ഭര്‍ത്താക്കന്മാരെ പരാജയപ്പെടുത്തുന്ന ഭാര്യമാര്‍

ഇല്‍യാസ് മൗലവി No image

ഒരു മഹാനോട് ഒരിക്കല്‍ സുഹൃത്ത് ചോദിച്ചു:“''താങ്കള്‍ വളരെയേറെ കഴിവുകളും യോഗ്യതകളും കൊണ്ട് അനുഗ്രഹീതനായ വ്യക്തിയാണ്. ആരെയും വെല്ലുന്ന സാമര്‍ത്ഥ്യ ക്കാരനാണ്. താങ്കളെ അതിജയിക്കാന്‍ കഴി യുന്നവര്‍ എന്റെ അറിവില്‍ ഇവിടെങ്ങുമില്ല. താങ്കള്‍ ഏറ്റവും വലിയ പരാജയം നേരിട്ടത് ആരോടാണ്?''” സത്യസന്ധനായ അദ്ദേഹം പറഞ്ഞു: 'സ്വന്തം ഭാര്യയോട്, ഒരിക്കലല്ല. പല പ്പോഴും!'
ചോദ്യകര്‍ത്താവ് ജിജ്ഞാസയോടെ ചോദിച്ചു: ''എപ്പോഴെല്ലാമാണത് സംഭവിക്കാ റുള്ളത്?'' മഹാന്‍ പറയാന്‍ തുടങ്ങി: 'ഏതൊ രാളെയും പോലെ ചിലപ്പോള്‍ ഞാന്‍ കോപി ക്കും, പല കാരണങ്ങളും അതിനു പിന്നിലു ണ്ടാകും. ചിലപ്പോഴെല്ലാം ഭാര്യയുടെ എന്തെ ങ്കിലും പിടിപ്പുകേട് എന്ന് എനിക്ക് തോന്നുന്ന കാരണങ്ങളുമായേക്കാം. ശുണ്ഠിപിടിച്ച ഞാന്‍ കലിതുള്ളി അട്ടഹസിക്കും. ശരീരത്തി ല്‍ രക്തം തിളക്കും, കണ്ണുകളില്‍ നിന്ന് തീപ്പൊരി പാറുന്നുണ്ടാകും. അന്നേരത്തെ ങ്ങാനും അതേ നാണയത്തില്‍ ഭാര്യതിരിച്ചു വല്ലതും പറഞ്ഞാല്‍ ആ തീപൊരി വലിയ ഒരഗ്നി ഗോളമായി പൊട്ടിത്തെറിക്കും. പക്ഷെ, എന്റെ സഹധര്‍മിണി അസാമാന്യമായ ആത്മസംയമനം പുലര്‍ത്തുകയും ഒരക്ഷരം ഉരിയാടാതെ അര്‍ത്ഥഗര്‍ഭമായ മൗനം ദീക്ഷിക്കുകയും ചെയ്യും. അതുകണ്ട് എന്റെ കോപം പൂര്‍വാധികം ശക്തിയോടെ ജ്വലിക്കും. വളരെ പ്രകോപനപരമായ ശകാര വാക്കുകള്‍ അവള്‍ക്കു നേരെ ഞാന്‍ തൊടുത്തുവിടും. അപ്പോഴുമവള്‍ കൂടുതല്‍ സംയമനം പുലര്‍ത്തു കയും തന്നിലര്‍പ്പിതമായ വീട്ടുജോലികളും മറ്റും ഭാവപ്പകര്‍ച്ചയില്ലാതെ ചെയ്തുകൊണ്ടിരിക്കു കയും ചെയ്യും. ആ ജോലികള്‍ പലപ്പോഴും എന്റെ സ്വന്തം ആവശ്യപൂര്‍ത്തീകരണമായിക്കും, എന്റെ വസ്ത്രം അലക്കുകയോ, ഇസ്തിരിയി ടുകയോ പോലെ. ഈ മൗനത്തിന്റെയും ആത്മസംസ്‌കരണത്തിന്റെയും മുന്നില്‍ ആയുധം വെച്ച് കീഴടങ്ങുകയല്ലാതെ എന്റെ മുന്നില്‍ യാതൊരു വഴിയും പിന്നെയുണ്ടാവില്ല. ഞാന്‍ യഥാര്‍ത്ഥത്തില്‍ തന്നെ പരാജയം സമ്മതിച്ചു പോകും. കലിപിടിച്ച നേരത്ത് ഞാന്‍ അവള്‍ക്കെതിരെ പ്രയോഗിച്ച ഓരോ വാക്കുകളും എന്നെ ആഞ്ഞു കൊത്തിക്കൊണ്ടിക്കും. ആ പ്രയോഗങ്ങളില്‍ ഞാന്‍ ഖേദിക്കും. അതോ ര്‍ക്കുമ്പോള്‍ ലജ്ജ തോന്നും. എന്റെ സഹധര്‍മ്മിണിയുടെ സ്ഥാനത്ത് മറ്റുവല്ലവരുമായി രുന്നെങ്കില്‍! അതിന്റെ പരിണിതി എനിക്ക് സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയില്ല. പക്ഷെ അചഞ്ചലമായ ക്ഷമയുടെ മുമ്പില്‍, അതുല്യമായ സഹനത്തിനു മുമ്പില്‍, അസാമാന്യമായ ആത്മസംയമനത്തിനു മുമ്പില്‍ ഞാന്‍ നിശ്ശേഷം പരാജയപ്പെടുക തന്നെ ചെയ്യും. എന്നെ ഒരുപാട് ചിന്തിപ്പിക്കാനും എന്റെ സ്വഭാവത്തില്‍ കാര്യമായ പരിവര്‍ത്തനമുണ്ടാക്കുവാനും അതിലൂടെ അവള്‍ക്ക് കഴിഞ്ഞു. മൗനത്തിന്റെ ശക്തി ഞാനതിലൂടെ തിരിച്ചറിഞ്ഞു.
ഏറ്റവും കൂടുതലായി പരിശീലിക്കേണ്ട അഭ്യാസമാണ് മൗനം. മഹാനായ സ്വഹാബി അബൂ ദ്ദര്‍ദാഅ് ഒരിക്കല്‍ പറയുകയുണ്ടായി: “''നീ മൗനമവലംബിക്കുന്നത് എങ്ങനെയെന്ന് പരിശീലിക്കുക, സംസാരിക്കേണ്ടത് എങ്ങനെ യെന്ന് പരിശീലിക്കുന്നത് പോലെ.''
ഇങ്ങനെ ചരിത്രത്തില്‍ പുരുഷന്മാരെ തോല്‍പ്പിച്ച ഒരുപാട് മഹതിമാരെ നമുക്ക് കാണാനാകും. മൗനം വിദ്വാന് ഭൂഷണം’ എന്നാണല്ലോ ചൊല്ല്. യഥാര്‍ത്ഥത്തില്‍ മൗനം വിദ്വാന് മാത്രമല്ല എല്ലാവര്‍ക്കും ഭൂഷണം തന്നെ. അതുകൊണ്ടാണ് തിരുമേനി (സ) ഇങ്ങനെ അരുളിയത്: “''ആര് മൗനം ദീക്ഷിച്ചുവോ, അവ ന്‍ രക്ഷപ്പെട്ടു. തിരുമേനി താക്കീത് സ്വരത്തില്‍ പറയുകയുണ്ടായി.“ആരെങ്കിലും അല്ലാഹു വിലും അന്ത്യദിനത്തിലും വിശ്വസിക്കു ന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.''
