മാതളം.

ഡോ: മുഹമ്മദ് ബിന്‍ അഹമ്മദ്‌ No image

നാട്ടിന്‍പുറങ്ങളിലും വീടിന്റെ പരിസരങ്ങളിലും നന്നായി വളരുന്ന ചെടിയാണ് മാതളം. ഇതിന്റെ ഇലകള്‍ ചെറുതായിരിക്കും. തടിയില്‍ കൂര്‍ത്ത മുള്ളുകളും നല്ല ഭംഗിയുള്ള പൂവും ഭംഗിയുള്ള കായും ഉണ്ടാകുന്നു. മൂത്ത മാതളം നടുമുറിച്ചു നോക്കിയാല്‍ അതിനുള്ളില്‍ പല്ലുപോലെ അടുക്കി വെച്ച കുരു കാണും. ഇതിന് നല്ല രസവും ധാരാളം നീരുമുണ്ടായിരിക്കും. ദാഹം മാറാനും ക്ഷീണമകറ്റാനും ഭക്ഷണം രുചിവരുത്താനും ഇതിനുള്ള ശക്തി അപാരമാണ്. ഇവയുടെ തോടും മരത്തിന്റെ തൊലിയും വേരും ചില സന്ദര്‍ഭങ്ങളില്‍ ഇലയും ഔഷധമായി ഉപയോഗിച്ചു വരുന്നു.
ചെറിയ കഷ്ണങ്ങളായി മുറിച്ച് നട്ടും കുരു മുളപ്പിച്ചും ഇത് പ്രത്യുല്‍പാദനം നടത്താവുന്നതാണ്. പേര്‍ഷ്യ, അഫ്ഗാനിസ്താന്‍, അറേബ്യ മുതലായ സ്ഥലങ്ങളിലും ധാരാളമായി വളരുന്നു. സ്വല്‍പം വെള്ളവും അതിനനുസരിച്ചുള്ള ചെറിയ വളപ്രയോഗം- ഒന്നുകില്‍ ചാണകപ്പൊടി, വെണ്ണീര്, ജൈവവളങ്ങള്‍ ഏതെങ്കിലുമൊന്നായോ, അതല്ലെങ്കില്‍ എല്ലാം കൂടി ചേര്‍ത്തോ കിട്ടിയാല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടതില്ല. നല്ല വിളവുണ്ടാകുന്നു.
അധികം ഉയരത്തില്‍ വളരാത്ത ചെടിയാണെങ്കിലും വളര്‍ച്ച കൂടുമ്പോള്‍ ശിഖരം മുറിച്ചു കളയുന്നത് നല്ലതാണ്. അങ്ങനെ ചെയ്താല്‍ അധികം ഉയരം വെക്കാതെ ശാഖകളും ഉപശാഖകളും ആയി വളരുന്നതുകൊണ്ട് കൂടുതല്‍ ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. ധാതുലവണങ്ങള്‍, സള്‍ഫര്‍, തയാമിന്‍, നികോട്ടിനിക് അമ്ലം, വിറ്റാമിന്‍ സി, ക്ലോറിന്‍, പെക്റ്റിന്‍, ടാനിന്‍, പ്രോട്ടീന്‍, മഗ്നീഷ്യം, കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ് പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. ഇതിന്റെ തൊലിയില്‍ നാടന്‍വിര നാശകങ്ങളായ ഔഷധങ്ങള്‍ അടങ്ങിയിട്ടുണ്ട്. വേരുകളുടെ തൊലിയില്‍ പെല്ലിറ്റിറിന്‍, മീഥൈല്‍ പെല്ലിറ്റിറിന്‍ എന്നീ ആല്‍ക്കലോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിന് വിരകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ഇത് ഒരു കൃമി നാശിനിയായി ഉപയോഗിച്ചു പോന്നിരുന്നു. വേരിന്മേലുള്ള തൊലി കഴുകി വൃത്തിയാക്കി നുറുക്കി ചതച്ച് ഉണക്കി പൊടിയാക്കി കുറേശെ തേന്‍ ചേര്‍ത്തു കഴിക്കുന്നതും കൃമി നശിപ്പിക്കാന്‍ നല്ലതാണ്.
കുവപ്പൊടി, ചതുര്‍ജാതകം, അയമോദകം, കൊത്തമ്പാലിയരി, ജീരകം, കാട്ടുതിപ്പല്ലി വേര്, ത്രികട്ടു, ഉറുമാമ്പഴത്തോട്, പഞ്ചസാര തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന ഡാഡിമാദി ചൂര്‍ണം, അതിസാരം, ഗ്രഹണി, ക്ഷയം, ഗുന്മം, കണ്ഠരോഗങ്ങള്‍, കാസം, ശ്വാസം, അഗ്നിമാന്ദ്യം, അര്‍ശസ്സ്, പീനസം, അരുചി എന്നീ രോഗങ്ങള്‍ക്ക് ഉടനെ ഫലം ചെയ്യുന്നതാണ്.
ഉറുമാമ്പഴത്തോടും, ഏലക്കായയും, ചുക്കും, മുത്തങ്ങ മൊരി കളഞ്ഞുണക്കിപ്പൊടിച്ചതും തേനും ചേര്‍ത്തു കഴിച്ചാല്‍ അരുചി, ഗുന്മം, ഉദരസംബന്ധമായ അസുഖങ്ങള്‍ എന്നിവ മാറും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top