ഒറ്റയ്ക്കാവുമ്പോള്‍
ഒരിക്കലുമുണരാത്തവര്
ശാന്തമായ് ഉറങ്ങുന്നത്
ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ?
മഴ തോര്‍ന്നു കഴിഞ്ഞ
നേര്‍ത്ത തണുപ്പിന്റെ
ആലസ്യം പോലിരിക്കുമത്.
വഴിയിലെ
സ്വപ്നങ്ങളില്‍ നിന്നടര്‍ന്ന
പൂവുകള്ക്കറിയാം,
ഉറക്കെ ചിന്തിച്ച്
ഉത്തരങ്ങളോടടുക്കാതെ
പാതി മരിച്ച
വ്യാകുലതകളെ കുറിച്ച്...
നിരര്‍ഥകമെന്ന്
വഴി പറഞ്ഞു തന്നയാള്‍
ക്ഷണനേരം കൊണ്ട്
മന്ത്രമായ് പുലമ്പിയതാണ്.
പിന്നെയും
തെരുവിന്റെ അങ്ങേയറ്റത്ത്
ചില സംശയക്കാരുണ്ട്,
ദൂരെ... ദൂരെ
ആത്മാവിരിക്കുന്ന
വലിയ മരത്തിന്റെ
പരന്നു പന്തലിച്ച ചില്ലകളെ
മേല്‍ക്കൂരയാക്കി
താമസിക്കുന്നവരാണവര്‍...