മനഃശാസ്ത്രം

റഫ്‌സീന (പ്ലസ് ടു സയന്‍സ്, ഫലാഹിയാ ഇംഗ്ലീഷ് സ്‌കൂള്‍) No image

മനഃശാസ്ത്ര പഠനങ്ങളില്‍ സിംഹഭാഗ വും ആത്മാവിനെ കേന്ദ്രീകരിച്ചു കൊ ണ്ടുള്ളതാണ്. അത് ദേഹിയുമായുള്ള ദേഹത്തിന്റെ ചാര്‍ച്ചയെ കീറിമുറിച്ച് ശരീരത്തില്‍ നിന്നും മനസ്സിനെ പറിച്ചെ ടുത്ത് രണ്ടിടങ്ങളില്‍ സ്ഥാപിച്ചു. ഇതിനിടയില്‍ മനഃശാസ്ത്രം എന്നത് മനസ്സിന്റെ അപഗ്രഥന പഠനങ്ങളില്‍ ഒതുങ്ങുകയും ആത്മാവ് ഈ പഠന പരിസരങ്ങളില്‍ നിന്നും തീര്‍ത്തും അപ്രത്യക്ഷമാവുകയും ചെയ്തു. ഭൗതിക ജൈവശാസ്ത്രങ്ങളെ അനു കരിക്കാനും വ്യക്തികളുടെ ആത്മീയ വും ആന്തരീകവുമായ പ്രവര്‍ത്തനങ്ങ ളെ അവഗണിക്കാനുമുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. ജന്തു ചേഷ്ടകള്‍ പഠിക്കുന്നതില്‍ കവിഞ്ഞൊന്നും മനുഷ്യനെക്കുറിച്ച് പഠിക്കാനില്ലെന്ന് നിഷ്‌കര്‍ ശിക്കപ്പെട്ടു. വ്യക്തിയുടെ അടിസ്ഥാന തേട്ടങ്ങളെ തീര്‍ത്തും അപ്രസക്തമാക്കി ക്കൊണ്ടുള്ള പഠനങ്ങളും വിശകലന രീതികളും അവതരിപ്പിക്കപ്പെട്ടു. ചേഷ്ടാ മനഃശാസ്ത്രമാണ് ഇതില്‍ പ്രധാനം.
മനസ്സിനു പകരം ഇവിടെ പദാര്‍ഥമായ മസ്തിഷ്‌കത്തിനാണ് പ്രാധാന്യം നല്‍കപ്പെട്ടത്. ഹൃദയം കേവലമൊരു രക്ത വിനിമയ കേന്ദ്രം മാത്രമാണെന്നും ചേഷ്ടാ മനഃശാസ്ത്രം സ്ഥാപിച്ചെടുത്തു. മനുഷ്യന്റെ വ്യക്തിത്വവും സ്വഭാവവും വികസിപ്പിക്കുന്നതില്‍ സാഹചര്യ ത്തിന് നല്ല പങ്കുണ്ട്. മനുഷ്യന്റെ സ്വഭാവവും വ്യക്തിത്വവും ആന്തരിക പ്രവര്‍ത്തനങ്ങളു മൊക്കെ ഒരു യന്ത്രമെന്ന മട്ടില്‍ നിരീക്ഷി ക്കുകയും അപഗ്രഥിക്കുകയും ചെയ്തു. തല്‍ഫലമായി ധാര്‍മികത, സദാചാരം, നീതി, മനസ്സാക്ഷി, അനുകമ്പ തുടങ്ങിയ ഒട്ടനവധി ഉത്തമ മൂല്യങ്ങള്‍ കൂടിയാണ് തമസ്‌കരി ക്കപ്പെട്ടത്.
