ആത്മഹത്യ
തുഞ്ചന്‍ പറമ്പില്‍ നിന്നും മലയാളം എഴുന്നേറ്റു.
നേരെ, തിരക്കുപിടിച്ച അങ്ങാടിയിലെ ഇംഗ്ലീഷ്മീഡിയം സ്കൂളിലെത്തി. ടെറസിന്റെ കൊളുത്തില്‍, ഏ.സിയുടെ തണുപ്പില്‍ ''തൂങ്ങിച്ചത്തു''
പുതിയ ശരി
വിദ്യാര്‍ഥി കസേരയെടുത്ത് മേശക്ക് മുകളിലിട്ട് കയറിയിരുന്നു.
'ഇതെന്ത് കഥ?' അദ്ധ്യാപകന് സംശയം.
മനോഗതം വായിച്ചറിഞ്ഞ കുട്ടി: 'മച്ചിങ്ങ മുകളിലല്ലേ ഇരിക്കുന്നത്, ഉണക്കത്തേങ്ങ താഴെയും.' അധ്യാപകന് സ്തംബ്ധനായി