വീട്ടമ്മയില്‍ നിന്നൊരു കൃഷി പാഠം

റംഷിദാ നൌഫല്‍ No image

കാര്‍ഷികരംഗത്ത് വീട്ടമ്മമാര്‍ക്ക് ഒരു മാതൃകയാ വുകയാണ് കുറ്റ്യാടിക്കടുത്ത ചങ്ങരംകുളത്തെ സുഹറ എന്ന വീട്ടമ്മ. ഇന്ന് അവരുടെ കൃഷി പുരയിടവും പാടവും കടന്ന് വിശാലമായി കുടുംബത്തിന് ഒരു വരുമാന സ്രോതസ്സായി മാറിയിരിക്കുകയാണ്.
7-ാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ഉറപ്പില്ലാത്ത കുഞ്ഞു കയ്പപ്പന്തല്‍ കെട്ടിയും വെള്ളരിക്ക് തടമെടുത്തും തുടങ്ങിയതാണ് സുഹറയുടെ കൃഷിയോടുള്ള പ്രേമം. ഇതിന് പ്രോത്സാഹനം നല്‍കുന്ന ഒരു ജീവിതപങ്കാളിയെക്കൂടി ലഭിച്ച പ്പോള്‍ സുഹറയുടെ കൃഷിയിടം വിസ്തൃതമായി. ഗവ: ഉദ്യോഗസ്ഥനായ ഭര്‍ത്താവും, വിദ്യാര്‍ ഥികളായ മക്കളും രാവിലെ പോയിക്കഴിഞ്ഞാല്‍ ഇവര്‍ പിന്നീട് സമയം ചിലവഴിക്കുന്നത് തന്റെ കൃഷിയിടത്തിലാണ്. കായക്കൊടിയിലെ വീട്ടില്‍ ഇരുപത് വര്‍ഷത്തോളമായി മണ്ണില്‍ പൊന്ന് വിളയിക്കുകയാണിവര്‍.
ഒരു കര്‍ഷകനെ സംബന്ധിച്ചേടത്തോളം കന്നുകാലികള്‍ അത്യന്താപേക്ഷിതമാണെന്ന് ഇവര്‍ പറയുന്നു. അതുകൊണ്ട് തന്നെ സുഹറ പശുവിനെയും വളര്‍ത്തുന്നു. പശുവിനെ പരമാവധി ഉപയോഗപ്രദമാക്കാന്‍ ഈ വീട്ടമ്മ പരിശ്രമിക്കുന്നു. സ്വന്തമായൊരു ബയോഗ്യാസ് പ്ളാന്റും, ഇതുപയോഗിച്ചുള്ള പാചകവും ഗൃഹഭ രണം, വീട്ടുചെലവ് എന്നിവ എളുപ്പമാക്കുന്നു. ബയോഗ്യാസ് അവശിഷ്ടങ്ങളാണ് (സ്ളെറി) ഇവരുടെ പച്ചക്കറിയുടെ വളം. ആരോഗ്യമുള്ള നാടിന് തന്റേതായ സംഭാവന അര്‍പ്പിക്കാന്‍ കഴിയുന്നതില്‍ തികഞ്ഞ സംതൃപ്തിയിലാണ് ഇവര്‍. ദിവസവും തന്റെ ഗ്രാമത്തിലെ പച്ചക്കറി കടകളിലൂടെയും, സ്വന്തമായും ഇവരുടെ പച്ചക്കറി വിപണനം നടക്കുന്നു. ദിവസവും അഞ്ഞൂറ് രൂപയുടെ പച്ചക്കറികളെങ്കിലും ഇവര്‍ക്ക് വില്‍ക്കാനാവുന്നുണ്ട്. കൃഷിയിലെ ലാഭവിഹിതത്തില്‍ നിന്നും സകാത്ത് നല്‍കാന്‍ കഴിയുന്നതില്‍ അവര്‍ക്കേറെ ചാരിതാര്‍ഥ്യമുണ്ട്.
പൈനാപ്പിള്‍, കോളിഫ്ളവര്‍ എന്നിവ ഇവരുടെ കൃഷിയിടത്തിലെ പ്രത്യേകതകളാണ്. ഓരോ കാലാവസ്ഥക്കും അനുയോജ്യമായി കൃഷി യിറക്കാന്‍ സുഹറ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ പച്ചക്കറികളും ജൂണ്‍ മുതല്‍ ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, വാഴ എന്നിവയും കൃഷിചെയ്യുന്നു. അടുത്തവര്‍ഷം മുതല്‍ നൂതന കൃഷിരീതിയായ പോളി കൃഷി പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ വീട്ടമ്മ. കൂടാതെ തക്കാളി, പാവല്‍, പടവലം, പൊതീന, മല്ലി, വഴുതിന, വെള്ളരി, ഇളവന്‍ എന്നിവയും ഇവിടെ സുലഭമാണ്.
