വെയില് വീണ് ചിതറിയ മരുഭൂമിയിലൂടെ നടന്ന് കുഞ്ഞബ്ദുല്ല എ.സി പുതച്ച സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കയറി. കൂളിംഗ് ഗ്ലാസെടുത്ത് കീശയിലിട്ടു. മറ്റെ കീശയില്‍ നിന്നും ത്രീജി മൊബൈല്‍ എടുത്ത് എട്ടു മെഗാ പിക്സല്‍ കാമറ ഓണാക്കി നാട്ടിലുള്ള ഭാര്യ കുഞ്ഞിപ്പാത്തുവിനെ വിളിച്ചിട്ട് പറഞ്ഞു...
'എല്ലാം നോക്കിക്കണ്ട് നീ തന്നെ സെലക്റ്റ് ചെയ്യൂ കുഞ്ഞിപ്പാത്തൂ...'
ട്ടൈല്‍സ് പാകിയ കൊലായിലിരുന്നു മൊബൈല്‍ നോക്കി കുഞ്ഞിപ്പാത്തു പറഞ്ഞു:
'ചില്ലുകൂട്ടില്‍ വലത്തെ മൂലയിലുള്ള നെക്ലേസ്... ഇടതു ഭാഗത്തുള്ള മോതിരം, കറുത്ത കുട്ടയിലെ വെളുത്ത കാരക്ക, ഷെല്‍ഫിലെ അത്തര്‍, ഉടുപ്പും ചെരിപ്പും...'
'അതൊക്കെ മതി. വില ഇപ്പോ ഇവിടെയാ കുറവ്...'
കൗണ്ടറില്‍ വെച്ച് ഒരുക്കൂട്ടിയ സാധനങ്ങളിലേക്ക് ഒന്നുകൂടി സാധനങ്ങളിലേക്ക് ഒന്നുകൂടി കാമറ കാണിച്ച് കുഞ്ഞബ്ദുല്ല താക്കീത് പോലെ പറഞ്ഞു: 'ഒക്കെ നിന്റെ സെലക്ഷനാ. നാട്ടീ വന്നാ കണ- കുണാ വര്‍ത്തമാനം പറയരുത്. ലീവ് കൊളമാക്കരുത്...!'
പഴയ ഓര്‍മകളിലൂടെ കുഞ്ഞിപ്പാത്തുമ്മ ചിരിച്ചു. മൊബൈലില്‍ കണ്ട ആ ചിരി കണ്ട് കുഞ്ഞബ്ദുല്ല പറഞ്ഞു: 'അല്‍ഹംദുലില്ലാഹ്...!