ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന രോഗാണുക്കള്‍

പ്രഫ. കെ. നസീമ No image

പെനിസിലിന്‍ ഗ്രൂപ്പ് ആന്റിബയോട്ടിക്കുകളെ അതിജീവിക്കാനുള്ള കഴിവ് നേടിയെടുത്ത രോഗാണുക്കള്‍ ആശുപത്രികളുടെ അന്തരീക്ഷത്തില്‍ തഴച്ചുവളരുകയും മറ്റ് രോഗികളിലേക്ക് പകരുകയും ചെയ്യുന്നു. മനുഷ്യരിലും മറ്റ് സസ്തനികളിലും രോഗങ്ങള്‍ ഉണ്ടാക്കുന്ന ഇവയുടെ സാങ്കേതിക നാമമാണ് MRSA. മനുഷ്യരുടെ ത്വക്ക്, ത്വക്കിലെ ഗ്രന്ഥികള്‍, Mucus membranse എന്നിവിടങ്ങളിലാണ് ഇവ കുടിയേറുന്നത്. ചിരങ്ങുകള്‍, ശസ്ത്രക്രിയാ മുറിവുകള്‍, ഭക്ഷ്യവിഷബാധ തുടങ്ങി മാരകമായ Toxic Shock Syndrome മുതല്‍ നവജാത ശിശുക്കള്‍ക്കുണ്ടാവുന്ന Ritter's Disease വരെ ഈ രോഗാണുക്കള്‍ മുഖേന ഉണ്ടാവുന്നു.
രോഗികളില്‍നിന്നും രോഗാണുവാഹകരില്‍നിന്നും മൃഗങ്ങളില്‍നിന്നും മറ്റുള്ള വസ്തുക്കളില്‍നിന്നും ഈ രോഗാണു പകരാം. ശരീരത്തിന് പുറത്തോ, ശ്വാസനാളിയിലോ രോഗാണു ഉള്ള ആള്‍ക്കാരാണ് അന്തരീക്ഷത്തില്‍ രോഗവ്യാപനം നടത്തുന്നത്. ആരോഗ്യമുള്ള ആളുകളുടെ മൂക്കുകളിലും കക്ഷത്തിലും മുടിയിലും സ്ത്രീകളുടെ യോനിയിലും ഈ രോഗാണുക്കള്‍ കാണപ്പെടുന്നു. സ്ത്രീകളുടെ മെന്‍സ്ട്രല്‍ കാലാവധി (Menstrual period) യിലാണ് ഇവ ഗണ്യമായി വര്‍ധിക്കുന്നതും വിഷങ്ങള്‍ പുറപ്പെടുവിക്കുന്നതും.
തൊലിപ്പുറത്തും തൊലിക്കകത്തും കണ്ടുവരുന്ന കുരു, പരു, പൊന്നി, ചിരങ്ങുകള്‍, സ്തനത്തില്‍ വരുന്ന മുഴ, കുരു, തൊലിയില്‍ പടര്‍ന്നു പിടിക്കുന്ന സെല്ലുലൈറ്റിസ്, ദേഹമാസകലം പടരുന്ന ചിരങ്ങുകള്‍ എന്നിവയെല്ലാം ഈ രോഗാണുക്കള്‍ കാരണമാണ് ഉണ്ടാവുന്നത്. എല്ലിലും പേശിയിലും വരുന്ന ഓസ്റ്റിയോ മയലൈറ്റിസ് ആര്‍ത്രൈറ്റിസ് അഥവാ വാതം, പേശികളില്‍ വരുന്ന പഴുപ്പും രോഗാണുബാധയും, തൊണ്ടവേദന (Tonsilitis), അന്നനാളത്തിലുണ്ടാവുന്ന രോഗബാധ, മൂക്കിലുണ്ടാവുന്ന സൈനസൈറ്റിസ്, ചെവിപ്പഴുപ്പ്, ശ്വാസകോശത്തിലുണ്ടാവുന്ന ബ്രോങ്കോ ന്യൂമോണിയ, ശ്വാസകോശത്തിനകത്തുണ്ടാവുന്ന പുണ്ണ് (abscess), ന്യൂമോണിയ, നാഡീവ്യൂഹത്തിലുണ്ടാവുന്ന വ്രണം (abscess), മെനിഞ്ചൈറ്റിസ്, രക്തസംക്രമണ വ്യവസ്ഥയില്‍ വരുന്ന രോഗാണുബാധ, ഹൃദയം, മൂത്രനാളി എന്നിവിടങ്ങളില്‍ വരുന്ന രോഗാണുബാധ (Urinary Tract Infections) എന്നിവയെല്ലാം ഈ രോഗാണുക്കള്‍ കാരണമായി ഉണ്ടാവുന്നു. റബ്ബര്‍, പ്ലാസ്റ്റിക് എന്നിവയില്‍ ഒട്ടിപ്പിടിച്ചിരിക്കാനുള്ള ഈ രോഗാണുക്കളുടെ അഭിനിവേശം ഒന്നു വേറെത്തന്നെയാണ്. അതുകൊണ്ടുതന്നെ മൂത്രനാളിയില്‍ റ്റിയൂബ് ഇട്ടിരിക്കുന്ന രോഗികളിലും രോഗസാധ്യത കൂടുതലാണ്.
