മുലയൂട്ടലിന്റെ പ്രാധാന്യം

ഉസ്‌വത്ത്‌ ജഹാന്‍

ഫിലിപ്പൈന്‍സിലെ സെന്റര്‍ ഫോര്‍ ഇസ്‌ലാം ആന്റ്‌ ഡമോക്രസിയും യു.എന്‍ ചില്‍ഡ്രന്‍സ്‌ ഫണ്ടും ചേര്‍ന്ന്‌ ഈയിടെ മനിലയില്‍ സംഘടിപ്പിച്ച രണ്ടു ദിവസത്തെ പരിപാടി മുസ്‌ലിം സ്‌ത്രീകള്‍ക്കിടയിലെ മുലയൂട്ടലിന്റെ പ്രാധാന്യം എന്ന വിഷയത്തിലായിരുന്നു. മുസ്‌ലിം സമൂഹത്തില്‍ മുലയൂട്ടലിന്‌ മതപരവും സാംസ്‌കാരികവുമായ സവിശേഷതകളുള്ളതാണ്‌ ഇതുസംബന്ധിച്ച്‌ പ്രമുഖരുടെ നിരീക്ഷണം. മുലയൂട്ടലിനെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ തന്നെയുണ്ട്‌. ഇത്‌ പല ആരോഗ്യ പ്രവര്‍ത്തകരെയും ആകര്‍ഷിക്കുന്നുണ്ട്‌. `മുലയൂട്ടുന്നതിന്റെ' മതപരമായ മാനങ്ങളെ സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയെന്നതാണ്‌ ഇതു സംബന്ധിച്ച പരിപാടികളിലൂടെ PCID (Philippine centre for Islam and Democracy) ലക്ഷ്യമിടുന്നതെന്ന്‌ പ്രസിഡണ്ട്‌ ആമിന റസൂല്‍ പറയുകയുണ്ടായി. ആധുനിക സംസ്‌കാരത്തിന്റെ ഭാഗമായി സ്‌ത്രീകള്‍ മുലയൂട്ടലില്‍ വൈമുഖ്യം കാണിക്കുന്നത്‌ ഇന്ന്‌ പൊതുപ്രവണതയാണ്‌. അതിനെ ഇസ്‌ലാമികമായി മറികടക്കാനുള്ള ശ്രമമാണ്‌ ഇവര്‍ നടത്തുന്നത്‌. ഫിലിപ്പൈന്‍ സ്‌ത്രീകള്‍ക്കിടയില്‍ മുലയൂട്ടലില്‍ ഏര്‍പ്പെടുന്നവര്‍ പതിനാറ്‌ ശതമാനമാണത്രെ!
സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, ഖത്വീബുമാര്‍, ഇമാമുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത രണ്ടു ദിവസത്തെ പരിപാടി ഈ രംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു.

ചൈനീസ്‌ വുഷു പരിശീലിക്കുന്ന പെണ്‍കുട്ടികള്‍
ഹൈദരാബാദിലെ സെന്റ്‌ മാസ്‌ ഹൈസ്‌കൂളിലെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ വലിയ ആവേശത്തിലാണ്‌. പതിവില്‍ നിന്ന്‌ വ്യത്യസ്‌തമായി സ്‌കൂളില്‍ ചൈനീസ്‌ കായികാഭ്യാസമായ `വുഷു' പരിശീലിപ്പിക്കാന്‍ തുടങ്ങിയതാണ്‌ അവരെ ത്രില്ലടിപ്പിക്കുന്നത്‌. പത്ത്‌ മുതല്‍ പതിനാറ്‌ വയസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്കാണ്‌ പരിശീലനം നല്‍കുന്നത്‌.

