കാബേജും കോളിഫ്‌ളവറും നമുക്കും കൃഷി ചെയ്യാം

അഡ്വ.ഷൈജു ഇരട്ടക്കുളം No image

ശീതകാല പച്ചക്കറികളായ കാബേജും കോളിഫ്‌ളവറും ഇനി നമുക്കും കൃഷിചെയ്യാം. നമ്മുടെ നാട്ടില്‍ ലഭ്യമാകുന്ന തണുപ്പ് കാലത്തെ പ്രയോജനപ്പെടുത്തിയാല്‍ മാത്രം മതി. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന കാബേജും കോളിഫ്‌ളവറും ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ മാരകമായ കീടനാശിനികള്‍ പ്രയോഗിച്ച് വിഷമയമായി മാറിയിരിക്കുകയാണ്. ഒന്ന് ശ്രദ്ധിച്ചാല്‍ ഇവയെ വിഷമില്ലാത്ത നല്ല ശീതകാല പച്ചക്കറികളായി നമുക്ക് വിളയിക്കാം.
കാബേജും കോളിഫ്‌ളവറും തൈകള്‍ പറിച്ചുനട്ടാണ് കൃഷി ചെയ്യേണ്ടത്. ഇവയുടെ തൈകള്‍ കാര്‍ഷിക സര്‍വകലാശാലകള്‍ വഴി കര്‍ഷകര്‍ക്ക് വാങ്ങിക്കാവുന്നതാണ്. നവംബര്‍ മാസത്തിലോ ഡിസംബര്‍ ആദ്യവാരത്തിലോ കൃഷിചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ധാരാളം സൂര്യപ്രകാശവും നല്ല നീര്‍വാര്‍ചയും ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇവ കൃഷിചെയ്യാം. (ചെടിച്ചട്ടികള്‍, ചാക്കുകള്‍, മുതലായവയിലും വെക്കാം). ഒരടി വീതിയും അരയടി താഴ്ചയും ആവശ്യത്തിന് നീളവുമുള്ള ചാലുകളെടുത്താണ് കൃഷി ചെയ്യേണ്ടത്. ഈ ചാലുകളില്‍ മേല്‍മണ്ണും സെന്റിന് 100 കിലോ തോതില്‍ ജൈവവളവും ചേര്‍ക്കാം. രണ്ടടി അകലമുള്ള ചാലുകള്‍ മുക്കാല്‍ ഭാഗം മൂടി അവയില്‍ 30 ദിവസം പ്രായമായ തൈകള്‍ ഒന്നരയടി അകലത്തില്‍ നടാം. നട്ട് ഒരാഴ്ച വരെ ചെടികള്‍ക്ക് ചെറിയ തണല്‍ കൊടുക്കണം.
നട്ട് കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ആദ്യ വളപ്രയോഗവും അതിന് ശേഷം 30 ദിവസത്തിനുള്ളില്‍ രണ്ടാം വളപ്രയോഗവും നടത്തണം. ഒരോ തവണ വളം ചെയ്യുമ്പോഴും മണ്ണ് കയറ്റിക്കൊടുക്കാന്‍ ശ്രദ്ധിക്കണം. ജൈവവളങ്ങളായ കടലപിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം. മഴ കുറവാണെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനക്കണം.
തൈകള്‍ നട്ട് ഒന്നര മാസം കഴിയുമ്പോള്‍ കോളിഫ്‌ളവര്‍ പൂവിടാന്‍ തുടങ്ങും. ഇത് രണ്ടാഴ്ചയാകുമ്പോള്‍ വിളവെടുക്കാം. വിളവെടുപ്പ് വൈകിയാല്‍ ഇവ വിടര്‍ന്നുപോവാന്‍ സാധ്യതയുണ്ട്. രണ്ടുമാസം കഴിഞ്ഞാല്‍ കാബേജ് ഹെഡുകള്‍ രൂപപ്പെടാന്‍ തുടങ്ങും. ഇവയും പാകമായാല്‍ വിളവെടുക്കണം. ഇലതീനി പുഴുക്കളുടെ ആക്രമണമുണ്ടായാല്‍ വേപ്പെണ്ണ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. വിളവെടുപ്പിനോടടുത്ത സമയത്ത് കീടനാശിനി പ്രയോഗം ഒഴിവാക്കേണ്ടതാണ്.
നാം ഒന്ന് മനസ്സുവെച്ചാല്‍ നമുക്കാവശ്യമായ എല്ലാ പച്ചക്കറികളും നമ്മുടെ വീട്ടുവളപ്പിലും ടെറസ്സിലുമൊക്കെയായി കൃഷി ചെയ്‌തെടുക്കാം. പാഴാക്കിക്കളയുന്ന നമ്മുടെ ഒഴിവുസമയത്തെ ഉപയോഗപ്പെടുത്താനും കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും മാനസിക ഉല്ലാസത്തിനും ഇത് വഴിയൊരുക്കുകയും ചെയ്യും.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top