അസ്തമയം

കെ.സി സലീം കരിങ്ങനാട് No image

                  രണം അനിഷേധ്യമായ യാഥാര്‍ത്ഥ്യമാണ്. അത് ഐഹിക ജീവിതത്തിന്റെ അസ്തമയവും അനശ്വര മായ പാരത്രിക ജീവിതത്തിന്റെ ഉദയവുമാണ്. ഈ ചിന്ത മനുഷ്യന്റെ ബോധമണ്ഡലത്തെ എപ്പോഴും വേട്ടയാടേണ്ടതുണ്ട്.ഭൗതിക ജീവിതത്തിന്റെ സൗന്ദര്യ വും അഭിരുചികളും മനുഷ്യമനസ്സുകളെ കവര്‍ന്നെ ടുക്കുന്നതോടൊപ്പം അവരുടെ ലക്ഷ്യബോധത്തെയും തകര്‍ത്തെറിയുന്നു. ജീവിതം മരണത്തോടുകൂടി അവ സാനിക്കുന്നുവെന്ന് ചിലര്‍ വിശ്വസിക്കുന്നു. അതി നാല്‍ കിട്ടുന്ന ആയുസ്സ് ആര്‍ഭാടത്തോടെയും ആഹ്ലാ ദത്തോടെയും കഴിച്ചുകൂട്ടാന്‍ അത്തരക്കാരുടെ മനസ്സ് വെമ്പല്‍കൊള്ളുന്നു. മറ്റു ചിലര്‍ സ്വന്തം ശക്തിയിലും ക്ഷേമ ഐശ്വര്യങ്ങളിലും ലഹരിപൂണ്ട് മരണത്തെ മറന്നുകളയുന്നു. തങ്ങളുടെ ജീവിതവും ആനന്ദങ്ങളു മെല്ലാം അനശ്വരങ്ങളാണെന്ന് അവര്‍ സ്വപ്നം കാണുന്നു. വേറെ ചിലര്‍ ജീവിതത്തിന്റെ ധാര്‍മികവും ആത്മീയവുമായ ലക്ഷ്യങ്ങളെ നിരാകരിച്ചുകൊണ്ട് ഭൗതിക നേട്ടങ്ങളേയും സുഖങ്ങളെയും സാക്ഷാല്‍ ലക്ഷ്യമായി അംഗീകരിക്കുന്നു. അവരെ സംബന്ധിച്ചി ടത്തോളം ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചക്കപ്പു റമുള്ള ലക്ഷ്യങ്ങള്‍ക്കൊന്നും യാതൊരു സ്ഥാനവു മില്ല. ക്ഷേമ ഐശ്വര്യങ്ങള്‍ നേടാനുതകുന്ന മാര്‍ഗ ങ്ങളെല്ലാം സത്യമാണ്; അല്ലാത്തതൊക്കെ മിഥ്യയും. ഭൗതികമായ ക്ഷേമവും സുഖവും ദൈവത്തിന് തങ്ങളോടുള്ള പ്രീതിയുടെയും സ്വീകാര്യതയു ടെയുമെല്ലാം ലക്ഷണമായി കരുതുന്നവരും നമുക്കിടയിലുണ്ട്.
മരണം ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. വിശുദ്ധ ഖുര്‍ആനില്‍ മരണത്തെ കുറിച്ച് നിരവധി സ്ഥലങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. മരണം സമയനി ര്‍ണിതമായ ഒരവധിയാണ്. നമ്മള്‍ എത്ര മണിമാളി കയിലും കൊട്ടാരങ്ങളിലും വിശ്രമിച്ചാലും ഏത് മാളത്തിലൊളിച്ചിരുന്നാലും അത് നമ്മെ തേടിയെ ത്തും. ഭൂമിയിലെ ജീവിതമെന്നത് തുലോം തുച്ഛമാ ണ്:
അസുഖം, അപകടം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ വിധത്തിലെല്ലാം മരണം സംഭവിക്കുന്നു. മരണത്തിന് പ്രായഭേദമില്ല. വിധി വന്നാല്‍ എപ്പോഴും ഏത് സമയത്തും അത് നമ്മെ മാടിവിളിക്കും. മരണത്തിന് ബാല്യമോ യൗവനമോ വാര്‍ധക്യമോ  തടസ്സമല്ല. അബൂബക്കര്‍ സിദ്ദീഖ്(റ) പറഞ്ഞു: ''മരണം ചെരുപ്പിന്റെ വാറിനോടടുത്ത് കിടക്കുന്നു.'' അലി (റ)വിന്റെ പ്രശസ്തമായ കവിതയുടെ ആശയം ഇങ്ങനെയാണ്: ''ഒരാള്‍ അറുപത് വയസ്സുവരെ ജീവിക്കുന്നെങ്കില്‍ അതില്‍ പകുതി രാത്രി അപഹരിക്കും. പകുതിയുടെ പകുതി മോഹങ്ങളും പ്രതീക്ഷകളുമായി കഴിഞ്ഞുപോവും. അതിന്റെ പാതി ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞ് തീരും. പിന്നെയുള്ള പാതി എന്ത് സംഭവിക്കുന്നു എവിടെപ്പോകുന്നുവെന്ന് അയാള്‍ക്കുതന്നെ നിശ്ചയമുണ്ടാവില്ല.''
