പക്ഷനേതാവും പ്രതിപക്ഷ നേതാവും റിസോര്‍ട്ടില്‍ ചായ കുടിച്ചിരുന്ന് ചാനലില്‍ യുദ്ധം കണ്ടു
വാഹ്... ബലേ ഭേഷ്
ജയിക്കും വരെ ഞാന്‍ വോട്ടര്‍മാര്‍ക്കിടയില്‍
ജയിച്ചു കഴിഞ്ഞാല്‍
വോട്ടര്‍മാരില്‍നിന്ന് രക്ഷനേടാന്‍ ഇസഡ് കാറ്റഗറി സുരക്ഷയില്‍.
ഗുരോ, പരസ്യമായി വിദ്യ കണ്ടു പഠിച്ചവനെ
ഹാജരാക്കിയിട്ടുണ്ട്...
ശിഷ്യര്‍ ഒരാളെ പിടിച്ചുകെട്ടി ഗുരുവിനടുത്തെത്തിച്ചു..
ഗുരു: രഹസ്യമായി പഠിപ്പിക്കുന്നത് പരസ്യമായി കണ്ടു പഠിച്ചത് ശിക്ഷാര്‍ഹമാണ്. എങ്കിലും ഗുരുദക്ഷിണ തരണം...
ഏകലവ്യന്: എന്താണ് ഗുരോ ദക്ഷിണ തരേണ്ടത്?
ഗുരു: ഇടതു കൈയുടെ ചൂണ്ടുവിരല്‍.'