിലുമായിരിക്കും അത്‌ നിര്‍വ്വഹിക്കേണ്ടി വരിക. ലോകത്തുള്ള മുസ്‌ലിംകള്‍ക്കെല്ലാം എല്ലാ കാലാവസ്ഥയിലും നോമ്പും ഹജ്ജും വരുന്നുണ്ടെന്നതാണ്‌ വലിയ പ്രത്യേകത.
ആരോഗ്യ ശാസ്‌ത്രത്തില്‍ നോമ്പിനുള്ള പ്രധാന്യം വളരെയേറെയാണ്‌. മുമ്പൊക്കെ മുസ്‌ലിംകളില്‍ തന്നെ ചിലര്‍ നോമ്പെടുക്കാന്‍ ഭയപ്പെട്ടിരുന്നു. ആരോഗ്യ ശാസ്‌ത്രപരമായ അജ്ഞതയായിരുന്നു അതിന്‌ മുഖ്യ കാരണം. എന്നാലിന്ന്‌ അമുസ്‌ലിംകളടക്കം വ്രതമെടു ക്കുന്നത്‌ കാണാം. പരലോകമോക്ഷം മാത്രം കാംക്ഷിച്ച്‌ കൊണ്ടല്ല മറിച്ച്‌ ആരോഗ്യപരമായ ചില നേട്ടങ്ങള്‍ നോമ്പിലൂടെ ലഭിക്കുന്നത്‌ കൊണ്ടാണത്‌.
ഏതാണ്ടെല്ലാ മതങ്ങളിലും വ്രതങ്ങളുമുണ്ട്‌. പക്ഷേ പലതരത്തിലാണെന്ന്‌ മാത്രം. ``ഉപവസിക്കുമ്പോള്‍ നിങ്ങള്‍ കപട ഭക്തിക്കാരെപോലെ വാടിയ മുഖം കാണിക്കരുതെന്ന്‌'' യേശു ജനങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കിയതായി ബൈബിളിള്‍ (മത്തായി 6:10) കാണാം.
ശിവരാത്രി, ഏകാദശി തുടങ്ങിയ ദിവസങ്ങളില്‍ വ്രതമനുഷ്ടിക്കുന്ന സമ്പ്രദായം ഹിന്ദു
ക്കളില്‍ പണ്ടുകാലം മുതലെയുള്ളതാണ്‌.
ഈജിപ്‌ത്‌, ഇന്ത്യ, ഇംഗ്ലണ്ട്‌, ചൈന എന്നിവിട ങ്ങളിലെ പൗരാണിക ചികിത്സാ ശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ പട്ടിണി ഒരു ചികിത്‌സാ രീതിയായി സ്വീകരിച്ചിരുന്നതായി കാണാം. സോക്രട്ടീസ്‌, ഹിപ്പോക്രാറ്റസ്‌, മോറിസ്‌ ഫ്രഡ്‌മാന്‍ തുടങ്ങിയവര്‍ തങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ വളര്‍ത്തുന്നതിനും പരിപോഷി പ്പിക്കുന്നതിനും കായികശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഉപവാസം അവലംബിച്ചിട്ടുണ്ട്‌. പതിനൊന്നാം നൂറ്റാണ്ടില്‍ ലോഡ്‌ ഫൈഫോകോര്‍ണ ഗുരുതരമായ വിവിധ രോഗങ്ങളെ ചികിത്സിക്കാന്‍ ഉപവാസ മനുഷ്‌ഠിക്കണമെന്ന ആഹ്വാനവുമായി വിയന്നയില്‍ രംഗപ്രവേശം ചെയ്യുകയുണ്ടായി. തന്റെ തത്വങ്ങള്‍ സ്വയം നടപ്പിലാക്കിയ അദ്ദേഹം നിരവധി രോഗങ്ങളില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ പൂര്‍ണ്ണ ആരോഗ്യവാനായി നൂറ്‌ കൊല്ലത്തോളം ജീവിച്ചു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായ മൊറാര്‍ജി ദേശായി ആഴ്‌ചയില്‍ ഒരു ദിവസം വ്രതമനുഷ്‌ഠിക്കാറുണ്ടായിരുന്നത്രെ.
വൈദ്യശാസ്‌ത്രത്തില്‍ നോമ്പിനെക്കുറിച്ച്‌
ചില പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടന്നി
രുന്നു. 1980 ല്‍ അമേരിക്കക്കാരനായ ഡോക്‌ടര്‍ ട്രാന്‍ഡറിന്‍ നടത്തിയ പരീക്ഷണത്തെ ലോകം കൗതുകത്തോടു കൂടിയാണ്‌ വീക്ഷിച്ചത്‌. അന്‍പ ത്തിരണ്ട്‌ വയസ്സുള്ള അദ്ദേഹം കുറെ ഡോക്‌ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നാല്‍പ്പത്‌ ദിവസം ഉപവാസ മനുഷ്‌ടിച്ചു. നിരാഹാരനാളുകളില്‍ തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായും പ്രതിരോധ ശക്തിയും രോഗങ്ങളെ തടുക്കാനുള്ള കഴിവും വര്‍ധിക്കുന്നതായും അയാള്‍ തെളിയിച്ചു. തുടക്കത്തില്‍ ദുര്‍ബലനായിരുന്ന അദ്ദേഹം വ്രതശീലം സ്വീകരിച്ച ശേഷം 91 വയസ്സ്‌ വരെ ജീവിച്ചു.
