CCMY ഉന്നതോദ്യോഗസ്ഥരാകാന്‍ ക്ഷണിക്കുന്നു

സമ്പാ: വി. മൈമൂന മാവൂര്‍ No image

ഭ്യസ്തവിദ്യരായ മുസ്‌ലിം യുവജനതയെ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നത പദവിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2010 മാര്‍ച്ചില്‍ സ്ഥാപിതമായ  സര്‍ക്കാര്‍ സ്ഥാപനമാണ് കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് (CCMY). ന്യൂനപക്ഷ ക്ഷേമം സംബന്ധിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ പാലോളി കമ്മറ്റി സമര്‍പ്പിച്ച ശുപാര്‍ശകളനുസരിച്ചാണ് ഈ സ്ഥാപനം ആരംഭിച്ചത്. യു.പി.എസ്.സി, പി.എസ്സ്.സി, ബാങ്കിംഗ,് യു.ജി.സി, നെറ്റ്/സെറ്റ് മുതലായ മത്സര പരീക്ഷകളില്‍ പരിശീലനം നല്‍കുകയും തൊഴില്‍ മേഖലയെ പറ്റി അവബോധവും പരിജ്ഞാനവും സൃഷ്ടിക്കുകയും പരീക്ഷയെ നേരിടാനുള്ള പ്രാവീണ്യവും ആത്മവിശ്വാസവും ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണിവിടെ നടക്കുന്നത്.
സബ് ഇന്‍സ്‌പെക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍, ഹൈക്കോര്‍ട്ട് അസിസ്റ്റന്റ,് ബാങ്ക് പിഒ/ ക്ലാര്‍ക്ക്, യു.ജി.സി, നെറ്റ്/ സെറ്റ്, എല്‍.ഡി ക്ലര്‍ക്ക് തുടങ്ങിയ നിരവധി മത്സരപരീക്ഷകള്‍ക്ക് ഇവിടെ പരിശീലനം നല്‍കുകയുണ്ടായി.
കോഴിക്കോട് പുതിയറയിലെ കസബാ പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. റഗുലര്‍ ബാച്ചുകള്‍ക്ക് പുറമെ വിദ്യാര്‍ഥികള്‍ക്കും താല്‍കാലിക ജോലിയില്‍ പ്രവേശിച്ചവര്‍ക്കും വേണ്ടി ശനി, ഞായര്‍ ദിനങ്ങളില്‍ പ്രത്യേക ഒഴിവ് ദിന ബാച്ചുകളും നടന്നുവരുന്നു.
ബിരുദം അടിസ്ഥാന യോഗ്യതയായി നടത്തപ്പെടുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ്, വിവിധ യു.പി.എസ്.സി പരീക്ഷകള്‍, ബാങ്കിംഗ്, പി.ഒ/ ക്ലര്‍ക്ക് മുതലായ പരീക്ഷകള്‍ക്കു വേണ്ടിയുള്ള  ആറ് മാസ കോഴ്‌സ് എന്നിവ ജനുവരിയില്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി/പ്ലസ് ടു മിനിമം യോഗ്യതയുള്ളവര്‍ക്ക് വേണ്ടിയുള്ള പി.എസ്.സി പരീക്ഷകള്‍ക്കുള്ള പ്രത്യേക ബാച്ചുകളും ആരംഭിച്ചിട്ടുണ്ട്. ജനറല്‍ ഇംഗ്ലീഷ്, ഗണിതം, ജനറല്‍ നോളജ്, കംപ്യൂട്ടര്‍ നോളജ് എന്നിങ്ങനെ മത്സര പരീക്ഷയുണ്ടാവുന്ന വിഷയങ്ങളില്‍ ഓരേ സമയം അടിസ്ഥാന വിജ്ഞാനവും നൈപുണ്യവും ഒപ്പം ഓരോ പരീക്ഷയുടെയും പ്രത്യേകമായ സ്വഭാവം കണക്കിലെടുത്ത് സ്‌പെഷ്യലൈസ്ഡ് പരിശീലനവും ഈ കോഴ്‌സിലൂടെ നല്‍കും.
വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ വിദഗ്ദരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്‍നെറ്റ്, എല്‍.സി.ഡി പ്രൊജക്ടര്‍ അടക്കമുള്ള എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമായ ഈ സ്ഥാപനത്തിന്റെ സേവനങ്ങള്‍ തീര്‍ത്തും സൗജന്യമാണ്.





Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top