സന്തോഷം
നിറഞ്ഞു കവിഞ്ഞപ്പോഴാണ്
ആസക്തിക്ക്
ചിറകു മുളച്ചത്
പതിയെ കാഴ്ചകള്‍
ആസക്തിക്കു വേണ്ടി
വഴിമാറിത്തുടങ്ങി...
പിന്നെ ബന്ധങ്ങള്‍
ബന്ധനങ്ങളായി മാറി
പകലുകള്‍ അസ്വസ്ഥമായി
നിലാവുകള്‍ ശല്യമായി
ഇരുട്ടിനോട് പ്രണയം
തോന്നിയത് സ്വാഭാവികം.
എല്ലാം പൊട്ടിച്ചെറിയാന്‍
സന്തോഷങ്ങളെ
ചിതയിലെറിഞ്ഞു
വിളക്കുകള്‍ ഊതിക്കെടുത്തി
ദുര്‍മന്ത്രണങ്ങളെ
കൂട്ടു പിടിച്ചു
എല്ലാം ഒരു ജോളിയായി മാറി
അവസാന തീപ്പൊരി
ആളിക്കത്തുംവരെ മാത്രം..