പുതു തലമുറ കോഴ്‌സുകളിലേക്ക്‌

ജമാലുദ്ദീന്‍ മാളിക്കുന്ന് No image

കാലത്തിന്റെ ധ്രുതഗതിയിലുള്ള മാറ്റം വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും പുതിയ കരിയര്‍ ചിന്തയിലേക്കും അതുവഴി പുതിയ കരിയര്‍ തീരുമാനങ്ങളിലേക്കും കാര ണമായിരിക്കുന്നു. പുതു തലമുറ കോഴ്‌സുകള്‍ തെര ഞ്ഞെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധ ചെലുത്തുന്നത് എ ന്തുകൊണ്ടും നല്ലതാണ്. കൂടുതലും ഗവേഷണ മേഖലയിലുള്ള സാധ്യതയാണ് ഇത്തരം കോഴ്‌സുകള്‍ ക്ക് ഉള്ളത്. കുറഞ്ഞ കാലം കൊണ്ട് ഒരു ജോലി നേടുന്ന തിലുപരി ഉയര്‍ന്ന തരത്തിലുള്ള സാധ്യതകളാണ് ഇത്തരം കോഴ്‌സുകളിലുള്ളത്.

ബയോ ടെക്‌നോളജി
ജീവശാസ്ത്രവും സാങ്കേതിക വിദ്യയും സമന്വയി പ്പിച്ച് പുതിയ വസ്തുക്കളുടെ കണ്ടെത്തലാണ് ബയോടെക്‌നോളജി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ നിന്ന് തന്നെ ഈ ശാസ്ത്ര ശാഖ ഗവേഷണത്തിന് വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാം.
ക്ലിനിക്കല്‍ റിസര്‍ച്ച്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, ക്വാളിറ്റി കണ്‍ട്രോള്‍, മാനുഫാക്ചറിംഗ് & പ്രൊഡ ക്ഷന്‍, മാര്‍ക്കറ്റിംഗ് & സയന്‍സ് എന്നീ മേഖലകളില്‍ തൊഴില്‍ സാധ്യതകള്‍ കാണാന്‍ കഴിയുമെങ്കിലും ഗവേഷണം തന്നെയാണ് ഈ മേഖലയുടെ പ്രധാന സാധ്യത.
മൈക്രോ ബയോളജി
സൂക്ഷ്മമായ വസ്തുക്കളായ വൈറസ്, ഫംഗസ്, ബാക്ടീരിയ മുതലായ സാധാരണ കണ്ണ് കൊണ്ടു കാണാന്‍ സാധിക്കാത്ത വസ്തുക്കളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഇത്. ആരോഗ്യ രംഗം, ചികിത്സ, വ്യാവസായിക രംഗം, ഫുഡ് മൈക്രോ ബയോളജി, സസ്യങ്ങളുമായുള്ള പഠനം, മണ്ണിനെ കുറിച്ചുള്ള പഠനം എന്നിവയെല്ലാം മൈക്രോ ബയോ ളജി സഹായകമായിട്ടുണ്ട്. ഗവേഷണ മേഖലയില്‍ ധാരാളം സാധ്യതകള്‍ കാണാന്‍ കഴിയുന്ന ഈ ശാസ്ത്ര ശാഖ ഇന്ന് തൊഴില്‍ മേഖലയിലും ധാരാളം സാധ്യതകള്‍ നമുക്ക് തുറന്ന് തരുന്നു.
ബയോ കെമിസ്ട്രി
ജീവശാസ്ത്രവും രസതന്ത്രവും കൂടി ച്ചേര്‍ന്നുള്ള ശാസ്ത്ര ശാഖയാണ് ബയോ കെമിസ്ട്രി. പാരമ്പര്യ ശാസ്ത്രവും ഡി.എന്‍. എ.യും തന്മാത്രകളും മറ്റും പഠന വിധേയമാ കുന്ന ശാസ്ത്ര ശാഖയാണ് ഇത്. ജീവശാ സ്ത്ര-വൈദ്യശാസ്ത്ര ഗവേഷണങ്ങള്‍ക്ക് ധാരാളം സംഭാവനകള്‍ ഈ ശാസ്ത്ര ശാഖക്ക് നല്‍കാനുണ്ട്.
റിസര്‍ച്ച് അസിസ്റ്റന്റ്, ക്ലിനിക്കല്‍ റിസര്‍ച്ച് അസോസിയേറ്റ്, ടെക്‌നിക്കല്‍ റൈറ്റര്‍, ബയോ കെമിക്കല്‍ ഡെവലപ്പ്‌മെന്റ് എഞ്ചി നീയര്‍, ബയോ സ്റ്റാറ്റിസ്റ്റീഷ്യന്‍ തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ ബയോ കെമിസ്ട്രി പഠനം സഹായകമാവും.
ബയോ ഇന്‍ഫര്‍മാറ്റിക്‌സ്
സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജീവശാസ്ത്ര ഗവേഷണങ്ങള്‍ നടത്തുകയാ ണ് ഈ ശാസ്ത്ര ശാഖ കൊണ്ട് ഉദ്ദേശിക്കു ന്നത്. ജീവശാസ്ത്ര പാരമ്പര്യ ശാസ്ത്ര ഗവേഷണത്തിനാവശ്യമായ വസ്തുക്കളുടെ ശേഖരണവും സൂക്ഷിപ്പും അതിന്റെ വിശദീ കരണവും മറ്റും നടത്തി ഗവേഷണത്തിന് സഹായകമാക്കുകയാണ് ഈ ശാസ്ത്ര ശാഖ ചെയ്യുക. ജീവശാസ്ത്ര പഠനാവശ്യങ്ങള്‍ക്ക് വേണ്ടി പുതിയ സോഫ്റ്റ് വെയറുകള്‍ നിര്‍മി ക്കലാണ് ഈ ശാസ്ത്ര ശാഖയുടെ പ്രധാന പ്രവൃത്തി.
മെക്കാടോണിക്‌സ്
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക് ട്രിക്കല്‍, കണ്‍ട്രോള്‍ എന്നീ എഞ്ചിനീയറിംഗ് ശാഖയുടെ കൂടെ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് കൂടെ ചേര്‍ന്ന പുതിയ എഞ്ചിനീയറിംഗ് ശാഖയാണ് മെക്കാടോ ണിക്‌സ്. റോബോട്ടിക്‌സ് സാങ്കേതിക വിദ്യയടക്കം ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പല ഉപകരണങ്ങളുടേയും നിര്‍മ്മാണത്തിന് ഈ സാങ്കേതിക വിദ്യയുടെ ഉപയോഗം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഗവേഷണം തന്നെയാണ് ഈ മേഖലയുടേയും പ്രധാന പ്രവര്‍ത്തനം.
ആസ്‌ടോ ബയോളജി
സ്‌പേസ് ബയോളജി എന്നറിയപ്പെടുന്ന പുതിയ ശാസ്ത്ര ശാഖ ഗ്രഹങ്ങളിലെയും ഉപഗ്രഹങ്ങളിലെയും മറ്റും ജീവശാസ്ത്ര പഠനങ്ങള്‍ക്കും അതുവഴി ഭൂമിയിലുള്ള ജീവ ശാസ്ത്ര പഠനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഭൗതിക ശാസ്ത്രം, രസതന്ത്രം, ആ സ്‌ടോണമി, മോളിക്കുലാര്‍ ബയോളജി, ഭൂമിശാസ്ത്രം തുടങ്ങി ധാരാളം ശാസ്ത്ര ശാഖകളുമായി ഇത് ബന്ധപ്പെട്ടുകിടക്കുന്നു. എന്തുകൊണ്ടും വരും കാലത്ത് ധാരാളം ഗവേഷണ സാധ്യതകള്‍ ഉള്ളതാണ് ഈ ശാസ്ത്ര ശാഖ.

