ഇഞ്ചി

മുഹമ്മദ് ബിന്‍ അഹ്മദ് No image

ഏകദേശം ഒരടിവരെ ഉയരത്തില്‍ കാലവ്യത്യാസമന്യേ വളരുന്ന സസ്യമാണ് ഇഞ്ചി. ഇഞ്ചി ഒരു പ്രത്യേകരീതിയില്‍ ഉണക്കിയാല്‍ ചുക്കാകുന്നു. സിഞ്ചിബറോസി കുടുംബത്തില്‍ ജനിച്ച ഇതിന്റെ ശാസ്ത്രനാമം സിഞ്ചിബെര്‍ ഒഫീസിനേല്‍ റോക്‌സ് എന്നാണ്. ആയുര്‍വേദ ഔഷധ നിര്‍മാണത്തിനെന്നപോലെ, അലോപ്പതി, യൂനാനി, ഹോമിയോ മരുന്നുണ്ടാക്കാന്‍പോലും ഇഞ്ചി ഉപയോഗിച്ചു വരുന്നുണ്ട്. വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലങ്ങളില്‍ തടയുണ്ടാക്കി അതിലാണ് കൃഷിചെയ്യുന്നത്. ഉണങ്ങിയ ചാണകപ്പൊടി, വെണ്ണീര്‍, കമ്പോസ്റ്റ് എന്നിവയാണ് വളമായി ചേര്‍ക്കുന്നത്. ഇപ്പോള്‍ 17:17:17 മുതലായവയും ഉപയോഗിച്ച് വരുന്നു.

കടുരസവും തീക്ഷ്ണഗുരു രൂക്ഷഗുണവും ഊഷ്ണവീര്യവും മധുരവിപാകവുമാണ് ഇഞ്ചി. ദഹനക്ഷയം, ഛര്‍ദ്ദി, ഉദരരോഗങ്ങള്‍ക്കെല്ലാം വിവിധരൂപത്തില്‍ ഭാവകല്‍പന ചെയ്തുപയോഗിച്ചുവരുന്നു. അലോപ്പതി മരുന്നുണ്ടാക്കുന്ന ജിഞ്ചിബറീസ് ഉണ്ടാക്കുന്നതും ഇഞ്ചിയില്‍ നിന്നാണ്. പാരമ്പര്യമായി നാം കൃഷിചെയ്തുവരുന്നതിനു പുറമെ അത്യുല്‍പാദനശേഷിയുള്ള വരദ, രജത, മഹിമ, ആതിര, കാര്‍ത്തിക എന്ന പേരിലും ഇന്ന് ലഭ്യമാണ്.

കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, നാര്, കാത്സ്യം, ഫോസ്ഫറസ് ലോഹം എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇഞ്ചിനീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമ ശമിക്കുന്നതാണ്. ചുക്ക് പൊടിച്ചതും, അതിന്നിരട്ടി വറുത്ത എള്ളും, അതിന്റെ രണ്ടിരട്ടി ശര്‍ക്കരയും ഇടിച്ചു ചേര്‍ത്തു ചെറിയ ഉരുളകളാക്കി ദീര്‍ഘനാള്‍ സൂക്ഷിക്കാന്‍ സാധിക്കും. ഇത് പ്രായഭേദമന്യേ കഴിക്കുന്നത് (പല പ്രാവശ്യമായി) ചുമക്കും വിശപ്പില്ലായ്മക്കും കഫദോഷങ്ങള്‍ക്കും നല്ലതാണ്, ആടലോടകവേര്, ചുക്ക്, കുരുമുളക്, തിപ്പലി ഇവ ചേര്‍ത്തുണ്ടാക്കുന്ന കഷായവും ചുമസംഹാരിയാണ്. വാതരോഗങ്ങള്‍ക്കും ചുക്ക് വിശേഷ ഔഷധമാണ്. സഹചരാദികഷായത്തില്‍ ചുക്ക് പ്രധാന ചേരുവയാണ്. ആയുര്‍വേദ ഔഷധങ്ങളില്‍ പ്രധാനമായ താലിസപത്രാദിപൊടി, തലീസപത്രവടകം, ദശമൂല രസായനം, ദശമുകടുത്രയംകഷായം, ഷഡംഗം, നാകരാദി ആവിത്തോലാദി, മുസ്താദി, മുസ്താദിഗണം, ഭൃങ്ങ്യാദി, കണ്ടകാര്‍യ്യാദി, ദാരുരാഗരാദി, രാസ്താഗുണ്ടാദി ഇങ്ങനെതുടങ്ങി മിക്ക കഷായങ്ങളിലും കങ്കായനം ഗുണിക, ചുക്കുംതിപ്പല്യാദി, ധാന്വന്തരം ഗുളിക, വില്വാദിഗുളിക, വെട്ടുമാറന്‍ ഗുളിക, കൈശ്രാരഗുല്‍ ഗുലുഗുളിക തുടങ്ങി അനേകം ഗുളികകളിലും അവിപത്തിചൂര്‍ണം, അശ്വഗന്ധാദിചൂര്‍ണം, കര്‍പ്പൂരാദിചൂര്‍ണം, ദീവ്യാകാദി ചൂര്‍ണം, എന്നിങ്ങനെയുള്ള ഒട്ടുമിക്ക ചൂര്‍ണങ്ങളിലും കഷാണ്ഡരസായനം, ദശമൂലരസായനം, തുടങ്ങി നിരവധിലേഹ്യങ്ങളിലും ഇതിനെ ഉപയോഗിച്ചുവരുന്നതുകൊണ്ടുതന്നെ ഇതൊരു സര്‍വരോഗ സംഹാരിയാണെന്നു പറഞ്ഞാല്‍ അധികമാകില്ല. 

ഭക്ഷണത്തില്‍ ഒരു കഷ്ണം ഇഞ്ചിയെങ്കിലും ചേര്‍ത്തു കഴിക്കൂ. ഇത് രോഗങ്ങളെ അകറ്റും രോഗങ്ങളെ തടുത്തു നിര്‍ത്തുകയും ചെയ്യും.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top