ലണ്ടന്‍ സര്‍വ്വകലാശാലയിലെ ഡോക്‌ടര്‍ അലക്‌സ്‌ കംഫര്‍ട്ട്‌ ഒരു കൂട്ടം വെള്ള എലികളെ ഇടവിട്ട ദിവസങ്ങളില്‍ പട്ടിണിക്കിട്ടു. മറ്റൊരു കൂട്ടം എലികള്‍ക്ക്‌ നല്ല ഭക്ഷണവും നല്‍കി. ഇടവിട്ട്‌ ഉപവസിച്ച എലികളുടെ ആയുസ്സ്‌ മറ്റുള്ളവയേക്കാള്‍ നാല്‍പ്പത്‌ ശതമാനം വര്‍ധിച്ചതായി കണ്ടു.
1967ല്‍ വിയറ്റ്‌നാം യുദ്ധത്തിനെതിരെ നാല്‍പ്പത്‌ ദിവസം ഉപവസിച്ച പ്രസിദ്ധ ഇംഗ്ലീഷ്‌ നടനായ ഡിക്‌ഗ്രേഗറി പറയുന്നത്‌ നോക്കുക. `വ്രതം നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. അത്‌ ശരീരത്തില്‍ അറ്റകുറ്റ പണികള്‍ നിര്‍വ്വഹിക്കുന്നു.''
അമേരിക്കയിലെ മിനിസോട്ട ഗവേഷണ കേന്ദ്രത്തിലെ ഡയറക്‌ടര്‍ പറയുന്നു: ``ആഹാരം ക്രമീകരിക്കുന്നത്‌കൊണ്ട്‌ മാത്രം വൃക്ക, ഞരമ്പ്‌ എന്നിവയുണ്ടാക്കുന്ന രോഗങ്ങളെ നിര്‍മാര്‍ജനം ചെയ്യാം. വെള്ളക്കരടികള്‍ മഞ്ഞുകാലത്ത്‌ ഭക്ഷണവും വെള്ളവുമില്ലാതെ മാസങ്ങളോളം നീണ്ട നിദ്രയില്‍ കഴിഞ്ഞുകൂടുന്നതിനാല്‍ അസാമാന്യമായ രോഗപ്രതിരോധ ശക്തി ആര്‍ജിക്കുന്നതായി മിനിസോട്ട ഗവേഷണ കേന്ദ്രത്തിലെ ഗവേഷകര്‍ സമര്‍ഥിക്കുക
യുണ്ടായി. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങിയവ വ്രതാനുഷ്‌ഠാനത്തിലൂടെ ഇല്ലാതാവുന്നു.''
അമേരിക്കക്കാരിയായ ഡോക്‌ടര്‍ ആയിംഗ്‌ മോറിന്‌ അന്‍പതാം വയസ്സില്‍ ചെറുകുടലിന്‌ ക്യാന്‍സര്‍ ബാധിച്ച
പ്പോള്‍ സ്വന്തം ചികിത്സാ ക്രമമായ അലോപ്പതി നിര്‍ത്തി ഉപവാസം തുടങ്ങിയപ്പോള്‍ സുഖം പ്രാപിച്ചു. 1982 ല്‍ എഴുപത്തിനാലാം വയസ്സില്‍ അവര്‍ ഹൃദ്രോഗവിദഗ്‌ദ്ധരായ ഡോ.കെ.ഗോയല്‍, ഡോ.കെ.കെ.മേത്ത എന്നീ രണ്ടു അലോപതി ഡോക്‌ടര്‍മാരുടെ മേല്‍ നോട്ടത്തില്‍ നാല്‍പ്പത്തിനാല്‌ മാറാരോഗികളെ ഉപവാസ, മിതാഹാര ചികിത്സയിലൂടെ സുഖപ്പെടുത്തുകയും ചെയ്‌തു.
വ്രതം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തു
ന്നു. ഉപവാസം മനസ്സില്‍ നിന്ന്‌ ദുര്‍ വികാരങ്ങളെ നിര്‍മ്മാര്‍ജനം ചെയ്യുകയും തല്‍സ്ഥാനത്ത്‌ പരിശുദ്ധവും നിഷ്‌കാമവുമായ സ്‌നേഹം നിറക്കുകയും ചെയ്യുന്നു. ബുദ്ധി തീക്ഷ്‌ണമാവുകയും ഗ്രാഹ്യത വര്‍ധിക്കുകയും ചെയ്യുന്നു. വിഷമ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഗാന്ധിജി ഉപവാസമനുഷ്‌ഠിച്ചിരുന്നു.
ആരോഗ്യം വീണ്ടെടുക്കാന്‍ ഭക്ഷണ നിയന്ത്രണംഉപകരിക്കും. തെറ്റായ രീതിയിലുള്ള പോഷണ പരിണാമങ്ങളും ആഗിരണവും എല്ലാം ക്രമീകരി ക്കപ്പെടുന്നു. കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നു. ഉപവാസം തലച്ചോറിനും നാഡിവ്യൂഹത്തിനും സുഖം നല്‍കുന്നു. പോഷകാംശങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ വിതരണം ചെയ്യുന്ന അവയവങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കുന്നതിനും ഉപവാസം സഹായിക്കുന്നു. മുഹമ്മദ്‌ നബി(സ) പറഞ്ഞു: ``വ്രതം അനുഷ്‌ഠിക്കൂ- നിങ്ങളുടെ ആരോഗ്യം നന്നാകും.''
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top