മക്കളോട് കൂട്ടുകൂടാം

സമീര്‍ യൂനുസ് No image

തുച്ഛമായ സാമ്പത്തിക ലക്ഷ്യത്തിനു വേണ്ടി തന്റെ വീട്ടുമുറ്റത്തു മാളമൊരുക്കിയ പാമ്പിനെ കൊല്ലാതിരുന്ന ഗ്രാമീണന്റെ  കഥ പലരും കേട്ടിരിക്കും. പാമ്പ് ദിവസവും ഓരോ മുട്ട നല്‍കിയിരുന്നുവത്രെ. ലക്ഷ്യത്തിനു വേണ്ടി അവസാനം അയാള്‍ക്ക് ഒടുക്കേണ്ടി വന്നത് തന്റെ മകന്റെയും ഭാര്യയുടെയും ജീവന്‍ വരെയായിരുന്നു. പാമ്പിനെ കൊല്ലാന്‍ അയാള്‍ക്ക് വിദഗ്‌ധോപദേശം ലഭിച്ച ശേഷം അതിനുവേണ്ടി തയ്യാറെടുത്തപ്പോള്‍ പാമ്പിന്റെയടുത്ത് കണ്ട മുത്ത് അയാളെ വീണ്ടും ധനാഭിമുഖ്യനാക്കി. അവസാനം അയാളുടെ ജീവന്‍ പോലും പാമ്പ് കവര്‍ന്നെടുത്തു.
പല മാതാപിതാക്കളും ഈ ഗ്രാമീണന്റേതു പോലുള്ള ഒരു തരം സമീപനമാണ് മക്കളുടെ കാര്യത്തില്‍ സ്വീകരിച്ചുപോരുന്നത്. ലക്ഷ്യമോ തുച്ഛമായ സാമ്പത്തിക മോഹങ്ങളും. മക്കളുടെ ഭാവിക്കു വേണ്ടിയാണിതെല്ലാം എന്ന ന്യായമാണവര്‍ക്കുള്ളത്. മക്കളുടെ ഭാവി നന്നാക്കാന്‍ മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടത് അവരുമായി കൂട്ടുകൂടുകയും അവര്‍ക്കിടയില്‍ ബന്ധം സ്ഥാപിച്ചെടുക്കുകയുമാണ്. അവരോടുള്ള അവഗണന ഭാവിയില്‍ മാതാപിതാക്കളെ അവഗണിക്കുന്നതിലേക്ക് വരെ കൊണ്ടെത്തിക്കുന്നുവെങ്കില്‍ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ തന്നെയാണ് അനുസരണക്കേടെന്ന വിഷം അവരില്‍ കുത്തിവെച്ചത്. ഗ്രാമീണനെ ദംശിച്ച പാമ്പിനെ പോലെ അവര്‍ തിരിച്ചടിക്കും. പാല് തന്ന കൈക്ക് തന്നെ കൊത്തും. മക്കളോട് ആത്മബന്ധം സ്ഥാപിക്കല്‍ പുതിയ കാലഘട്ടത്തില്‍ വിശേഷിച്ചും അത്യന്താപേക്ഷികമാണെന്നാണ് പറഞ്ഞുവന്നത്.
മക്കളുമായുള്ള മാതാപിതാക്കളുടെ ആത്മബന്ധത്തിന് പല ഗുണങ്ങളുമുണ്ട്. അവരില്‍ നിര്‍ഭയത്വം ഉണ്ടാക്കുന്നു എന്നതാണ് പ്രഥമമായത്. എന്തും ചോദിക്കാനുള്ള അഭയകേന്ദ്രമായി പിന്നീടവര്‍ മാതാപിതാക്കളെ കാണും. ചെറുപ്രായത്തില്‍ തന്നെ ഈ നിര്‍ഭയത്വം അവരില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ ഒരുപാട് വിജ്ഞാനവും അനുഭവങ്ങളും അവര്‍ക്ക് പകര്‍ന്നുനല്‍കാനും അവരുടെ പെരുമാറ്റ മര്യാദകള്‍ തുടക്കത്തിലേ ശ്രദ്ധിക്കുവാനുമാകും. ഭാവിയില്‍ ഇത്തരം കാര്യങ്ങളിലുള്ള ചികിത്സകള്‍ നടത്തുന്നതിനേക്കാള്‍ ആദ്യമേ സൂക്ഷ്മത പുലര്‍ത്തലല്ലേ ഉചിതം?