സ്‌കോളര്‍ഷിപ്പുകള്‍

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്:

കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്ത് വരെ പഠിക്കുന്ന ഒ.ബി.സി. വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥി കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44500 രൂപയില്‍ അധികമാവാന്‍ പാടില്ല. ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമേ അപേക്ഷിക്കുവാന്‍ പാടുള്ളൂ. അപേക്ഷ സ്‌കൂള്‍ പ്രധാനാധ്യാപകനാണ് നല്‍കേണ്ടത്. എല്ലാ വര്‍ഷവും ജനുവരി മാസത്തിലാണ് അപേക്ഷ സമര്‍പ്പണത്തിനുള്ള സമയം.
പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്
പത്താം തരത്തിനു ശേഷം പഠിക്കുന്ന ഹയര്‍ സെക്കണ്ടറി, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങി ഉന്നത പഠന രംഗത്ത് സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍/എയ്ഡഡ്/മറ്റു അംഗീകൃത സ്ഥാപനങ്ങളില്‍ മേല്‍ പറഞ്ഞ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനം നേടിയ പിന്നാക്ക വിഭാഗങ്ങളില്‍ (മുസ്‌ലിം/ കൃസ്ത്യന്‍/ ബുദ്ധ/ സിക്ക്/ സ്വൗരാഷ് ട്രീയന്‍സ്/പാഴ്‌സി) പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മുന്‍ പരീക്ഷയില്‍ 50 ശതമാനത്തി ലധികം മാര്‍ക്ക് വാങ്ങി വിജയിച്ചവരായിരിക്കണം അപേക്ഷകര്‍.
www.dcescholarship.kerala.gov.in
സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്:-
ബിരുദ/ബിരുദാനന്തര/ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പഠിക്കുന്ന മുസ്‌ലിം, ലാറ്റിന്‍, പരിവര്‍ത്തിത കൃസ്ത്യന്‍ സമുദായം (കേരളത്തിലുള്ള) എന്നീ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് ഇത്. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കുടുംബ വാര്‍ഷിക വരുമാനം 4.5 ലക്ഷ ത്തില്‍ കവിയാന്‍ പാടില്ല. ബിരുദ കോഴ്‌സുകള്‍ക്ക് വര്‍ഷ ത്തില്‍ 4000 രൂപയും ബിരുദാനന്തര കോഴ്‌സുകള്‍ക്ക് 5000 രൂപയും തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് 6000 രൂപയും ഹോസ്റ്റല്‍ സ്റ്റൈപെന്റായി 12,000 രൂപയും ആണ് ഈ സ്‌കോളര്‍ഷിപ്പ് വഴി നല്‍കി വരുന്നത്. അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം.
ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പ്
കേരള സംസ്ഥാന തലത്തിലെ പത്താം തരത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം നടത്തുന്നതിന് വര്‍ഷത്തില്‍ 1250 രൂപ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് ഇത്.
സുവര്‍ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പ്
ദാരിദ്ര രേഖക്ക് താഴെയുള്ള ബിരുദ/ ബിരുദാനന്തര ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പാണ് സുവര്‍ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പ്. വര്‍ഷത്തില്‍ 10,000 രൂപയോളം വരും സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷകര്‍ മുന്‍ വര്‍ഷം പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കണം.
സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്
വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കുറവുളള ബിരുദ/ ബിരുദാനന്തര കോഴ്‌സുകളില്‍ ഒന്നാം വര്‍ഷം പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് ഇത്. ബിരുദം പഠിക്കുന്നവര്‍ക്ക് 1250 രൂപയും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 1500 രൂപയും ആണ് അനുവദിക്കുന്നത്. മുന്‍ വര്‍ഷ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം.