മനഃശാസ്ത്ര പഠനരംഗത്ത് കാര്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് സിഗ്മണ്ട് ഫ്രോയിഡ്. അദ്ദേഹം അവതരിപ്പിക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ വളരെ സ്‌ഫോടനാത്മകമായിരുന്നു. ഫ്രോയ്ഡിന്റെ മനോ-ലൈംഗിക ഘട്ടങ്ങള്‍ എന്ന് വിശദീകരിക്കപ്പെട്ട അനുമാനങ്ങള്‍ ആണ് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. വ്യക്തിത്വ വികാസത്തെ സംബന്ധിച്ചിട ത്തോളം ശൈശവത്തിലെ അനുഭവങ്ങള്‍ നിര്‍ണായകമാണെങ്കിലും, ശൈശവത്തില്‍ മാതാപിതാക്കളും മറ്റുള്ളവരും എങ്ങനെ പെരുമാറുന്നു എന്നതിനേയും വളര്‍ച്ചയേയും ആശ്രയിച്ചാണ് വ്യക്തിത്വം സാധാരണമോ അസാധാരണമോ ആയിത്തീരുന്നതെന്നും ഫ്രോയ്ഡ് വാദിച്ചു. എന്ന് മാത്രമല്ല, മനുഷ്യ സ്വഭാവത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത് ഒരുവന്റെ അബോധതലത്തിലുള്ള ലൈംഗി കവും ആക്രമണോത്സുകവുമായ ചോദന കളാണ് എന്ന നിഗമനത്തിലൂടെ മനഃശാസ് ത്രത്തെ മാത്രമല്ല മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ഇടപാടുകളെയും സ്വഭാവ സവിശേഷതകളെയും വന്യമായ ഇടത്തി ലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ഫ്രോയ്ഡ് ചെയ്തത്. ഉദാത്തമെന്ന് കരുത പ്പെട്ടിരുന്ന പല വികാരങ്ങളേയും അശ്ലീലവല്‍ ക്കരിച്ചുവെന്ന പാര്‍ശ്വഫലമാണ് ഇതുണ്ടാക്കി യത്. ആണ്‍ പെണ്‍ ഇടപഴകലുകളുടെ അടിസ്ഥാന ചോദന ലൈംഗിക വാസനയാ ണ് എന്നുവന്നതോടെ മാന്യവും മൂല്യബന്ധി തവുമായ ബന്ധങ്ങളൊക്കെയും കെട്ടുകഥക ള്‍ മാത്രമായിത്തീര്‍ന്നു. ഇത്തരം ദുരന്തസ മാനമായ നിഗമനങ്ങളും അപമാനങ്ങളും കാരണം ഫ്രോയ്ഡ്, അംഗീകരിക്കപ്പെ ട്ടതിലേറെ വിമര്‍ശിക്കപ്പെടുകയാണുണ്ടായത്. തന്റെ അടുത്ത ശിഷ്യന്മാര്‍ തന്നെയായിരുന്നു അദ്ദേഹത്തെ തിരുത്തുന്നതില്‍ മുന്‍പന്തി യിലുണ്ടായിരുന്നത്. ലൈംഗിക ജന്മവാസ നക്ക് അമിത പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സിദ്ധാന്തങ്ങളെ അവര്‍ നിരാകരിച്ചു.
വിയോജിപ്പുകളോ തിരുത്തലുകളോ ആത്മാവിന്റെയും മനുഷ്യാസ്തിത്വത്തിന്റെ യും യഥാര്‍ഥ പഠനങ്ങളിലേക്ക് മനഃശാസ് ത്രത്തെ കൊണ്ടുപോകാന്‍ പര്യാപ്തമായി രുന്നില്ല.
ഹൃദയം കേവലം രക്ത വിനിമയ കേ ന്ദ്രമാണെന്ന ബിഹേവിയറിയന്‍ വാദങ്ങളെ ഘണ്ഡിച്ചു കൊണ്ട ് ജോസഫ് പിയേഴ്‌സണ്‍ പറയുന്നു; അത് മസ്തിഷ്‌കത്തിന് അപ്പ പ്പോള്‍, വേണ്ടരീതിയില്‍ പ്രതികരിക്കാന്‍ മുന്നറിയിപ്പ് നല്‍കുന്ന ഒരവയവം കൂടിയാണ്. മനഃശാസ്ത്രത്തിനിപ്പോള്‍ ആത്മാവ് നഷ്ടപ്പെട്ടിരി ക്കുന്നു. പിന്നീട് മനസ്സും, ഒടുവില്‍ ബോധവും നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞ ന്‍ സിറിന്‍ ബര്‍ട്ട് വ്യാകുലപ്പെടുന്നു. മനഃശാസ്ത്ര വിഷാരദന്മാരുടെയൊക്കെയും ആത്മവിശ്വാസ മില്ലായ്മ വ്യക്തമാണ്.