മക്കളുമായുള്ള ഇത്തരം അടുപ്പം എല്ലാത്തരം സ്വഭാവ വൈകൃതങ്ങളില്‍നിന്നും അവരെ സംരക്ഷിക്കും. വളര്‍ച്ചയുടെ വിവിധ കാലഘട്ടങ്ങളില്‍ അവരുടെ പ്രകൃതിയും സമീപനവും മനസ്സിലാക്കാതെ കാര്‍ക്കശ്യത്തോടെയുള്ള പെരുമാറ്റങ്ങള്‍ അകല്‍ച്ചയേ സൃഷ്ടിക്കൂ.
പരസ്പരം സ്‌നേഹവും കാരുണ്യവും അനുകമ്പയും ആര്‍ദ്രതയും കളിയാടുന്ന ഒരു കുടുംബാന്തരീക്ഷം വീട്ടില്‍ ഉണ്ടാവുമെന്നതാണ് ഇത്തരം ആത്മബന്ധങ്ങളുടെ മറ്റൊരു ഗുണം. 'കുടുംബത്തോട് കാരുണ്യം കാണിക്കുന്നതില്‍ റസൂല്‍ (സ) നേക്കാള്‍ മികച്ച ഒരാളെയും ഞാന്‍ കണ്ടിട്ടില്ലെ'ന്ന് അനസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു.
മക്കള്‍ക്കിടയില്‍ ആരോഗ്യകരമായ വര്‍ത്തമാനങ്ങള്‍ ഉണ്ടാക്കും ഈ സൗഹൃദ സമീപനം. അവര്‍ക്ക് തങ്ങളുമായി അഭിപ്രായങ്ങള്‍ പറയാനും പങ്കുവെക്കാനും കഴിയുകയും നമ്മുടെ ഉറ്റ സുഹൃത്തുക്കളാവുകയും ചെയ്യുന്നു. നമ്മുടെ ഉപദേശ നിര്‍ദേശങ്ങള്‍ കേള്‍ക്കാനായിരിക്കും പിന്നീടവര്‍ കൊതിക്കുക. ഒരാള്‍ തനിക്കേറ്റം പ്രിയങ്കരനായ ഒരാളുടെ വാക്കുകളാണല്ലോ കൂടുതലായും പിന്തുടരാറുള്ളത്. ഉത്തമവും ധാര്‍മികവുമായ മൂല്യങ്ങള്‍ പിന്നീടവര്‍ക്ക് നല്‍കാന്‍ ഈ സുഹൃദ്ബന്ധം ഉപയോഗിക്കുകയുമാവാം.
എല്ലായ്‌പ്പോഴും മക്കളോട് സൗമ്യമായി പെരുമാറുകയാണ് വേണ്ടത്. പല മക്കളും മാതാപിതാക്കളോട് വിമുഖരായി സംസാരിക്കുന്നത് ഈ സൗമ്യത അവരോടു ഇല്ലാത്തതുകൊണ്ടാണ്. റസൂല്‍ (സ) നോടും അല്ലാഹു പറഞ്ഞിരിക്കുന്നത് സൗമ്യത കൈവെടിയരുതെന്നാണല്ലോ. ''(പ്രവാചകാ) നീ വളരെ സൗമ്യശീലനായത് അല്ലാഹുവിങ്കല്‍നിന്നുള്ള മഹത്തായ അനുഗ്രഹമാകുന്നു. നീ കഠിന ഹൃദയനായ പരുഷ സ്വഭാവിയായിരുന്നുവെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരെല്ലാം പിരിഞ്ഞു പോയതു തന്നെ'' (ആലു ഇംറാന്‍: 159).
