ഫിര്‍ദൗസിലെ പൊന്നുമോള്‍ക്ക് ഉപ്പയുടെ സ്‌നേഹസന്ദേശം

ശബ്‌ന കാരകുന്ന് No image

പ്പയുടെ സ്‌നേഹനിധിയും ഏറെ ആദരിക്കപ്പെട്ടവളുമായ പൊന്നുമോള്‍ അസ്മാ, നിന്നോട് ഞാന്‍ വിടചൊല്ലുന്നില്ല. എനിക്കുറപ്പാണ്; തീര്‍ച്ചയായും നാം വീണ്ടും നാളെ കണ്ടുമുട്ടുമെന്ന്.  
തല ഉയര്‍ത്തിപ്പിടിച്ചാണ് നീ എന്നും ജീവിച്ചത്. കിരാതവാഴ്ചയോടും പാരതന്ത്ര്യത്തോടും കലഹിക്കുകയും സ്വാതന്ത്ര്യത്തെ സ്‌നേഹിക്കുകയും ചെ യ്ത വിപ്ലവകാരിയായിരുന്നു നീ. ഈ നാടിനെ പുനര്‍നിര്‍മിക്കാന്‍, നാഗരി കതകള്‍ക്കിടയില്‍ അതിനൊരു സ്ഥാനം നിര്‍ണയിക്കാന്‍ പുതിയ ചക്രവാള ങ്ങള്‍ക്കായുള്ള മൗനാന്വേഷകയായിരുന്നു നീ.
നിന്റെ സമപ്രായക്കാരെ ബാധിച്ചതൊന്നും നിന്നെ ബാധിച്ചതേയില്ല. നിന്റെ ഉന്നതമായ അഭിലാഷത്തെയും താല്‍പര്യത്തെയും തൃപ്തിപ്പെടുത്താനാവാതെ പരമ്പരാഗത പഠനവും പാഠങ്ങളും പരാജയപ്പെട്ടു. എങ്കിലും  ക്ലാസില്‍ എന്നെ ന്നും നീയായിരുന്നല്ലൊ ഒന്നാമത്.
ഈ ചെറിയ ജീവിതത്തില്‍ പൊന്നുമോളോട് കൂട്ടുകൂടി മതിയാ യിട്ടില്ലെനിക്ക്. നിന്നോടൊത്ത് ആനന്ദിക്കാന്‍ സമയമെന്നെ അനുവദി ച്ചിട്ടില്ല. അവസാനമായി നമ്മള്‍ റാബിഅ അദവിയയില്‍ ഒന്നിച്ചിരുന്ന പ്പോള്‍ നീ എന്നോട് ചോദിച്ചില്ലേ, ഞങ്ങള്‍ കൂടെയുണ്ടാവുമ്പോഴും നിങ്ങള്‍ക്കെന്നും തിരക്കാണല്ലേയെന്ന്. സ്‌നേഹിക്കുന്നവരുടെ കൂടെ ആസ്വദിക്കാന്‍ ഈ ജീവിതം പോരാതെ വരും മോളെ, അല്ലാഹുവിന്റെ പറുദീസയില്‍ പ്രിയപ്പെട്ടവരോടൊത്ത് ആനന്ദിക്കാനുള്ള സൗഭാഗ്യ ത്തിനായി നമുക്ക് പ്രാര്‍ഥിക്കാം.
