ഇന്ന്
ഞാനൊരു അഭയാര്‍ഥി
ആധാര്‍ കാര്‍ഡില്ല
റേഷന്‍ കാര്‍ഡില്‍ പേരില്ല
പാന്‍കാര്‍ഡും വോട്ടര്‍ ഐ.ഡിയുമില്ല
വീണുകിട്ടിയ ഫോണുണ്ട്
അതും ബന്ദാക്കുമെന്നൊരു മെസ്സേജുണ്ട്.
ജനിച്ചത് ഇന്ത്യയില്‍
പക്ഷേ തെളിവില്ല.
പെറ്റിട്ടത് കൊടുംവനത്തില്‍
അമ്മയെ അറിയില്ല
വളര്‍ത്തമ്മയെ അറിയില്ല
ആരോ വലിച്ചെറിഞ്ഞ്
തെരുവിലെത്തിയവള്.
രാജ്യസ്നേഹവും കൂറും മനസ്സിലുണ്ട്
പക്ഷേ തെളിയിക്കാന്‍ കാര്‍ഡുകളില്ല.
രാജ്യമേ, മാപ്പ്!
ഒടുവില്‍
കാരാഗൃഹമെങ്കിലും കൂട്ടിനുണ്ടാകുമെന്ന്
പ്രതീക്ഷ.