തടസ്സങ്ങള്‍
കാര്‍ക്കശ്യത്തോടെയുള്ള പെരുമാറ്റവും പരിഹാസവും വിവിധ ഘട്ടങ്ങളില്‍ മക്കളുടെ പ്രകൃതിയെക്കുറിച്ചും പുതിയ തലമുറയുടെ രീതികളെക്കുറിച്ചുമുള്ള അറിവില്ലായ്മയും മക്കളോടുള്ള മാതാപിതാക്കളുടെ സൗഹൃദങ്ങള്‍ക്ക് തടസ്സമായി വരുന്നുണ്ട്. മക്കളുടെ ഏറ്റവും നല്ല സുഹൃത്തുക്കളാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അവരുടെ രീതികളും ശൈലികളും പഠിക്കണം. അവരോട് സംസാരിച്ചും കളിച്ചും അത് മനസ്സിലാക്കുകയാണ് വേണ്ടത്. അതായിരിക്കും മാതാപിതാക്കള്‍ക്ക് മക്കളുടെ മനസ്സില്‍ ഇടം നേടാനുള്ള മാര്‍ഗവും. മാതാവും പിതാവും ഇത്തരം കാര്യങ്ങളില്‍ ഒരു പോലെ ശ്രദ്ധാലുക്കളാവണം എന്നതാണ് മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത. ചില പ്രത്യേകം സന്ദര്‍ഭങ്ങളില്‍ പിതാവ് കുറച്ചധികം ഊന്നല്‍ നല്‍കേണ്ടി വരും ഇതിന്. പെണ്‍കുട്ടികളാണെങ്കില്‍ മാതാവായിരിക്കണം അവളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

മക്കളോടുള്ള സ്‌നേഹം:  ചില നിര്‍ദ്ദേശങ്ങള്‍
1. മക്കള്‍ക്ക് മാതാപിതാക്കളായിരിക്കണം ഉത്തമ മാതൃക. വിശിഷ്യാ സത്യസന്ധതയിലും അവരോടും മറ്റുള്ളവരോടുമുള്ള കരാര്‍ പൂര്‍ത്തീകരണത്തിലും.
2. നിങ്ങള്‍ക്ക് മക്കളോടുള്ള സ്‌നേഹവും സ്വന്തം ഉപ്പയോട്/ ഉമ്മയോട് നിങ്ങള്‍ക്കുള്ള സ്‌നേഹവും അവരെ അറിയിക്കുക. അങ്ങനെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കുടുംബാന്തരീക്ഷം വളര്‍ത്തിയെടുക്കുക.
3. മക്കള്‍ പറയുന്നത് നന്നായി കേള്‍ക്കണം. നിങ്ങളുടെ അഭിപ്രായം അവരില്‍ അടിച്ചേല്‍പ്പിക്കരുത്. സമാധാനപരമായി അവരോട് സംവദിക്കുക.
4. അവരില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുക. പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക.
5. മക്കളോട് ഒത്തുകൂടാന്‍ കൃത്യമായ സമയം നിര്‍ണയിക്കുക (ആഴ്ചയില്‍ രണ്ടു മണിക്കൂറെങ്കിലും). ഓരോരുത്തരേയും ഒറ്റക്ക് വിളിച്ച് സംസാരിക്കുകയും വേണം. അവന്‍/അവള്‍ തന്റെ കാര്യങ്ങള്‍ നിങ്ങളോട് സംവദിക്കട്ടെ. നിങ്ങള്‍ക്ക് അവരെക്കുറിച്ചും സംസാരിക്കാം. ഏതെങ്കിലും ഭക്ഷണശാലയിലോ മറ്റോ കൊണ്ടുപോയി ചെറിയ രീതിയില്‍ ഭക്ഷണമൊക്കെ കഴിച്ച് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ കൂടുതല്‍ ഉത്തമം. മക്കള്‍ക്കിടയില്‍ സന്തുലിതത്വം പാലിക്കണമെന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം. മറ്റുള്ള മക്കളോട് അവന്/അവള്‍ക്ക് വിദ്വേഷം ഉണ്ടാവാതെ ശ്രദ്ധിക്കണം.
6. മക്കളുടെ നല്ല താല്‍പര്യങ്ങള്‍ വളര്‍ത്തണം. അവരിലത് പോഷിപ്പിക്കാന്‍ സഹായിക്കണം. വായനയിലും കളിയിലും വ്യായാമത്തിലും അവരോട് പങ്കുചേരണം.
7. മക്കളുടെ കുട്ടിക്കാലത്തെ ആനന്ദകരമായ സന്ദര്‍ഭങ്ങളും അന്നത്തെ കളിതമാശകളുമെല്ലാം അവരോടു പങ്കുവെക്കുക.