ആശുപത്രികളില്‍ ജനിക്കുന്ന ചെറിയ കുഞ്ഞുങ്ങളില്‍ പൊക്കിള്‍ക്കൊടിയിലൂടെ പ്രവേശിക്കുന്ന ഈ രോഗാണുക്കള്‍ ഗുരുതരമായ രോഗങ്ങള്‍ വരുത്തുന്നു. ചില രോഗാണുവാഹകരില്‍നിന്ന് രോഗാണുക്കള്‍ ഉതിര്‍ന്നുവീണുകൊണ്ടിരിക്കും. ടവലററലെൃ എന്നറിയപ്പെടുന്ന ഇക്കൂട്ടര്‍ വളരെ നാളുകളോളം അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ വമിച്ചുകൊണ്ടിരിക്കും. രോഗികളും വാഹകരും അവരുടെ തൂവാലകളിലൂടെയും പുതപ്പുകളിലൂടെയും ബ്ലാങ്കറ്റിലൂടെയും പടര്‍ത്തുന്ന ഈ രോഗാണുക്കള്‍ ദിവസങ്ങളോളമോ ആഴ്ചകളോളമോ ഇവയില്‍ തങ്ങിനില്‍ക്കും. പശുവിന്റെ അകിടില്‍നിന്ന് പാലിലൂടെയും ഈ രോഗാണുക്കള്‍ പകരാവുന്നതാണ്.
ഈ രോഗാണുക്കള്‍ പെനിസിലിന്‍ ഔഷധങ്ങളെ എങ്ങനെ അതിജീവിക്കുന്നുവെന്നു നോക്കാം
1. തുടക്കത്തില്‍ പെനിസിലിന്‍ ഔഷധങ്ങളാല്‍ പെട്ടെന്ന് നശിച്ചിരുന്ന ഇവ ക്രമേണ ഇവയെ അതിജീവിക്കാന്‍ ശീലിച്ചു. ഇതിന് പ്രേരകമായത് രോഗാണു ഉല്‍പാദിപ്പിക്കുന്ന പെനിസിലിനേസ് അഥവാ ബീറ്റാലാക്ടമേസ് എന്ന എന്‍സൈമുകളാണ്. ഈ എന്‍സൈമുകള്‍ പെനിസിലിന്‍ ഔഷധത്തിന്റെ ബീറ്റാലാക്ടം റിംഗിനെ വിഘടിപ്പിക്കുന്നു. പ്ലാസ്മിഡ് ജീനുകളാല്‍ നിയന്ത്രിക്കപ്പെടുന്ന രോഗാണുക്കള്‍ ആശുപത്രികളിലും പരിസരത്തും പെട്ടെന്ന് പടരുന്നു.
2. ആന്റിബയോട്ടിക്കുകളെ ചെറുത്തുനില്‍ക്കാനുള്ള കഴിവ് സംഭരിച്ച ഇവ ആശുപത്രികളില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കുന്നു.
3. Penicillin Tolerance
ആന്റിബയോട്ടിക് ഔഷത്തെ സഹിക്കാനുള്ള ഇവയുടെ ശേഷി (Penicillin Tolerance) ഇത്തരം രോഗാണുക്കള്‍ക്ക് ഉണ്ടാവുകയും രോഗാണുക്കള്‍ രോഗിയില്‍ നശിക്കാതിരിക്കുകയും അവയുടെ വളര്‍ച്ച തടസ്സപ്പെടുകയും ചെയ്യുന്നു. ആന്റിബയോട്ടിക് രോഗാണുവിന് എഫക്ട് ചെയ്തു എന്ന മിഥ്യാ ധാരണ നമുക്ക് ഉണ്ടാവുകയും നമ്മള്‍ ചികിത്സ നിര്‍ത്തുകയും ചെയ്യുന്നു.
ആരോഗ്യരംഗത്ത് ഇവ പ്രതിബന്ധമാവുന്നതിനു കാരണം ഇവ രണ്ടുതരം രോഗങ്ങള്‍ ഉണ്ടാക്കുന്നതിനാലാണ്:
ഒന്ന്: ഇവയുണ്ടാക്കുന്ന രോഗബാധ. രണ്ട്: രോഗാണു പുറപ്പെടുവിക്കുന്ന വിഷത്തിന്റെ പരിണിത ഫലങ്ങള്‍.