അപ്പോള്‍ ഒരു വിശ്വാസിയുടെ മുമ്പില്‍ രണ്ടാലൊന്നു മാത്രമേ ഉള്ളൂ. 'ഒന്നുകില്‍ നല്ലത് പറയുക. അതിന് കഴിയില്ലെങ്കില്‍ മിണ്ടാതി രിക്കുക.' മറ്റൊരിക്കല്‍ തിരുമേനി പറഞ്ഞു: ''ഓരോ മനുഷ്യനോടും നേരം പുലര്‍ന്നാല്‍ തന്റെ അവയവങ്ങളെല്ലാം തന്നെ നാവിനോട് ഇങ്ങനെ ഉണര്‍ത്തും: 'ഞങ്ങളുടെ കാര്യത്തില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുക, നീ നേരെയാ യാല്‍ ഞങ്ങളും നേരെയാവും. നീയെങ്ങാനും വഴിതെറ്റിയാല്‍ ഞങ്ങളും വഴിതെറ്റിയതു തന്നെ.' മഹാനായ ഉമറുബ്‌നുല്‍ ഖത്താബ് ഒരിക്കല്‍ അഹ്‌നഫുബ്ന്‍ ഖൈസിനോട് ഇങ്ങനെ പറഞ്ഞു:“'ആരുടെ സംസാരം അധികമായോ അവന്റെ അബദ്ധങ്ങളും അധികമായിരിക്കും. ആരുടെ അബദ്ധങ്ങള്‍ അധികമായോ അവരുടെ ഭക്തി കുറഞ്ഞു പോകും, ആരുടെ ഭക്തി കുറഞ്ഞോ അവരുടെ ലജ്ജാ ബോധം ഇല്ലാതാ കും, ആരുടെ ലജ്ജാ ബോധം ഇല്ലാതായോ അവന്റെ ഹൃദയം ചത്തു പോയതു തന്നെ.''
മഹാനായ സ്വഹാബി അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറയുകയാണ്: 'അല്ലാഹുവാണ് സത്യം, നാവിനേക്കാള്‍ ലോക്കപ്പിലിടാന്‍ അര്‍ഹതയുള്ള ഒന്നും തന്നെയില്ല.' ശരിയാണ്. അതുകൊണ്ടാണ് ഭദ്രമായ കൂട്ടിലാണ് അല്ലാഹു നാവിനെ തളച്ചിരിക്കുന്നത്. ഒരാളുടെ ചെവി സദാ തുറന്നു കിടപ്പാണ്. കണ്ണും അനായാസം രണ്ടു കണ്‍ പോളകള്‍ വിടര്‍ത്തുകയേ ചെയ്യേണ്ടതുള്ളൂ. എന്നാല്‍ നാവ് പല്ലുകളാകുന്ന ഇരുമ്പ് മറക്കുള്ളില്‍, അതിനും പുറമേ രണ്ട് ചുണ്ടുകളും കൂടി വേറെ കിടക്കുന്നു. കാരണം നാവ് എന്ന് പറയുന്ന ആ അവയവത്തിന്റെ ഗൗരവം അത്രയുമുണ്ട്.

മൗനം ഭൂഷണമാവുന്നതെപ്പോള്‍?
ഒന്ന്: സംസാരത്തേക്കാള്‍ മൗനമാണ് ഉത്തമമെന്ന് വിശ്വസിക്കുന്ന സാഹചര്യത്തില്‍. ഉദാഹരണമായി തന്നെക്കാള്‍ കഴിവും വാക് വിലാസവും മിടുക്കും അവതരണ പാടവവുമുള്ളവര്‍ ഉണ്ടായിരിക്കേ അത്രയോഗ്യതയില്ലാത്തവര്‍ മിണ്ടാതിരിക്കുകയാണ് ഭംഗി. സംസാരിക്കാന്‍ മിടുക്കരായവര്‍ക്ക് മുന്‍ഗണന നല്‍കുകയാണ് വേണ്ടത്. മൂസാ നബി തന്നെക്കാള്‍ സംസാര സ്ഫുടതയുള്ള സഹോദരന്‍ ഹാറൂനെ സഹായിയായി വേണമെന്ന് അല്ലാഹുവിനോടാവശ്യപ്പെട്ടത് ഖുര്‍ആനില്‍ കാണാം.
