കാറിന്റെ ഡോറടക്കുമ്പോള്‍
എവിടേക്കാണെന്നാരാഞ്ഞില്ല.
വാഹനം നിറുത്തിയത്
കൂറ്റനൊരു കെട്ടിടത്തിനു മുമ്പില്‍
ചുവന്ന നോട്ടുകള്‍ മുതലാളിക്ക്
കൊമാറുമ്പോഴറിഞ്ഞില്ല
തനിക്കാണ് വിലയിടുന്നതെന്ന്.
ഇപ്പോള്‍ വരാമെന്ന് പറഞ്ഞിറ-
ങ്ങിയ അവനെയും കാത്ത്
മനിയായിരുന്നു
വരാതിരിക്കില്ല, വരും?
നിഴല്‍ മെലിഞ്ഞു
കണ്ണു കുഴിഞ്ഞു
വീഴാറായി, എന്നിട്ടുമെന്തേ?
പലരും വരുന്നു
നടന്നു വന്നവര്‍,
കിടന്നു പോവുന്നു
അതാരാ...?
അവനല്ലേ...?
അവനും നരച്ചിരിക്കുന്നുവല്ലോ?
അവനെയിറക്കി, കാറിന്റെ
ഡോറടക്കുമ്പോള്‍
ആരോ പറയുന്നു
''ഇപ്പൊ വരാം''