8. ദീനീ കാര്യത്തില്‍ മക്കള്‍ക്ക് പ്രോത്സാഹനം നല്‍കി അവരില്‍ ധാര്‍മിക മൂല്യങ്ങള്‍ കരുപ്പിടിപ്പിക്കുക. സല്‍ക്കര്‍മങ്ങളില്‍ അവരെ പങ്കാളികളാക്കുക. നീ എന്റെ മകന്‍/മകള്‍ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നവരോട് തുറന്ന് പറയുക.
9. ആവശ്യമായ സാതന്ത്ര്യം മക്കള്‍ക്ക് നല്‍കണം. തീരുമാനങ്ങളെടുക്കാന്‍ അവരെ പരിശീലിപ്പിക്കുന്നതോടൊപ്പം അതിന് അവസരവും നല്‍കണം.
10. മക്കളുടെ സ്‌കൂള്‍ ടൈംടേബിള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. സ്‌കൂളില്‍നിന്ന് മടങ്ങിവന്നാല്‍ മക്കളുടെ അവസ്ഥകള്‍ ചോദിച്ചു മനസ്സിലാക്കണം. സ്‌കൂള്‍ സന്ദര്‍ശിച്ച് പഠനകാര്യങ്ങള്‍ അധ്യാപകരുമായി വിലയിരുത്തണം. തങ്ങളുടെ കാര്യത്തില്‍ ഉപ്പക്കും ഉമ്മക്കും ശ്രദ്ധയുണ്ടെന്ന് അപ്പോഴാണവര്‍ക്ക് തോന്നുക.
11. സ്വന്തക്കാരെയും ബന്ധുക്കളെയും അവരോടടുപ്പിച്ച് സ്‌നേഹോഷ്മളമായ കുടുംബാന്തരീക്ഷം നിലനിര്‍ത്തുക.
12. മക്കള്‍ സംസാരിക്കുമ്പോള്‍ അവരില്‍ മാത്രം ശ്രദ്ധിക്കണം. മാതാപിതാക്കള്‍ സ്‌നേഹ കാരുണ്യ ദയാ വായ്‌പോടെ അവരുടെ കണ്ണുകളിലേക്ക് നോക്കണം. ആ നേരം ഒന്ന് മാറിയാല്‍ അവരില്‍ മടുപ്പുണ്ടാക്കുമത്.
13. നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളോട് സ്വീകരിച്ച രീതി നിങ്ങള്‍ മക്കളില്‍ നടപ്പാക്കാതിരിക്കുക. ആ മാതാപിതാക്കള്‍ നിങ്ങളെ ഏതൊരു കാലഘട്ടത്തിലാണോ വളര്‍ത്തിയത് ആ കാലഘട്ടമല്ല ഇപ്പോഴെന്ന് ഓര്‍ക്കുക.
14. മക്കളോട് പോസിറ്റീവായി മാത്രം സംസാരിക്കാന്‍ താല്‍പര്യം കാണണം. 'നീയത് തെറ്റായ രീതിയിലാണ് ചെയ്തത്' എന്ന് പറയുന്നതിന് പകരം 'മോന്/മോള് അത് ഇന്ന രീതിയിലാണ് ചെയ്യേണ്ടിയിരുന്നത്' എന്നു പറയുന്നത് പോസിറ്റീവായ സമീപനത്തിന് ഒരു ഉദാഹരണമാണ്. മക്കളെ വെറുപ്പിക്കാതെ സത്യം ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഇതുവഴി സാധിക്കും.
15. മക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഏതെങ്കിലും രഹസ്യ വാക്കോ സൂചനയോ ആംഗ്യമോ കണ്ടെത്തുകയുമാവാം.
16. ശകാരം പോലുള്ളവ പരാജയപ്പെടുമ്പോള്‍ മാത്രമേ മക്കളെ ശിക്ഷിക്കാവൂ. പറഞ്ഞു ശരിയാക്കാന്‍ കഴിയുമെങ്കില്‍ അതാണ് ആദ്യം ചെയ്യേണ്ടത്.
17. മക്കളെ അടുത്തിരുത്തി അവരെ ആശ്ലേഷിക്കുക. അവരോടുള്ള സ്‌നേഹം എപ്പോഴും പ്രകടിപ്പിക്കുക.