യന്ത്ര സമാന ശരീരം എന്നതില്‍ നിന്നും ഹൃദയവും മനസ്സും ആത്മാവുമൊക്കെ വ്യതിരിക്ത മായ ഇടപെടലുകള്‍ നടത്തുന്ന ശരീരം എന്ന പഠനത്തിലേക്ക് മനഃശാസ്ത്രം വികാസം പ്രാപിച്ചു. സാമൂഹിക സാഹചര്യങ്ങളെ വ്യക്തി എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ അടിസ്ഥാനത്തി ലാണ് പെരുമാറ്റം രൂപപ്പെടുന്നത്.
കേവലം യന്ത്രം എന്ന തലത്തില്‍ നിന്നും മറ്റെന്തൊക്കെയോ അടങ്ങിയിട്ടുള്ളതാണ് മനുഷ്യന്റെ സ്വത്വമെന്നത് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. തിരിച്ചറിവുള്ള ആത്മാവും മനസ്സു മൊക്കെ പ്രാധാന്യത്തോടെ ഗണിക്കപ്പെട്ടു. വിവരങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാനും, ആവശ്യാനു സരണം വീണ്ടെടുക്കാനുമുള്ള മനുഷ്യന്റെ കഴിവിനും അര്‍ഹമായ പരിഗണന ലഭിക്കുന്നു.
സ്വത്വത്തെക്കുറിച്ചും അസ്തിത്വത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും ഉണ്ട് എന്നതാണ് ഇസ്‌ലാം എന്ന ദര്‍ശനത്തെ വ്യത്യസ്ത മാക്കുന്നത്. ആത്മാവിനും മനുഷ്യ മനസ്സിനും ഇസ്‌ലാം ഊന്നല്‍ നല്‍കി. പ്രതികരണങ്ങളിലും വ്യക്തിത്വ രൂപീകരണത്തിലുമൊക്കെ ഹൃദയത്തി നുള്ള സ്വാധീനവും സ്ഥാപിച്ചെടുക്കാന്‍ ഇസ്‌ലാമിന് സാധിച്ചു. ഹൃദയത്തില്‍ ജ്ഞാനമുദിക്കുമ്പോള്‍ ഹൃദയത്തിന്റെ അവസ്ഥ മാറുന്നു. അതോടെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളിലും മാറ്റം വരുന്നു. പ്രവര്‍ത്തനങ്ങള്‍ ഹൃദയാവസ്ഥയേയും അത് ജ്ഞാനത്തേയും പിന്തുടരുന്നു. ചിന്ത ഒരു അടി സ്ഥാന ചോദകമായി ഇവിടെ പ്രവര്‍ത്തിക്കുന്നു. പ്രവാചകന്‍ പഠിപ്പിക്കുന്നതും അതു തന്നെ: 'പ്രവര്‍ത്തനങ്ങളെല്ലാം ഉദ്ദേശ്യമനുസരിച്ചാണ്'
മനുഷ്യന്റെ വൈരുദ്ധ്യാത്മകമായ, കാപട്യ പെരുമാറ്റം പ്രത്യേകമായൊരു സ്വഭാവ സവി ശേഷതയാണ്. ഇതു വിശകലനം നടത്തുന്നി ടത്ത് ഖുര്‍ആന്‍ ഹൃദയത്തിന്റെ ഭാഗധേയം വ്യക്തമാക്കുന്നുണ്ട്. മറ്റു പലയിടങ്ങളിലായി പ്രവര്‍ത്തനങ്ങളും ഹൃദയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുമുണ്ട്.