നിയന്ത്രണ മാര്‍ഗങ്ങള്‍

1. ആശുപത്രികളില്‍നിന്ന് ഈ രോഗാണുക്കളെ നശിപ്പിക്കാന്‍ തുറന്ന മുറിവുകളുള്ള (Open wounds) രോഗികളെ പ്രത്യേക മുറികളില്‍ താമസിപ്പിക്കണം (isolation).
2. ആശുപത്രി ജീവനക്കാരായ ഡോക്ടര്‍, നഴ്‌സ്, മറ്റു ജീവനക്കാര്‍ എന്നിവരില്‍ (രോഗപ്പകര്‍ച്ച ഉണ്ടെങ്കില്‍) ഉള്ള ചിരങ്ങ്, മുറിവ് എന്നിവ ഭേദമാകുന്നതുവരെ രോഗികളുമായി സമ്പര്‍ക്കം പാടില്ല. ഈ സമയം അവര്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കണം.
3. ഓപ്പറേഷന്‍ തിയേറ്ററുകളില്‍നിന്ന് രോഗാണുക്കള്‍ പകരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ കണിശമായും സ്വീകരിക്കണം (Aseptic precautions).
4. ജീവനക്കാര്‍ കൈകഴുകുന്നത് കര്‍ശനമാക്കുക.
5. ഈ രോഗാണുക്കളുമായി ബന്ധപ്പെട്ട Epidemic വന്നാല്‍ ജീവനക്കാരുടെ ഇടയിലുള്ള രോഗാണുവാഹകരെ കണ്ടുപിടിക്കുകയും അവരെ neomycin local applicaiton, chlorhexidine, hexachlorphene എന്നിവ ഉപയോഗിച്ച് ചികിത്സിക്കുകയും ചെയ്യുക. 


വിഷങ്ങള്‍ (Toxins)

MRSA പുറപ്പെടുവിക്കുന്ന അഞ്ചുതരം വിഷങ്ങളാണുള്ളത്. ചുവന്ന രക്താണുക്കളെ അലിയിക്കുന്ന Haemolysin-നുകളും വെളുത്ത രക്താണുക്കളെ അലിയിക്കുന്ന ഘലൗരീരശറശിീകളും ആണ് അവ. ഇവ പ്രത്യേക ഊഷ്മാവിലാണ് കോശങ്ങള്‍ക്ക് നാശം വരുത്തുന്നത്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ആല്‍ഫാ ഹീമോലൈസിനുകള്‍ 100 ഡിഗ്രിയില്‍ പ്രവര്‍ത്തിച്ച് കോശങ്ങള്‍ക്കും ത്വക്കിനും (dermis) ഞരമ്പുകള്‍ക്കും (nerves) നാശം വരുത്തുന്നു. ഗാമാഹീമോലൈസിന്‍ എന്ന വിഷം രക്തത്തെ അലിയിക്കുന്നു.

