നമ്മുടെ കറികളില്‍ മുഖ്യസ്ഥാനം വഹിക്കുന്ന ഒരിനമാണ് തക്കാളി. അമേരിക്കയിലെ പെറുവില്‍ ജന്മംകൊണ്ട തക്കാളി 'പാവപ്പെട്ടവന്റെ ഓറഞ്ച്' എന്നാണ് അറിയപ്പെടുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന എ,ബി,സി, വിറ്റാമിനുകളും, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം മെഗ്നീഷ്യം എന്നിവയും മനുഷ്യ ശരീരത്തെ വേണ്ട പോലെ പോഷിപ്പിക്കുന്നു. രക്തസമ്മര്‍ദം തടയാന്‍ തക്കാളിപ്പഴത്തിന് കഴിയുമെന്ന് ഇസ്രായേലില്‍ നടത്തിയ ഗവേഷണത്തില്‍ തെളിഞ്ഞു. അതിനു കാരണം അതിലടങ്ങിയിരിക്കുന്ന ലൈകോപ്പിന് എന്ന രാസവസ്തുവാണ്. അതോടൊപ്പം അതില്‍ ഹൃദയസംബന്ധമായ രോഗങ്ങളെ തടയുന്ന ആന്റീ ഓക്സിഡന്റുകള്‍ ധാരാളമായി ഉണ്ട്. ദിവസത്തില്‍ പല തവണ തക്കാളിക്കുഴമ്പ് അടങ്ങിയ ആഹാരം കഴിക്കുന്ന ഇറ്റലിക്കാര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറഞ്ഞ നിരക്കില്‍ കാണുന്നതിന്റെ കാരണം ഇതാകാം. ഏകദേശം നാലു തക്കാളിപ്പഴം ദിവസം കഴിച്ചാല്‍ രക്തസമ്മര്‍ദം തടയാനാവും. നാം കഴിക്കുന്ന ആഹാരത്തില്‍ സസ്യപോഷകങ്ങളുടെ കുറവുകാരണം ഉണ്ടാകുന്ന രോഗമാണ് സ്കര്‍വി. ഈ അസുഖം പിടിപെടാതിരിക്കാന്‍ നിത്യവും ആഹാരത്തില്‍ തക്കാളി ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് ആയുര്‍വേദം പറയുന്നു.