സാഹചര്യ ചോദനകള്‍ നേരിട്ട് സ്വഭാവ പ്രതികരണങ്ങളിലേക്ക് നയിക്കുന്നു എന്ന് ബിഹേ വിയറിസ്റ്റുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍, ഈ അനുഭവങ്ങളുടെ അര്‍ഥമാണ് ഇസ്‌ലാമിന് പ്രധാനം. ചില കാഴ്ചപ്പാടുകളുടെ അടിസ്ഥാന ത്തില്‍ വ്യക്തികളേയും വസ്തുതകളേയും വര്‍ഷീകരിക്കാനുള്ള പ്രവണത ഓരോ വ്യക്തിയിലുമുണ്ട്. ശരി-തെറ്റുകളെ വിലയി രുത്തുവാനും സ്വഭാവ രൂപീകരണത്തിന്റെ ഭാഗമായി അവ വ്യതിചലിപ്പിക്കാനുമുള്ള ഒരു ആന്തരിക ചോദനയും അവന്റെ ഉള്ളില്‍ തന്നെയുണ്ട്. ഖുര്‍ആന്‍ പറയുന്നു:'നന്മ-തിന്മകളുടെ ചോദനകള്‍ മനസ്സില്‍ കുടിയിരിക്കുന്നു.'

മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളും പ്രതിഫലനങ്ങളും ആശയങ്ങളുമൊക്കെ വളര്‍ന്ന് വന്ന് യഥാര്‍ത്ഥ ജീവിതത്തെ നിയന്ത്രിക്കുന്ന ചാലക ശക്തികളായി മാറുകയും ചെയ്‌തേക്കാം. അതു കൊണ്ട് വിനാശകരമായ തോന്നലുകളും ആശയങ്ങളും ആഗ്രഹങ്ങളായി മാറുന്നതിനു മുമ്പ് അവയെ കൃത്യമായി പ്രതിരോധി ക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അവ വ്യക്തിത്വ വൈകല്യങ്ങള്‍ക്ക് ഇടയാക്കിയേക്കും. (മനസ്സി നേയും തിന്മകളേയും യഥാക്രമം വെളുത്ത കടലാസിനോടും കറുത്ത പുള്ളിയോടും ഉപമിച്ച് കൊണ്ട് പ്രവാചകന്‍ പഠിപ്പിക്കുന്നതും ഇതു തന്നെ). ഒരു വ്യക്തിയിലുണ്ടാകുന്ന ദുരാഗ്രഹ ങ്ങള്‍ പരിശോധനാ വിധേയ(Concept Analyzing) മാക്കാതെ ഉള്‍ക്കൊള്ളൂമ്പോള്‍ അത് ശക്തമായ ദുര്‍വികാരമായി മാറുന്നു.
ഇസ്‌ലാം പരിചയപ്പെടുത്തിയ ഈയൊരുê രീതിയില്‍ രോഗിയുടെ ചിന്തയേയും വികാരങ്ങ ളേയും ബന്ധിപ്പിച്ച് പഠനരീതികള്‍ വികസിപ്പി ച്ചത് പ്രജ്ഞാചികിത്സകരാണ്.
വ്യക്തിയിലെ വ്യതിരിക്തതകളെ (Individuality) നിഷേധിക്കാതെ പ്രോത്സാഹി പ്പിക്കുന്ന സമീപനമായിരുന്നു ഇസ്‌ലാമിന്റേത്. ഒരേ തരത്തിലുള്ള ആവശ്യങ്ങളൂമായി തന്നെ സമീപിക്കുന്ന ശിഷ്യന്മാര്‍ക്ക് വ്യത്യസ്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട് പ്രവാചകന്‍ (സ്വ). വ്യക്തികളൂടെ സാമൂഹിക, സാംസ്‌കാരിക, മാനസികാവസ്ഥകള്‍ പരിഗണിച്ചു കൊണ്ട ് മാത്രമേ ഒരു ചികിത്സകന് ഇടപെടാന്‍ കഴിയൂ എന്നതിന്റെ ഉത്തമോദാഹരണങ്ങളായിരുന്നു പ്രവാചകന്റേത്. (സ്വര്‍ഗത്തില്‍ പോകാനുള്ള മാര്‍ഗമ ന്വേഷിച്ച് വന്നവരോട് ജിഹാദ് ചെയ്യാനും, അഞ്ച് നേരം നിസ്‌കരിക്കാനും, ഉമ്മയെ പരിപാലിക്കാനുമൊക്കെ തരാതരം പോലെ മറുപടികള്‍ പ്രവാചകന്‍ (സ്വ) നല്‍കി).