എന്ററോടോക്‌സിന്‍ (Enterotoxin)

വളരെ തുഛമായ അളവില്‍ (മൈക്രോഗ്രാം) ഈ രോഗാണുക്കളിലുള്ള enterotoxin  ഭക്ഷ്യ വിഷബാധ ഉണ്ടാക്കുന്നു. ആഹാരം കഴിച്ച് 2 മുതല്‍ 6 മണിക്കൂറിനകം തുടങ്ങുന്ന വിശപ്പില്ലായ്മ, ഛര്‍ദി, വയറിളക്കം എന്നിവ Enterotoxin കാരണമാണ് ഉണ്ടാവുന്നത്. ചൂടിനെ അതിജീവിക്കാന്‍ കഴിവുള്ള ഈ വിഷം 100 ഡിഗ്രിയില്‍ 10-40 മിനിറ്റ് കൊണ്ടേ നിര്‍വീര്യമാവുകയുള്ളൂ. ഏതാണ്ട് 60 ശതമാനത്തോളം ഇത്തരം രോഗാണുക്കള്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണത്തിലും വളരുന്നു.
ഇറച്ചിയും മീനും ഒന്നിച്ച് പാകം ചെയ്യുമ്പോഴും ഇറച്ചിയും പാലും ഒന്നിച്ച് പാകം ചെയ്യുമ്പോഴും പാലുല്‍പ്പന്നങ്ങള്‍ ഒന്നിച്ച് പാകം ചെയ്ത് അന്തരീക്ഷോഷ്മാവില്‍ വെച്ചിരുന്നാലും പാകം ചെയ്ത ആഹാരത്തില്‍ വിഷത്തിന്റെ അളവ് വര്‍ധിക്കുന്നു. നാഡീവ്യൂഹത്തില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ഈ 8 ഇനം വിഷങ്ങള്‍ ആന്റിടോക്‌സിന്‍ കൊണ്ടു നിര്‍വീര്യമാക്കാന്‍ കഴിയും. ഇവയെ കണ്ടെത്താന്‍ ഇന്ന് പല പരിശോധനകളുമുണ്ട്.
TSS എന്നറിയപ്പെടുന്ന Toxic Shock Syndrome മാരകമായ ഒരു രോഗമാണ്. പനി, ബ്ലഡ് പ്രഷര്‍ താഴുക, മാംസപേശികളില്‍ വേദന, ഛര്‍ദി, വയറിളക്കം, ശരീരത്തില്‍ നീരുവരുക, ശരീരത്തില്‍ രക്തം നീലിച്ച് കിടക്കുക എന്നിത്യാദി ലക്ഷണങ്ങളോടെ ഈ രോഗം കുട്ടികളിലും കൗമാര പ്രായക്കാരിലും കൂടുതലായി കാണപ്പെടുന്നു. ധാരാളം ഈര്‍പ്പം വലിച്ചെടുക്കുന്ന Tampasn ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ഉപയോഗിക്കുമ്പോള്‍ ഈ ബാക്ടീരിയയുടെ സാന്നിധ്യം ഉാകുമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. ഇന്ന് TSSവളരെ അപൂര്‍വമാണെങ്കിലും ത്വക്, ചിരങ്ങുകള്‍ (ശസ്ത്രക്രിയാ മുറിവുകള്‍) എന്നിവയിലൂടെല്ലാം TSS വരുന്നുണ്ട്. 


MRSA രോഗാണുക്കള്‍ പകരുന്ന വിധം

ആശുപത്രികളില്‍നിന്ന് പകരുന്ന ഇത്തരം രോഗാണുക്കള്‍ പല ആന്റിബയോട്ടിക്കുകളോടും പ്രതികരിക്കാതിരിക്കുന്നതിനാലാണ് ഇവ പ്രാധാന്യമര്‍ഹിക്കുന്നത്. മറ്റുള്ള രോഗികളില്‍നിന്ന് പകരുന്ന Hospital strains  ഓപ്പറേഷന്‍ മുറിവുകളിലൂടെയും പകരുന്നു. പ്രത്യേകതരം ജവമഴലല്‍ ഉള്‍പ്പെടുന്ന ഇവ ആശുപത്രികളില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കുന്നതിനാല്‍ ഇവയെ Epidemic Straisn എന്നു പറയുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top