18. പൊറുക്കാനും ക്ഷമിക്കാനും ശീലിക്കണം മാതാപിതാക്കള്‍. മക്കളില്‍ അമിത സമ്മര്‍ദ്ദം ഏല്‍പ്പിക്കരുത്. അവരുടെ മുന്‍കാല തെറ്റുകള്‍ മറക്കാന്‍ ശ്രമിക്കുക. അവരോടൊപ്പമുള്ള ഓരോ ദിവസവും പുതിയ അനുഭവങ്ങളുടേതാക്കുക. 1. മക്കള്‍ക്ക് മാതാപിതാക്കളായിരിക്കണം ഉത്തമ മാതൃക. വിശിഷ്യാ സത്യസന്ധതയിലും അവരോടും മറ്റുള്ളവരോടുമുള്ള കരാര്‍ പൂര്‍ത്തീകരണത്തിലും.
2. നിങ്ങള്‍ക്ക് മക്കളോടുള്ള സ്‌നേഹവും സ്വന്തം ഉപ്പയോട്/ ഉമ്മയോട് നിങ്ങള്‍ക്കുള്ള സ്‌നേഹവും അവരെ അറിയിക്കുക. അങ്ങനെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കുടുംബാന്തരീക്ഷം വളര്‍ത്തിയെടുക്കുക.
3. മക്കള്‍ പറയുന്നത് നന്നായി കേള്‍ക്കണം. നിങ്ങളുടെ അഭിപ്രായം അവരില്‍ അടിച്ചേല്‍പ്പിക്കരുത്. സമാധാനപരമായി അവരോട് സംവദിക്കുക.
4. അവരില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുക. പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക.
5. മക്കളോട് ഒത്തുകൂടാന്‍ കൃത്യമായ സമയം നിര്‍ണയിക്കുക (ആഴ്ചയില്‍ രണ്ടു മണിക്കൂറെങ്കിലും). ഓരോരുത്തരേയും ഒറ്റക്ക് വിളിച്ച് സംസാരിക്കുകയും വേണം. അവന്‍/അവള്‍ തന്റെ കാര്യങ്ങള്‍ നിങ്ങളോട് സംവദിക്കട്ടെ. നിങ്ങള്‍ക്ക് അവരെക്കുറിച്ചും സംസാരിക്കാം. ഏതെങ്കിലും ഭക്ഷണശാലയിലോ മറ്റോ കൊണ്ടുപോയി ചെറിയ രീതിയില്‍ ഭക്ഷണമൊക്കെ കഴിച്ച് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ കൂടുതല്‍ ഉത്തമം. മക്കള്‍ക്കിടയില്‍ സന്തുലിതത്വം പാലിക്കണമെന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം. മറ്റുള്ള മക്കളോട് അവന്/അവള്‍ക്ക് വിദ്വേഷം ഉണ്ടാവാതെ ശ്രദ്ധിക്കണം.
6. മക്കളുടെ നല്ല താല്‍പര്യങ്ങള്‍ വളര്‍ത്തണം. അവരിലത് പോഷിപ്പിക്കാന്‍ സഹായിക്കണം. വായനയിലും കളിയിലും വ്യായാമത്തിലും അവരോട് പങ്കുചേരണം.
7. മക്കളുടെ കുട്ടിക്കാലത്തെ ആനന്ദകരമായ സന്ദര്‍ഭങ്ങളും അന്നത്തെ കളിതമാശകളുമെല്ലാം അവരോടു പങ്കുവെക്കുക.
8. ദീനീ കാര്യത്തില്‍ മക്കള്‍ക്ക് പ്രോത്സാഹനം നല്‍കി അവരില്‍ ധാര്‍മിക മൂല്യങ്ങള്‍ കരുപ്പിടിപ്പിക്കുക. സല്‍ക്കര്‍മങ്ങളില്‍ അവരെ പങ്കാളികളാക്കുക. നീ എന്റെ മകന്‍/മകള്‍ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നവരോട് തുറന്ന് പറയുക.
9. ആവശ്യമായ സാതന്ത്ര്യം മക്കള്‍ക്ക് നല്‍കണം. തീരുമാനങ്ങളെടുക്കാന്‍ അവരെ പരിശീലിപ്പിക്കുന്നതോടൊപ്പം അതിന് അവസരവും നല്‍കണം.
