സംരംഭകരാവാന്‍

നദീര്‍ കെ No image

സ്ത്രീസമൂഹത്തെക്കുറിച്ച മിഥ്യാബോധമാണ് അവര്‍ക്ക് സ്വന്തമായി ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനാവില്ല എന്നത്. എന്നാലിതിന്റെ നേര്‍വിപരീതമാണ് ഓരോ കുടുംബങ്ങളിലും സംഭവിക്കുന്നതെന്ന് ഒരു ചെറിയ നിരീക്ഷണം നടത്തിയാല്‍ നമുക്ക് ബോധ്യപ്പെടും. കുടുംബജീവിതത്തില്‍ കരുത്തുറ്റ സ്ഥാനമാണ് സ്ത്രീ നിര്‍വഹിക്കുന്നത്. ഒരേ സമയം വീട്ടുകാര്യങ്ങളും ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും മക്കളുടെയും ആവശ്യങ്ങളും കൈകാര്യം ചെയ്യുന്നതിലൂടെ അവള്‍ ഒരു നല്ല മാനേജറാണെന്ന് തെളിയിക്കുന്നു. ടൈം മാനേജ്‌മെന്റിലും സ്ത്രീ ശ്രദ്ധാലുവാണ്. ഒരുപാട് ജോലികള്‍ ഒന്നിച്ച് ഏറ്റെടുക്കാനുള്ള കഴിവ് സ്ത്രീക്ക് ജന്മനാ ഉണ്ട്.
സ്ത്രീകള്‍ വിദ്യാഭ്യാസപരമായി ഏറെ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നു. പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ നിന്നും മിക്കവാറും പഠിച്ചിറങ്ങുന്നത് പെണ്‍കുട്ടികളാണ്. പക്ഷേ അവരിലധികപേരും പിന്നീട് ഈ അറിവ് പ്രയോജനപ്പെടുത്തുന്നില്ല. ഇതുമൂലം നല്ല കഴിവും യോഗ്യതയും സാങ്കേതിക മികവുമുള്ള വലിയൊരു വിഭാഗത്തിന്റെ സേവനമാണ് സമൂഹത്തിന് നഷ്ടപ്പെടുന്നത്. ഈയൊരു യാഥാര്‍ഥ്യം തിരിച്ചറിയുകയും എല്ലാ പ്രതിസന്ധികളെയും മറികടക്കാനും അവരുടെ കഴിവും സേവനവും ഗുണപരമായി ഉപയോഗിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട്.
സ്ത്രീ സംരംഭകര്‍
സ്ത്രീകളുടെ കീഴില്‍ ഇന്ന് ധാരാളം ചെറുതും വലുതുമായ ബിസിനസ് സംരംഭങ്ങള്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നു. ചെറുകിട ബിസിനസ് സംരംഭങ്ങളായ അച്ചാര്‍, ജാമുകള്‍, പപ്പടം, ചോക്ലേറ്റ്, ഐസ്‌ക്രീം നിര്‍മാണം മുതല്‍ ആഭരണ നിര്‍മാണം, വസ്ത്രങ്ങളിലെ ഫാബ്രിക്കേഷന്‍- എംബ്രോയ്ഡറി- ഡിസൈനിംഗ് വര്‍ക്കുകള്‍, പേപ്പര്‍കൊണ്ടുള്ള വിവിധ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ വീട്ടിലിരുന്ന് സ്വന്തമായും കൂട്ടായും സ്ത്രീകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ചെറിയ രീതിയില്‍ തുടങ്ങിയ പല സംരംഭങ്ങളും പിന്നീട് വലിയ ബിസിനസ് സംരംഭങ്ങളായി മാറിയതിന് കേരളത്തില്‍ തന്നെ ധാരാളം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.
ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വാണിജ്യം ഇന്ന് ഏറെ പുരോഗമിച്ചിരിക്കുന്നു. ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ വീട്ടിലിരുന്നു തന്നെ സമ്പാദിക്കാനുള്ള അവസരങ്ങള്‍ ധാരാളമായുണ്ട്. ആത്മ വിശ്വാസവും ദീര്‍ഘവീക്ഷണവും കാര്യഗ്രഹണ ശേഷിയും പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാനുള്ള കഴിവുമുള്ളവരാണ് മിക്ക സ്ത്രീകളും. ഇത് സ്വയം മനസ്സിലാക്കുന്നിടത്താണ് നല്ല സംരംഭക ജനിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തരം മുന്നേറ്റങ്ങള്‍ക്ക് കുടുംബങ്ങളില്‍ നിന്നും അയല്‍ക്കൂട്ട സംവിധാനങ്ങളില്‍ നിന്നും പിന്തുണ വര്‍ധിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇതിന് നമുക്കു മുമ്പില്‍ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്. വളര്‍ന്നു വരുന്ന രണ്ട് സാമ്പത്തിക ശക്തികളായ ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ ബിസ്‌നസ് സംരംഭങ്ങളുടെ ഉല്‍പാദനം, വിതരണം, കയറ്റുമതി എന്നിവക്ക് മികച്ച സാധ്യതയാണുള്ളത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ പുതിയ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. ചെറുകിട സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളോടൊപ്പം സ്ത്രീ സംരംഭങ്ങള്‍ക്ക് പ്രത്യേക പരിഗണനയും സര്‍ക്കാര്‍ നല്‍കി വരുന്നു.
സംരംഭകര്‍ക്കും സ്വന്തമായി സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഉള്ള കോഴ്‌സ്
നേട്ടങ്ങള്‍ കൈവരിക്കാന്‍ സംരംഭക മേഖലയില്‍ വിദഗ്ധ പരിശീലനത്തിലുള്ള കോഴ്‌സുകള്‍ ആവശ്യമാണ്. അല്ലെങ്കില്‍ പുതുതലമുറയുടെ ശൈലികളും അഭിരുചിയും അറിയാതെ പഴഞ്ചനായി മാറിപ്പോകും. ഈ ദുരന്തം ഒഴിവാക്കാന്‍ സംരംഭത്തെക്കുറിച്ച് അറിവുകള്‍ നല്‍കുന്ന കോഴ്‌സുകള്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്.
അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ റിസോഴ്‌സ് സെന്റര്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സംരംഭകത്വ വികസനത്തില്‍ നിരവധി കോഴ്‌സുകള്‍ നടത്തിവരുന്നു
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 'Diploma in Entrepreneurship and Business Management’കോഴ്‌സ് സംരംഭകത്വ മേഖലയില്‍ പരിശീലനം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പ്രാപ്തമായ പാഠ്യ പദ്ധതിയാണ്. (സ്ത്രീകള്‍, തൊഴില്‍ രഹിതര്‍, ജോലിയില്‍ നിന്ന് വിരമിച്ചവര്‍, വിമുക്ത ഭടന്മാര്‍, ജോലി ചെയ്യുന്നവര്‍) വ്യാപാരി/ വ്യവസായികള്‍/ പ്രവാസികള്‍ എന്നിവരെ ഉദ്ദേശിച്ചാണിത്.
ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി പ്രതിപാദിക്കുന്നതാണ് ഈ കോഴ്‌സ്. സംരംഭകരെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപപ്പെടുത്തിയ ആദ്യ അംഗീകൃത കോഴ്‌സാണിത്. കുറെ തിയറികള്‍ പഠിക്കുന്നതിനപ്പുറം തികച്ചും പ്രായോഗികമായ പരിശീലനം കൂടി നേടാനുതകുന്ന വിധമാണ് കോഴ്‌സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അതിനായി പ്രത്യേക കൗണ്‍സിലിംഗുകളും അസൈന്‍മെന്റുകളും ഇതിനോടൊപ്പം സംവിധാനിച്ചിട്ടുണ്ട്. പ്രമുഖ ഇസ്‌ലാമിക് ഫിനാന്‍സ് കമ്പനിയായ A.I.C.L കേരളത്തിലെ ഈ പ്രോഗ്രാമിന്റെ നോഡല്‍ ഏജന്‍സിയാണ്. മാധ്യമം ദിനപത്രം ഇതിന്റെ മീഡിയ പാര്‍ട്ണറായും വര്‍ത്തിക്കുന്നു. A.I.C.L നല്‍കുന്ന ‘Awareness in Islamic Finance and Banking’, മാധ്യമം നല്‍കുന്ന print and Digital Media Management in Journalism എന്നിവ കോഴ്‌സിന്റെ അധിക വിഷയങ്ങളായിരിക്കും. ഇസ്‌ലാമിക സാമ്പത്തിക സംവിധാനങ്ങള്‍ വലിയ അളവില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ആധുനിക യുഗത്തില്‍ ഇസ്‌ലാമിക് ബാങ്കിംഗിനെകുറിച്ചും ഇസ്‌ലാമിക് ഫൈനാന്‍സിനെകുറിച്ചുമുള്ള പ്രാഥമിക അടിത്തറ ഉണ്ടാക്കാനും ജനാധിപത്യത്തിന്റെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മാധ്യമ രംഗത്തെ പുതിയ സാധ്യതകള്‍ തിരിച്ചറിയുന്നതിനും ഇവ ഉപകരിക്കും.
സര്‍ക്കാര്‍ ചെറുകിട സംരംഭകര്‍ക്ക് വലിയ പ്രോത്സാഹനം നല്‍കുന്ന പുതിയ സാഹചര്യത്തില്‍ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലെ സംരംഭകര്‍ക്കും വലിയ മുതല്‍ക്കൂട്ടാണ് ഈ കോഴ്‌സ്. ഇസ്‌ലാമിക് ഫിനാന്‍സ് മേഖലയില്‍ വളര്‍ന്നു വരുന്ന ജോലി സാധ്യതകള്‍ക്ക് പുറമെ ഇസ്‌ലാമിക തത്വങ്ങള്‍ക്കനുസൃതമായി സ്വന്തം ബിസിനസ് വികസിപ്പിച്ചെടുക്കാനും ഇത് സഹായിക്കും. മത്സരാധിഷ്ഠിതമായ ബിസിനസ് ലോകത്ത് തന്റെ സ്ഥാപനത്തെ പ്രമോട്ട് ചെയ്യാനുമുള്ള തന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ഇത് സഹായിക്കും.
സ്ത്രീകള്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങള്‍
ആഭരണ നിര്‍മാണം, ഐസ്‌ക്രീം യൂനിറ്റുകള്‍, ബാഗ്, വസ്ത്ര നിര്‍മാണം, ആയുര്‍വേദ എണ്ണ/കുഴമ്പ്/പച്ചമരുന്ന് എന്നിവയുടെ നിര്‍മാണം, ടൈപ്പിംഗ്, പ്രിന്റിംഗ്, പ്രൊജക്ട് വര്‍ക്കുകള്‍, ഗ്ലാസ് പെയിന്റിംഗ്, അലങ്കാര മത്സ്യ കൃഷി, നഴ്‌സറിച്ചെടി വ്യാപാരം, കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണം, വളര്‍ത്തു മൃഗങ്ങളുടെയും പക്ഷികളുടെയും ഫാമുകള്‍, ഹെല്‍ത്ത് ക്ലബുകള്‍, ക്ലിനിക്കുകള്‍, കരകൗശല വസ്തുക്കളുടെ നിര്‍മാണം. ഉന്നത മേഖലയില്‍ വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ക്ക് സ്വന്തം മേഖലയില്‍ തന്നെ സ്ഥാപനങ്ങള്‍ ആരംഭിക്കാവുന്നതാണ്. ഉദാ: ആര്‍കി ടെക്ച്ചര്‍, Interial Designing, കണ്ണട നിര്‍മാണം- കൃത്രിമ പല്ലുകളുടെ നിര്‍മാണം- സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്- ലാബുകള്‍ തുടങ്ങിയവ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top