ബോസ്‌നിയന്‍ സ്‌ത്രീകളുടെ
കണ്ണീര്‌ തോരുന്നില്ല

``ഈ കുട്ടിയോട്‌ എനിക്ക്‌ വെറുപ്പാണ്‌, അവനൊരു ``ചെത്‌നിക്ക്‌'' (സെര്‍ബ്‌ വംശീയ വാദികളുടെ സായുധ സേനാംഗം) ആണ്‌''- ഒരു ബോസ്‌നിയന്‍ മാതാവ്‌ താന്‍ പ്രസവിച്ച കുഞ്ഞിനെക്കുറിച്ച്‌ പറഞ്ഞ വേദനിപ്പിക്കുന്ന വാക്കുകള്‍! ഗര്‍ഭം ചുമന്ന്‌ പ്രസവിച്ചുവെന്നേയുള്ളൂ. കുഞ്ഞിനെ പരിചരിക്കാനോ സ്‌നേഹത്തോടെ നോക്കാനോ, അസുഖം വന്നാല്‍ ഹോസ്‌പിറ്റലില്‍ കൊണ്ടുപോകാനോ ഒന്നും ആ സ്‌ത്രീക്ക്‌ മനസ്സു വരുന്നില്ല. നൊന്ത്‌ പ്രസവിച്ച മാതാവ്‌ ഇങ്ങനെയൊക്കെ ചിന്തിക്കാനും പറയാനും എന്തായിരിക്കും കാരണം.
ബോസ്‌നിയന്‍ ചരിത്രത്തിലെ നൊമ്പരപ്പെടുന്ന ഒരധ്യായം നമ്മുടെ മുമ്പില്‍ നിവര്‍ത്തി വെച്ചാല്‍ ഇതിന്‌ മറുപടി കിട്ടും. സെര്‍ബ്‌ ക്രൈസ്‌തവരുടെ ബോസ്‌ നിയയില്‍ അധിനിവേശം നടത്തിയ ഇരുണ്ടനാളുകള്‍. അതിന്റെ ദുരിതം ഏറ്റവുമധികം പേറിയത്‌ അവിടുത്തെ മുസ്‌ലിം സ്‌ത്രീകളായിരുന്നു. കരള്‍ പിളരുന്ന കാഴ്‌ചകള്‍ക്കാണ്‌്‌ അന്ന്‌ ലോകം സാക്ഷ്യം വഹിച്ചത്‌. ബോസ്‌നിയന്‍ മുസ്‌ലിം സ്‌ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്‌തു സെര്‍ബ്‌ ക്രൈസതവ പട്ടാളക്കാര്‍.
ബലാല്‍സംഗത്തിനിരയായവരില്‍ അധികവും ഗര്‍ഭിണികളായി. സെര്‍ബ്‌ സാത്താന്മാരുടെ കുട്ടികളെ ചുമക്കാന്‍ കഴിയാതെ പലരും ഗര്‍ഭഛിദ്രം നടത്താന്‍ തുടങ്ങി. അപ്പോഴതാ പോപ്പ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ `മനുഷ്യ സ്‌നേഹം കവിഞ്ഞൊഴുകുന്നു; `ഗര്‍ഛിദ്രം മഹാപാപമാണ്‌. അത്തരമൊരു ക്രൂരതക്ക്‌ ആരും മുതിരരുത്‌!''
കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ഗര്‍ഭിണികള്‍. അബോര്‍ഷന്‌ സാധിക്കാത്ത പലരും ആത്മഹത്യ ചെയ്‌തു. മൂന്നാമതൊരു കൂട്ടര്‍ പ്രസവം വരെ പിടിച്ചു നിന്നു. എന്നാല്‍ ഗര്‍ഭകാലത്തേതിനെക്കാള്‍ കടുത്ത മനഃസംഘര്‍ഷമാണ്‌ പ്രസവിച്ച ശേഷം അവര്‍ അനുഭവിക്കുന്നത്‌. അത്തരം സ്‌ത്രീകളില്‍ പലര്‍ക്കും `മാനസിക മരണം' (mental death) സംഭവിച്ചിരിക്കുന്നുവെന്നാണ്‌ മനഃശാസ്‌ത്ര വിദഗ്‌ദര്‍ പറയുന്നത്‌. ഇത്തരം ആയിരക്കണക്കിന്‌ സ്‌ത്രീകളാണ്‌ ബോസ്‌നിയയില്‍.
| എക്‌സലന്‍സ്‌ ട്രോഫി യു.എ.ഇ വനിതകള്‍ക്ക്‌

ഗള്‍ഫ്‌ രാജ്യങ്ങളിലെ ജി.സി.സി വനിതകള്‍ക്കായി സംഘടിപ്പിച്ച `എക്‌സലന്‍സ്‌ ഷീല്‍ഡ്‌' ഗെയിംസ്‌ മത്സരങ്ങളില്‍ യു.എ.ഇ വനിതകള്‍ക്ക്‌ ഒന്നാം സ്ഥാനം. 12 സ്വര്‍ണം, ആറ്‌ വെള്ളി, ഒമ്പത്‌ ഓട്‌ എന്നിങ്ങനെയാണ്‌ യു.എ.ഇ യുടെ മെഡല്‍ നില. രണ്ടാം സ്ഥാനം ബഹ്‌റൈനാണ്‌, ഖത്തര്‍ മൂന്നാം സ്ഥാനത്തുണ്ട്‌. യു.എ.ഇയിലെ ശൈഖ ഫാത്വിമാ ബിന്‍ത്‌ മുഹമ്മദിന്റെ പേരിലാണ്‌ `എക്‌സലന്‍സ്‌ ഷീല്‍ഡ്‌ മത്സരങ്ങള്‍ സംഘടിപ്പിച്ചത്‌. മുതിര്‍ന്ന സ്‌ത്രീകള്‍ പൂര്‍ണ ഇസ്‌ലാമികവേഷത്തില്‍ സ്‌പോര്‍ട്‌സ്‌- ഗെയിംസ്‌ മത്സരങ്ങളില്‍ പങ്കെടുത്തുെവന്നതാണ്‌ മത്സരപരിപാടികളുടെ മുഖ്യ ആകര്‍ഷണമായത്‌.
|

 

 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top