10. മക്കളുടെ സ്‌കൂള്‍ ടൈംടേബിള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. സ്‌കൂളില്‍നിന്ന് മടങ്ങിവന്നാല്‍ മക്കളുടെ അവസ്ഥകള്‍ ചോദിച്ചു മനസ്സിലാക്കണം. സ്‌കൂള്‍ സന്ദര്‍ശിച്ച് പഠനകാര്യങ്ങള്‍ അധ്യാപകരുമായി വിലയിരുത്തണം. തങ്ങളുടെ കാര്യത്തില്‍ ഉപ്പക്കും ഉമ്മക്കും ശ്രദ്ധയുണ്ടെന്ന് അപ്പോഴാണവര്‍ക്ക് തോന്നുക.
11. സ്വന്തക്കാരെയും ബന്ധുക്കളെയും അവരോടടുപ്പിച്ച് സ്‌നേഹോഷ്മളമായ കുടുംബാന്തരീക്ഷം നിലനിര്‍ത്തുക.
12. മക്കള്‍ സംസാരിക്കുമ്പോള്‍ അവരില്‍ മാത്രം ശ്രദ്ധിക്കണം. മാതാപിതാക്കള്‍ സ്‌നേഹ കാരുണ്യ ദയാ വായ്‌പോടെ അവരുടെ കണ്ണുകളിലേക്ക് നോക്കണം. ആ നേരം ഒന്ന് മാറിയാല്‍ അവരില്‍ മടുപ്പുണ്ടാക്കുമത്.
13. നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളോട് സ്വീകരിച്ച രീതി നിങ്ങള്‍ മക്കളില്‍ നടപ്പാക്കാതിരിക്കുക. ആ മാതാപിതാക്കള്‍ നിങ്ങളെ ഏതൊരു കാലഘട്ടത്തിലാണോ വളര്‍ത്തിയത് ആ കാലഘട്ടമല്ല ഇപ്പോഴെന്ന് ഓര്‍ക്കുക.
14. മക്കളോട് പോസിറ്റീവായി മാത്രം സംസാരിക്കാന്‍ താല്‍പര്യം കാണണം. 'നീയത് തെറ്റായ രീതിയിലാണ് ചെയ്തത്' എന്ന് പറയുന്നതിന് പകരം 'മോന്/മോള് അത് ഇന്ന രീതിയിലാണ് ചെയ്യേണ്ടിയിരുന്നത്' എന്നു പറയുന്നത് പോസിറ്റീവായ സമീപനത്തിന് ഒരു ഉദാഹരണമാണ്. മക്കളെ വെറുപ്പിക്കാതെ സത്യം ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഇതുവഴി സാധിക്കും.
15. മക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഏതെങ്കിലും രഹസ്യ വാക്കോ സൂചനയോ ആംഗ്യമോ കണ്ടെത്തുകയുമാവാം.
16. ശകാരം പോലുള്ളവ പരാജയപ്പെടുമ്പോള്‍ മാത്രമേ മക്കളെ ശിക്ഷിക്കാവൂ. പറഞ്ഞു ശരിയാക്കാന്‍ കഴിയുമെങ്കില്‍ അതാണ് ആദ്യം ചെയ്യേണ്ടത്.
17. മക്കളെ അടുത്തിരുത്തി അവരെ ആശ്ലേഷിക്കുക. അവരോടുള്ള സ്‌നേഹം എപ്പോഴും പ്രകടിപ്പിക്കുക.
18. പൊറുക്കാനും ക്ഷമിക്കാനും ശീലിക്കണം മാതാപിതാക്കള്‍. മക്കളില്‍ അമിത സമ്മര്‍ദ്ദം ഏല്‍പ്പിക്കരുത്. അവരുടെ മുന്‍കാല തെറ്റുകള്‍ മറക്കാന്‍ ശ്രമിക്കുക. അവരോടൊപ്പമുള്ള ഓരോ ദിവസവും പുതിയ അനുഭവങ്ങളുടേതാക്കുക.

തയ്യാറാക്കിയത്: എസ്.എ ജലീല്‍

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com

Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com

Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara

Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top