തന്റെ ഇതുവരെയുള്ള കാര്‍ഷികരംഗത്തെ അനുഭവങ്ങളെ തന്നെയാണ് ഗൈഡായി ഈ കര്‍ഷക കാണുന്നത്. ഓരോ വര്‍ഷം കൃഷി ചെയ്യുമ്പോഴും പുതിയ പല പാഠങ്ങളും അവര്‍ സ്വായത്തമാക്കുന്നു. ചീരകൃഷിക്കൊടുവില്‍ ചീരവി ത്ത് മണ്ണില്‍ വീഴുകയും അടുത്ത സീസണില്‍ മണ്ണ് കിളച്ച് നനച്ചാല്‍ ഉടന്‍ മുളച്ചു പൊങ്ങുകയും ചെയ്യു ന്നു എന്നത് ഇവര്‍ സ്വായത്തമാക്കിയ ഒരനുഭവപാഠം മാത്രം.
ഒരു ഗൃഹനാഥയായ സുഹറ എങ്ങിനെ ഇതെല്ലാം ഒന്നിച്ചുകൊണ്ടുപോകുന്നു എന്നാരാ ഞ്ഞപ്പോള്‍ "ഏത് ജോലിക്കും അതിന്റേതായ പ്രയാസങ്ങളുണ്ടാവും. ആദ്യം നമുക്ക് വേണ്ടത് ആത്മവിശ്വാസവും പരിശ്രമവുമാണ്. 10 സെന്റ് ഭൂമിയുള്ള ആര്‍ക്കും ഇതൊരു ജീവീതശീലമാക്കാം'' എന്നാണ് അവരുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. മൂത്തമകന്‍ എഞ്ചിനീയറിംഗിന് പഠിക്കുമ്പോള്‍ ഈ തൊഴില്‍ കുടുംബത്തിന് വലിയൊരു തണലായി രുന്നുവെന്ന് ഇവര്‍ ഓര്‍ക്കുന്നു. എല്ലാത്തിനും സഹായികളായി ഭര്‍ത്താവും മക്കളും കൂടെയുള്ള താണ് ഇവരുടെ ശക്തി.
കായക്കൊടി ഗ്രാമപഞ്ചായത്ത് മൂന്ന് തവണ മികച്ച കര്‍ഷകയായി ഇവരെ ആദരിച്ചു. മണ്ണിന്റെ മാറില്‍ വിത്തെറിഞ്ഞ് ഓരോ പുതുനാമ്പും പൊട്ടിമുളക്കുന്നത് കണ്ട് നിര്‍വൃതിയടയുന്ന സുഹറയെ പഞ്ചായത്തില്‍ നിന്നും വിത്തും വളവും നല്‍കി പ്രോത്സാഹിപ്പിക്കുന്നുണ്ട്.
മറ്റുചില മേഖലകളിലും ഇവര്‍ ഒരുകൈ നോക്കിയിട്ടുണ്ട്. അച്ചാര്‍ നിര്‍മ്മാണം, തുറമാങ്ങ, കോഴി വളര്‍ത്തല്‍ എന്നിങ്ങനെ പോവുന്നു അവ. ഇതൊക്കെ കഴിഞ്ഞും നന്നായി വായിക്കാനും ഈ വീട്ടമ്മ സമയം കണ്ടെത്തുന്നു. കാര്‍ഷിക മാസിക കള്‍, മറ്റു വാര്‍ത്താപ്രസിദ്ധീകരണങ്ങള്‍ എന്നിവ യിലൂടെ കൃഷിയെക്കുറിച്ചുള്ള പുതിയ അറിവുകള്‍ സ്വായത്തമാക്കുന്നു.
സ്ഥലമില്ലെന്ന് പറഞ്ഞ് ആരും തന്നെ കൃഷി ചെയ്യാതിരിക്കരുതെന്നാണ് ഇവരുടെ വാദം. നമ്മുടെ വീട്ടുമുറ്റത്തും കൃഷി തുടങ്ങാം. നാം മണ്ണിലേക്കി റങ്ങണം. മനുഷ്യന്‍ മണ്ണില്‍ നിന്ന് എത്ര അകലുന്നുവോ, അത്രത്തോളം രോഗം നമ്മോടടുക്കു മെന്നാണ് സുഹറയുടെ വാദം. തന്റെ കൃഷിയിടത്തി ലെത്തുമ്പോള്‍ ഈ വീട്ടമ്മക്ക് ലഭിക്കുന്ന മാനസിക സംതൃപ്തി അവരുടെ ഓരോ വാക്കിലുമുണ്ട്.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top