    മരണം ഇന്ന് എല്ലാവിധ അന്വേഷണ പരീക്ഷണങ്ങള്‍ക്കും വിധേയമായിട്ടുമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''നിശ്ചയമായും നീ ഇതിനെ ക്കുറിച്ച് അശ്രദ്ധയിലായിരുന്നു. ഇപ്പോള്‍ നിന്നില്‍ നിന്ന് നിന്റെ തിരശ്ശീല നാം നീക്കിയിരിക്കുന്നു. അതിനാല്‍ ഈ ദിവസം നിന്റെ ദൃഷ്ടി നല്ല മൂര്‍ച്ചയുള്ളതാണ്'' (50:22). മറ്റെല്ലാ കാര്യങ്ങളിലും ശാസ്ത്രം വിജയിച്ചുവെങ്കിലും മരണത്തെ ജീവ ശാസ്ത്രപരമായി നിര്‍വചിക്കുന്നതില്‍ പരാജയ പ്പെട്ടു. മരണം എങ്ങനെയാണ് സംഭവിക്കുന്നതെ ന്നതിനെ കുറിച്ച് ശാസ്ത്രീയചര്‍ച്ചകള്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. മരണം യാഥാര്‍ത്ഥ്യമാ ണെന്നും മരണാനന്തര ജീവിതം സത്യമാണെന്നും മതങ്ങള്‍ വിശ്വസിക്കുന്നു.
മരണാസന്ന ഘട്ടത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''എന്നാല്‍ നിങ്ങള്‍ നോക്കിനില്‍ക്കെ അത് തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ക്കെ ന്താണ് അതിനെ വീണ്ടെടുക്കാനാവാത്തത്'' (56:83,84). ഉറക്കത്തെ മരണമായി ഖുര്‍ആന്‍ ഉപമിക്കുന്നു. മരണവേദനയെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെ: ''മരണത്തിന്റെ കഠിനമായ വേദന യാഥാര്‍ത്ഥ്യമായി വന്നിരിക്കുകയാണ്. നീ ഏതൊന്നില്‍ നിന്ന് ഒഴിഞ്ഞ് മാറിയിരുന്നുവോ അതാണിത്'' (50:19). രണ്ട് തരം മരണത്തെ കുറിച്ച് ഖുര്‍ആനില്‍ പറയുന്നു. സന്മാര്‍ഗികള്‍ക്ക് വേദന യില്ലാതെയും എന്നാല്‍ ദുര്‍മാര്‍ഗികള്‍ക്ക് അതികഠി നവുമായിരിക്കും ശിക്ഷ. മരണത്തിന്റെ രുചിയെപ്പറ്റി പല ഹദീസുകളും നിവേദനം ചെയ്തിട്ടുണ്ട്. ജാബിറി(റ)ല്‍ നിന്ന് നിവേദനം. നബി (സ) തന്റെ വിയോഗത്തിന്റെ മൂന്ന് നാള്‍ മുമ്പ് ഇങ്ങനെ പറയുന്നത് കേട്ടു: ''അല്ലാഹുവിനെ കുറിച്ച് നന്മ ചിന്തിച്ച് കൊണ്ടല്ലാതെ നിങ്ങളാരും മരിക്കരുത്.'' മരണാസന്നനായ വ്യക്തി സന്മാര്‍ഗിയാണെങ്കില്‍ മാലാഖമാര്‍ പറയുന്നതായിട്ട് അബുഹുറൈറ (റ)യില്‍ നിന്നുമുദ്ധരിച്ച ഹദീസില്‍ ഇങ്ങനെ കാണാം: ''നല്ല ശരീരത്തില്‍ വസിച്ച നല്ല ആത്മാവേ വരൂ. പ്രശം സിക്കപ്പെട്ട നിലയില്‍ പുറത്ത് വരൂ. സന്തോഷ ത്തോ ടെ സദ്‌വാര്‍ത്ത കേള്‍ക്കൂ. അല്ലാഹു കോപാകു ലനല്ല.'' അനന്തരം ഈ ആത്മാവിനെ അവര്‍ സ്വര്‍ഗലോകത്തേക്ക് കൊണ്ടുപോകും. മരണം ജീവിതത്തെ ഇല്ലാതാക്കുന്നുവെന്ന കാഴ്ചപ്പാടില്‍ നിലകൊള്ളുന്നവരാണ് അവിശ്വാസികള്‍. എന്നാല്‍ വിശ്വാസികള്‍ അങ്ങനെയല്ല. മരണമാണ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത് എന്ന വീക്ഷണക്കാരാണ് അവര്‍. ജീവിതത്തെ അര്‍ത്ഥമില്ലാത്ത ഒരു പ്രവണ തയായി കാണാന്‍ പല ബുദ്ധിജീവികളെയും പ്രേരി പ്പിക്കുന്നത് ജീവിതത്തെ സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടാണ്. മരണം നല്‍കുന്ന സന്ദേശം ദുഃഖത്തിന്റേതല്ല; തിന്മകള്‍ ചെയ്തു കൂട്ടിയവര്‍ക്ക് അവ തിരുത്താനുള്ള മുന്നറിയിപ്പും പുണ്യം ചെയ്തവര്‍ക്ക് സംതൃപ്തിയുടെ സന്ദേശവു മാണ്.