സെന്റര്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്
ബിരുദ/ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സ് പഠനത്തിന് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് ആണ് ഇത്. റെഗുലര്‍ പഠനം വഴി ബിരുദ/ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ്. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 4.5 ലക്ഷത്തില്‍ കവിയാന്‍ പാടില്ല. ബിരുദ പഠനത്തിന് മാസത്തില്‍ 1000 രൂപയും ബിരുദാനന്തര പഠനത്തിന് 2000 രൂപയും സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കും. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ആദ്യ മൂന്നു വര്‍ഷം 1000 രൂപ മാസത്തിലും അവസാന വര്‍ഷങ്ങളില്‍ 2000 രൂപ മാസത്തിലും അനുവദിക്കും. ഇവ കൂടാതെ സ്‌കൂള്‍ ടീച്ചര്‍ മാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും ഹിന്ദി സ്‌കോളര്‍ഷിപ്പുകളും, സംസ്‌കൃത സ്‌കോളര്‍ ഷിപ്പും മുസ്‌ലിം നാടാര്‍ പെണ്‍കുട്ടി സ്‌കോളര്‍ ഷിപ്പുകളും അന്ധ/ വികലാംഗ സ്‌കോളര്‍ഷി പ്പുകളും മ്യൂസിക്/ ഫൈന്‍ ആര്‍ട്‌സ് സ്‌കോളര്‍ ഷിപ്പുകളും സംസ്ഥാന തലത്തില്‍ തന്നെ അനുവദിക്കുന്നതാണ്.
ഇന്‍സ്‌പെയര്‍ സ്‌കോളര്‍ഷിപ്പ്
കേന്ദ്ര സര്‍ക്കാറിനു കീഴില്‍ ശാസ്ത്ര വിഷയ ങ്ങള്‍ക്ക് ഉന്നത പഠനത്തെ പ്രോത്സാഹിപ്പി ക്കുന്നതിന്റെ‘ഭാഗമായി അനുവദിക്കുന്ന സ്‌കോ ളര്‍ഷിപ്പ് ആണിത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നത മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്ക് തുടര്‍ പഠനം നടത്തുന്നതിന് നല്‍കുന്നതാണിത്. ശാസ്ത്ര വിഷയങ്ങളില്‍ ബിരുദമോ ഇന്റഗ്രേറ്റഡ് ബിരുദമോ പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കാണ് ഇത് അനുവദിക്കുന്നത്. അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന എഞ്ചിനീയറിംഗ്/ മെഡിക്കല്‍ പ്രവേ ശന പരീക്ഷയില്‍ ആദ്യ 10,000 ല്‍ ഉള്‍പ്പെട്ടവര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഗവേഷണ സ്ഥാപനങ്ങളില്‍ തുടര്‍ പഠനം ആഗ്രഹിക്കുന്ന വര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
www.inspire-dst.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
മൗലാനാ ആസാദ് നാഷണല്‍ സ്‌കോളര്‍ഷിപ്പ്
മുസ്ലിം, ക്രിസ്തൃന്‍, സിഖ്, ബുദ്ധ, പാഴ്‌സി വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് കേന്ദ്ര ന്യൂനപ ക്ഷ മന്ത്രാലയത്തിന് കീഴില്‍ അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. കുടുംബ വരുമാനം ~ഒരു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ക്ക് പത്താം തരത്തില്‍ 55 ശതമാനം മാര്‍ക്ക് ല‘ിച്ചിരി ക്കണം. www.maef.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്
ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സു കളുടെ പഠനത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. ബിരുദ/ബിരുദാനന്തര/ടെക്‌നിക്കല്‍/പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വര്‍ക്ക് ഈ സ്‌കോ ളര്‍ഷിപ്പിന് അപേക്ഷിക്കാം. ഇത്തരം കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും മെറിറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത് വര്‍ഷത്തില്‍ 30,000 രൂപ വരെ തുക അനുവദിക്കും. www.momascholarship.gov.in


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top