രണ്ട്: സംസാരം കൊണ്ട് പ്രയോജനമില്ലെന്നും സംസാരിക്കുന്നത് അപകടമാണെന്നും ബോധ്യപ്പെ ടുന്ന സാഹചര്യത്തിലാണ്. ഭര്‍ത്താവ് കലിതുള്ളു മ്പോള്‍ അതേ നാണയത്തില്‍ ഭാര്യ പ്രതികരിച്ചാല്‍ എന്തുണ്ടാകുമെന്ന് അനുഭവമുള്ളവരോട് ചോദി ക്കുക.
അനാവശ്യവും അവിവേകപരവുമായ സംസാര ത്തില്‍ നിന്നുള്ള മൗനം പരിശീലനത്തിലൂടെ മാത്രമേ പഠിക്കാനൊക്കൂ. വിശിഷ്യാ നാവിന് വിശ്രമം കൊടുക്കാത്തവരെ സംബന്ധിച്ചിടത്തോളം. അതിനുള്ള മാര്‍ഗങ്ങള്‍ പലതാണ്.
ഒന്ന്: നാവിലൂടെ വാക്കുകള്‍ പുറപ്പെടും മുമ്പ് അവ അളന്ന് തൂക്കി നോക്കണം. തന്റെ സംസാരം കൊണ്ട് ഗുണവും നേട്ടവുമാണ് ഉണ്ടാവുകയെന്ന് ബോധ്യമുണ്ടെങ്കില്‍ അതുച്ചരിക്കാം. അതല്ല നേരെതിരിച്ച് ദോഷവും കോട്ടവുമാണ് അനന്തര ഫലമെന്നാണ് ബോധ്യമാവുന്നതെങ്കില്‍ മൗനം ദ്വീക്ഷിക്കുകയും ചെയ്യുക.
രണ്ടാമത്തെ മാര്‍ഗം: ചിലപ്പോഴെങ്കിലും ആത്മവിചാരണ നടത്തുക. താന്‍ പറഞ്ഞു പോയവയെകുറിച്ചും അതിന്റെ ഫലമായുണ്ടായ നേട്ടകോട്ടങ്ങളെ സംബന്ധിച്ചുമെല്ലാം സ്വയം പരിശോധിച്ച് വിലയിരുത്തുക. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും, അബദ്ധങ്ങള്‍ തിരുത്താനും മേലില്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധിക്കാനുമെല്ലാം ഈ ആത്മപരിശോധന സഹായിക്കും.
മൂന്നാമത്തെ മാര്‍ഗം: തന്റെ ഗുണകാംക്ഷിയായ ഒരുത്തന്റെ സഹായം തേടലാണ്. തന്റെ സംസാ രത്തെ ശ്രദ്ധിക്കുകയും നിരൂപണം ചെയ്യുകയും സദുദ്ദേശ്യത്തോടെ ഗുണദോഷിക്കുകയും ചെയ്യുന്ന സത്യസന്ധനനായ സുഹൃത്തിന് ഇവിടെ വലിയ പങ്കുണ്ട്.
നാലാമത്തെ മാര്‍ഗം: ഓരോരുത്തരും സ്വയം തന്നെ നല്ലവാക്കുകളും സംസാര ശൈലിയും സ്വായത്തമാക്കുകയും അവമാത്രം ഉപയോഗിച്ച് ശീലിക്കുകയും ചെയ്യുക എന്നതാണ്. ഇമാം ബുഖാരി ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി: 'പരദൂഷണം ഹറാമാണെന്നു ബോധ്യമായ തുമുതല്‍ ഒരാളെയും ഞാന്‍ പരദൂഷണം പറഞ്ഞിട്ടില്ല.'