മരണസ്മരണ
മരണത്തെ ഓര്‍ക്കാനും സല്‍ക്കര്‍മാനുഷ്ഠാ നങ്ങളിലൂടെ മരണത്തെ സ്വീകരിക്കാനും സദാ സന്നദ്ധനായിരിക്കാന്‍ നബി(സ) ആവശ്യപ്പെട്ടി രിക്കുന്നു. അത് നന്മയുടെ ലക്ഷണമായാണ് അവി ടുന്ന് കണക്കാക്കിയിട്ടുള്ളത്. ഇബ്‌നു ഉമര്‍(റ)ല്‍ നിന്ന് നിവേദനം. 'ഞാന്‍ നബിയുടെ അടുത്ത് ചെന്നു. കൂടെ പത്താളുമുണ്ട്. അപ്പോള്‍ അന്‍സാരികളില്‍ പെട്ട ഒരാള്‍ എഴുന്നേറ്റ് ചോദിച്ചു: ''പ്രവാചകരേ, ഏറ്റവും ബുദ്ധിമാനും ഏറ്റവും ദൃഢനിശ്ചയമുള്ള വനും ആരാണ്?'' തിരുമേനി അരുള്‍ ചെയ്തു: ''മരണത്തെ ധാരാളം സ്മരിക്കുന്നവരും മരണത്തിന് ധാരാളം തയ്യാറെടുത്തിട്ടുള്ളവരുമാണ് ബുദ്ധിമാന്മാര്‍. അവര്‍ ഇഹലോകത്തിലെ ശ്രേഷ്ഠതയും പരലോക ത്തിലെ മഹത്വവും കൈവരിച്ചവരത്രെ.'' ഈ നബിവചനത്തില്‍നിന്നും നമുക്ക് മരണസ്മരണയുടെ പ്രാധാന്യത്തെപ്പറ്റി മനസ്സിലാക്കാവുന്നതാണ്. ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞിരി ക്കുന്നു: ''നിങ്ങള്‍ ആനന്ദങ്ങളുടെ അന്തകനെ, മരണ ത്തെ ധാരാളമായി സ്മരിക്കുവിന്‍.'' മരണസ്മരണയെ കുറിച്ച് ധാരാളം ഹദീസുകളുണ്ട്. ദാരിദ്ര്യവും രോഗവും മറ്റു കഷ്ടപ്പാടുകളും പ്രതിസന്ധികളും ബാധിക്കുമ്പോള്‍ അതിന്റെ പേരില്‍ മരണം കൊതിക്കുന്നത് നല്ലതല്ല. നബി(സ) പറഞ്ഞു: ''വിഷമം ബാധിച്ചതിന്റെ പേരില്‍ മരണം ആഗ്രഹി ക്കരുത്. മരണം കൊതിച്ചേ കഴിയൂ എന്നുണ്ടെങ്കില്‍ അവര്‍ പ്രാര്‍ത്ഥിക്കട്ടെ. അല്ലാഹുവേ, ജീവിതം എനിക്ക് ഉത്തമമായിരിക്കുന്നിടത്തോളം  കാലം എന്നെ ജീ വിപ്പിക്കണമേ. മരണമാണ് എനിക്ക് ഉത്തമെങ്കില്‍ എന്നെ നീ മരിപ്പിക്കേണമേ.''
ഒരിക്കല്‍ അബ്ബാസ് (റ) രോഗബാധിതനായി കിടക്കുമ്പോള്‍ നബി(സ) അദ്ദേഹത്തെ സന്ദര്‍ശിച്ചു. അദ്ദേഹം മരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ''അബ്ബാസ്, പ്രവാചകന്റെ പിതൃവ്യാ, താങ്കള്‍ മരണം കാംക്ഷിക്കരുത്. താങ്കള്‍ സുകൃതനാണെങ്കില്‍ താങ്കളുടെ സുകൃതം വര്‍ധിപ്പിക്കുന്നതാണല്ലോ ഗുണം. ഇനി പാപിയാണെങ്കില്‍, താങ്കള്‍ ഇനിയും ജീവിക്കുന്ന പക്ഷം പാപമുക്തി നേടാനുള്ള അവസരം ലഭിക്കുന്നു. അതാണ് താങ്കള്‍ക്കുത്തമം. മരിക്കാന്‍ കൊതിക്കരുത്. എന്നാല്‍, തന്റെ മതത്തില്‍ വല്ല കുഴപ്പ വും സംഭവിക്കുമെന്ന് സംശയിക്കുന്ന, അല്ലെങ്കില്‍ ആശങ്കപ്പെടുന്ന ആള്‍ക്ക് മരണമാഗ്രഹിക്കാവു ന്നതാണ്.''


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top