കാത് കുത്തുമ്പോള്‍

ഇന്ദു നാരായണന്‍ No image
കാത് കുത്തിയ ഭാഗത്ത് കടുകെണ്ണയും മഞ്ഞളും തമ്മില്‍ യോജിപ്പിച്ച് തേക്കുക. കുറച്ച് ദിവസം ഇപ്രകാരം ചെയ്താല്‍ കുത്തിയ ഭാഗം പെട്ടെന്ന് ഉണങ്ങും. വേദനയുമുണ്ടാവില്ല.
കാത് കുത്തിയ ശേഷം ചെറിയൊരു കമ്മല്‍ ഒരുമാസം അടുപ്പിച്ചിടേണ്ടതാണ്. അല്ലെങ്കില്‍ സുഷിരം അടഞ്ഞുപോകാനിടയുണ്ട്.
സ്വര്‍ണത്തില്‍ നിക്കല്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചിലര്‍ക്ക് അലര്‍ജ്ജിയുണ്ടാവും. അങ്ങനെയുള്ളവര്‍ 22 കാരറ്റ് സ്വര്‍ണ്ണം മാത്രം ഉപയോഗിക്കുക.
കാത് കുത്തിയ ഭാഗം വൃത്തിയായി സൂക്ഷിക്കുക. അല്ലെങ്കില്‍ അണുബാധയുണ്ടാകാനിടയുണ്ട്. എന്നാല്‍ വെള്ളം കൊണ്ട് തുടക്കരുത്.
തണുപ്പുകാലത്തും മഴക്കാലത്തും കാത് കുത്തല്‍ ഒഴിവാക്കുക. മുറിവ് പെട്ടെന്ന് ഉണങ്ങില്ല.

നഖം സംരക്ഷിക്കാന്‍

നഖം പൊട്ടുന്നത് പൊതുവായൊരു പ്രശ്‌നമാണ്. നമ്മുടെ ആരോഗ്യം നഖം പ്രകടമാക്കും. ഇരുമ്പിന്റെ അംശം രക്തത്തില്‍ കുറയുമ്പോഴാണ് നഖം പൊട്ടുന്നത്. രക്തചംക്രമണം ശരിയായ തോതില്‍ നടന്നില്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കും. നഖങ്ങള്‍ കുഴിഞ്ഞു വരുന്നതും ഇരുമ്പിന്റെ അംശം കുറയുന്നത് കൊണ്ടാണ്. ഈ പ്രശ്‌നം പരിഹരിക്കാനായി നെല്ലിക്ക, പാവക്ക, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ഉയര്‍ന്ന തോതില്‍ ആല്‍കലൈന്‍ അടങ്ങിയിട്ടുള്ള സോഡാ ബൈ കാര്‍ബണേറ്റ് തുടങ്ങിയവയുമായി നഖങ്ങള്‍ക്ക് സമ്പര്‍ക്കം ഉണ്ടാവരുത്.
കളറുകള്‍ ഹെയര്‍ ഡൈ എന്നിവ നഖങ്ങളില്‍ പുരളാതിരിക്കാന്‍ ശ്രദ്ധിക്കണം.
പുകവലിക്കാര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ നഖങ്ങള്‍ക്ക് മങ്ങിയ നിറമായിരിക്കും. പുകവലി ഒഴിവാക്കുക. അടുക്കളയിലേയും തോട്ടത്തിലേയും പണികള്‍ ചെയ്യുമ്പോള്‍ ഗ്ലൗസുകള്‍ ഉപയോഗിക്കുക.
സോപ്പുപൊടിയും സോപ്പുലായനിയും വിരലുകളിലും കൈകാലുകളിലും പറ്റിപ്പിടിക്കാതെ സൂക്ഷിക്കുക. ചിലര്‍ക്കിത് അണുബാധയും ചൊറിച്ചിലുമുണ്ടാക്കും. നഖങ്ങള്‍ വളച്ചു വെട്ടരുത്. നേരെ വെട്ടുക. ഇറുകിയ ഷൂസ്, ചെരുപ്പ്, സോക്‌സ് എന്നിവയുടെ ഉപയോഗം വിരലുകള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കും. ഇവയുടെ അമിത ഉപയോഗം ഒഴിവാക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top