പ്രവാചക തിരുമേനിയുടെ പേരില്‍ വ്യാജ ഹദീസുകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്ന കാലത്ത് അവിടുത്തെ ചര്യകള്‍ ആരെങ്കിലും ഉദ്ധരിക്കു മ്പോള്‍ അവരുടെ സത്യസന്ധതയും വിശ്വസ് തതയും ഉറപ്പുവരുത്തുകയും അവരെ പ്പറ്റി പഠിക്കുകയും അങ്ങനെ അവരിലെ കള്ളനാണയങ്ങളെ തുറന്നു കാണിക്കു കയും ചെയ്യുന്ന പ്രഗല്‍ഭരായ ഇമാമുക ള്‍ ആ കാലത്തുണ്ടായിരുന്നു. അത്ത രക്കാരെ തിരിച്ചറിയാന്‍ പാകത്തിലുള്ള വാക്കുകളും പ്രയോഗങ്ങളും ഉള്‍ക്കൊ ള്ളുന്ന പ്രത്യേക സാങ്കേതിക പദാവ ലിയും അവര്‍ക്കുണ്ടായിരുന്നു. എന്നാ ല്‍ ഇമാം ബുഖാരി വ്യാജം എഴുന്നള്ളി ക്കുന്നവരേയും കൃത്രിമം കാണിക്കു ന്നവരെയും പറ്റി പറയുമ്പോള്‍ പോലും “ഇന്നയാളെപ്പറ്റി സംശയമുണ്ട്” എന്നതിലപ്പുറം പോവാറുണ്ടായിരു ന്നില്ല.''
അവസാനത്തെ മാര്‍ഗം: നാവിന്റെ പേരില്‍ നാളെ ദൈവം തമ്പുരാന്റെ മുമ്പില്‍ സമാധാനം പറയേണ്ടിവരു മെന്ന വിചാരം സജീവമായി നിലനിര്‍ ത്തുകയെന്നതാണ്. അല്ലാഹു പറയു ന്നു: 'രണ്ടു എഴുത്തുകാര്‍ അവന്റെ ഇടത്തും വലത്തുമിരുന്നു സകല സംഗതികളും രേഖപ്പെടുത്തിക്കൊണ്ടി രിക്കുന്നുണ്ട്. അവന്‍ ഏതൊരു വാക്കും അത് നിരീക്ഷിക്കാന്‍ നിയുക്തരായ നിരീക്ഷകന്റെ സാന്നിധ്യത്തിലല്ലാതെ ഉരുവിടുന്നില്ല.” (സൂറത്ത് ഖാഫ്: 16,17) വേറൊരിടത്ത് അല്ലാഹു പറയുന്നു: ഇവരുടെ രഹസ്യങ്ങളും ഗൂഡാലോ ചനകളും നാം കേള്‍ക്കുന്നില്ലെ ന്നാണോ ധരിച്ചുവെച്ചിട്ടുള്ളത്? എല്ലാം നാം കേട്ടുകൊണ്ടിരിക്കുകയാകുന്നു. നമ്മുടെ മലക്കുകള്‍ ഇവര്‍ക്കരികില്‍ തന്നെ എല്ലാം കേട്ടുകൊണ്ടിരി ക്കുന്നുണ്ട്.'' (സുഹ്‌റുഫ്:80)
ഇങ്ങനെ തന്റെ നാവില്‍ നിന്ന് പുറപ്പെടുന്ന ഏതൊരുവാക്കും കൃത്യമാ യി രേഖപ്പെടുത്താന്‍ അല്ലാഹു സംവി ധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നും അവക്കോരോന്നിനും നാളെ സമാധാ നം പറയേണ്ടിവരുമെന്നും വിശ്വാസവും വിചാരവും സജീവമായി നിലനിര്‍ ത്തുന്നത് പ്രയോജനകരമല്ലാത്തത് പറയുന്നതില്‍ നിന്ന് മൗനമവലം ബിക്കാന്‍ ഏറെ ഉപകരിക്കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top