നീ രക്തസാക്ഷിയാവുന്നതിന്റെ രണ്ട് ദിവസം മുമ്പ് വെളുത്ത വിവാഹ വസ്ത്രം ധരിച്ച് സുന്ദരിയായി നില്‍ക്കുന്നത് ഞാന്‍ സ്വപ്ന ത്തില്‍ കണ്ടു. നീ എന്റെ അടുത്തേക്ക് വന്നപ്പോള്‍ ഞാന്‍ ചോദിച്ചു. ഇന്ന് നിന്റെ വിവാഹ രാത്രിയാണോ..? ഇത് പകലാണ്, രാത്രിയല്ലെന്ന് നീ മറുപടി നല്‍കി. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് നീ കൊല്ലപ്പെട്ടത്. അതെ, സ്വപ്നത്തില്‍ നീ എന്താണ് പറഞ്ഞതെന്ന് എനിക്കിപ്പോള്‍ മനസ്സിലാവുന്നു. നിന്റെ ആത്മാവിനെ അല്ലാഹു രക്തസാക്ഷിയായി സ്വീകരിച്ചിരിക്കുന്നു. നീ എന്റെ വിശ്വാസത്തെ ദൃഢപ്പെടുത്തിയിരി ക്കുന്നു; നമ്മള്‍ സത്യപാതയിലും ശത്രു അധര്‍മത്തിലുമാണെന്ന്.
അസ്മാ, ഞാന്‍ ഒരുപാട് വേദനിക്കുന്നു; നിന്നെ അവസാനമായി ഒന്ന് കാണാന്‍ കഴിയാത്തതില്‍, വിടപറയുമ്പോള്‍ നിന്റെ നെറ്റിത്തട ത്തില്‍ ഒരുമ്മ നല്‍കാന്‍ കഴിയാത്തതില്‍, നിന്റെ മയ്യിത്ത് നമസ്‌കാര ത്തിന് നേതൃത്വം നല്‍കി അഭിമാനിതനാകാന്‍ കഴിയാത്തതില്‍.…
എന്റെ പൊന്നുമോളെ, ഞാന്‍ അല്ലാഹുവിനോട് ആണയിടുന്നു. എനിക്കെന്റെ ജീവനില്‍ കൊതിയില്ല. അനീതിയുടെ തടവറകളെ ഞാന്‍ ഭയക്കുന്നില്ല. പക്ഷെ, അല്ലാഹുവിന് സമര്‍പ്പിച്ച നിന്റെ ആത്മാ വിന്റെ സന്ദേശം വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; വിപ്ലവം പൂര്‍ത്തീ കരിക്കണം, വിജയം കരസ്ഥമാക്കണം.
മര്‍ദകരോട് ചെറുത്ത് നിന്ന് തല ഉയര്‍ത്തിപ്പിടിച്ചു ജീവിച്ച നിന്റെ ആത്മാവ് ശ്രേഷഠമാക്കപ്പെട്ടിരിക്കുന്നു..വിസ്മയിപ്പിക്കുന്ന നിശ്ചയദാര്‍ ഢ്യവും നിഷ്‌കളങ്കതയും നിറഞ്ഞ നിന്റെ ഹൃത്തടത്തില്‍ വഞ്ചകരുടെ വെടിയുണ്ട തുളച്ചു. എനിക്കുറപ്പുണ്ട് നീ നിന്റെ നാഥനോട് സത്യസ ന്ധയായിരുന്നുവെന്ന്. ഞങ്ങള്‍ക്കിടയില്‍ നിന്ന് ഈ രക്തസാക്ഷിത്വ ത്തിലൂടെ ആദരിക്കാനായി അവന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു.
അവസാനമായി പ്രിയപ്പെട്ട പൊന്നുമോളെ,
ഞാന്‍ നിന്നോട് വിടപറയുന്നില്ല. ഇത് വെറുമൊരു താല്‍ക്കാലിക യാത്രപറച്ചിലാണ്. സ്‌നേഹിക്കുന്നവരോടൊത്ത് ആനന്ദിക്കാനാഗ്രഹി ക്കുന്ന സ്വര്‍ഗപ്പൂന്തോപ്പില്‍ പ്രിയപ്പെട്ട പ്രവാചകന്റെയും അനുചര ന്മാരുടെയും സന്നിധിയില്‍ നമുക്കിനിയും കണ്ടുമുട്ടാം.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top