ഞാന്‍ നെറ്റിലിരിക്കെ
കോള്‍ വന്നു
ഹസ്ബന്റ് അറ്റന്റ് ചെയ്തു
നാട്ടില്‍ നിന്നായിരുന്നു
`സഹ' ഉദരനാണ്
പാരന്റ്സ്-
ആക്സിഡന്റില്‍ കോപ്സ് ആയി
എന്തുചെയ്യാനാ?
ഗ്ലിസറിന്‍ ടബ്ബയില്‍ നിന്നല്പമെടുത്ത്
രണ്ടു തുള്ളി കണ്ണീര് പൊഴിച്ചു
ഫേസ് മസാജ് ചെയ്യുമ്പോള്‍
ഒരു എസ്.എം.എസ്.
ബോഡി എന്തു ചെയ്യും?
തിരിച്ചുവിളിച്ചപ്പോള്‍
ജാനുത്തള്ളയുടെ നിലവിളി
ശ്ശൊ, ശല്യം
ഏട്ടന്റെ സജഷന്‍- ചിതയൊരുക്കാന്‍ വളരെ റിസ്കാ
പിള്ളേര്‍ക്കു പഠിക്കാന്‍ കൊടുക്കാം.
ഇയര്‍ഫോണും തിരുകി
പോപ് സോങ്ങ് കേള്‍ക്കവേ
വീണ്ടും ഏട്ടന്...
ഡെഡ്ബോഡിയുടെ നല്ല
ഫോട്ടോസുണ്ട് വേണോ?
ഉടനെ ഓര്‍ഡര്‍ ചെയ്തു
അടുത്ത വര്‍ഷത്തെ
ബെസ്റ്റ് ഫോട്ടോഗ്രഫിക്കയക്കാം
എല്ലാം ശുഭം...
കടമകള്‍ തീര്‍ന്നു
ഇനി എ.സിയില്‍
സുഖമയക്കം