സാമൂഹിക സാഹചര്യങ്ങള്‍ക്കും മനുഷ്യനില്‍ സ്വാധീനം ചെലുത്താന്‍ കഴിയും. അവന്റെ സ്വഭാവത്തെ, മൂല്യങ്ങളെ, വിശ്വാസങ്ങളെയൊക്കെയും സാഹചര്യ പ്രേരണകള്‍ നിയന്ത്രിച്ചേക്കാം. ഈ സ്വാധീന വലയത്തെ ഖുര്‍ആന്‍, സ്വന്തമായൊരു സ്വാധീനശക്തിയാല്‍ പ്രതിരോധിക്കുന്നു. ദുരാഗ്രഹങ്ങളിലേക്ക് കൊണ്ടു പോയേക്കാവുന്ന പ്രേരകങ്ങളേയും സാഹചര്യങ്ങളേയും ഇല്ലാതാക്കുക എന്നതാണ് അതിനേറ്റം യോജിച്ച രീതി.
വ്യഭിചാരത്തെക്കുറിച്ചുള്ള നിര്‍ദേശം അത് ചെയ്യരുത് എന്നല്ല, മറിച്ച് അങ്ങനെയൊരു സാമൂഹിക സാഹചര്യം പാടെ ഒഴിവാക്കുക എന്നതാണ്. മറ്റൊരി ടത്ത് ആദി പിതാവിനോട് നിര്‍ദേശിക്കുന്നു:
“'നീ ആ മരത്തിനടുത്ത് അടുത്തുപോകരുത്.'
മനുഷ്യരുടെ ഇടപഴകലുകളുടേയും“നോട്ടങ്ങ ളെപ്പോലും ഖുര്‍ആന്‍ കൈകാര്യം ചെയ്യുന്നത് ഈ അളവുകോലിലൂടെയണ്.
അടിസ്ഥാനപരമായി രോഗിയെയല്ല ഇസ്‌ലാം ചികിത്സിക്കുന്നത്, രോഗ കാരണത്തെയാണ്. ഇതാണ് ഖുര്‍ആന്റെ സമീപനം. യൂറോ കേന്ദ്രീകൃത കാഴ്ചയിലൂടെ എല്ലാ വിഷയങ്ങളേയും നോക്കിക്കാണുന്നതിന് പകരം Quranic Perspective-ല്‍ നിന്നുകൊണ്ടുള്ള പഠനസ മ്പ്രദായങ്ങളും വിനിമയങ്ങളും നടക്കേണ്ടതുണ്ട്. ഇബ്‌നു ഖയ്യിമിനെപ്പോലെയും, ഇമാം ഗസാലിയെപ്പോലെയും, അബൂ സഅ്ദി അല്‍-ബല്‍ഖിയെപ്പോലെയുമുള്ള എണ്ണമറ്റ മഹത്തുക്കള്‍ നമുക്കായി തെളിച്ച, മങ്ങാത്ത വെളിച്ചവും നമുക്ക് പ്രചോദനങ്ങളായിരിക്കണം. കോഗ്നിറ്റീവിസത്തിന്റെ സാധ്യതകളൂം ഉപയോഗപ്പെടു ത്താവുന്നതാണ്.
ഖുര്‍ആനിലേക്ക് തിരിയുക. സങ്കീര്‍ണ്ണതകള്‍ക്ക് അയവു വരുന്നത് അനുഭവിച്ചറിയാം. ഖുര്‍ആന്റെ വാഗ്ദാനം : തുടര്‍ന്ന് പറയുന്നു : ദൈവ സ്മരണയിലൂടെ മനഃശാന്തി കരഗതമാകുന്നില്ലേ? ദൈവസ്മരണ പൈശാചിക ചിന്തകളില്‍ നിന്നും അതുവഴി പൈശാചിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉള്‍ക്കാഴ്ചയോടെ പിന്മാറാന്‍ സഹായിക്കുന്നു. ഖുര്‍ആന്റെ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് പ്രാര്‍ഥനയേയും ധ്യാനത്തേയുമൊക്കെ ഉപയോഗപ്പെടുത്തുമ്പോഴാണ് യഥാര്‍ഥ വ്യക്തിപ്രഭാവം പ്രകടമാകുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top