സ്ത്രീകളിലെ ഹൈപോതൈറോയിഡിസം

ഡോ. അനീഷ് അഹമ്മദ് MD, DNB(ENDO) No image

ഞാന്‍ ആമിന, 34 വയസ്സ് അധ്യാപിക. രണ്ട് കുട്ടികളുടെ മാതാവ്. ഏകദേശം ഒരു വര്‍ഷത്തോളമായി വല്ലാത്ത ക്ഷീണം , ഉന്‍മേഷക്കുറവ്, സന്തോഷമില്ലായ്മ, മുടികൊഴിച്ചില്‍, പെട്ടെന്ന് സങ്കടം വരിക, തൂക്കം വര്‍ധിക്കുക മുതലായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. ജോലിഭാരം കൊണ്ടാണെന്നു കരുതി കുറെനാള്‍ തള്ളിനീക്കി. ഭക്ഷണം നിയന്ത്രിച്ച് തൂക്കം കുറക്കാന്‍ നോക്കി. ഒന്നും ഫലം കണ്ടില്ല.
സ്‌കൂളില്‍ നടന്ന ഒരു മെഡിക്കല്‍ ക്യാമ്പില്‍ നടന്ന ലാബ് പരിശോധനയി TSH വളരെ കൂടിയതായി കണ്ടു. ഒരു എന്റോക്രൈനോളജിസ്റ്റിനെ കാണാന്‍ ഉപദേശിച്ചു. അദ്ദേഹത്തിന്റെ പരിശോധനയിലും നിരീക്ഷണത്തിലും എനിക്ക് തൈറോയിഡ് ഹോര്‍മോണിന്റെ കുറവ് മൂലമുണ്ടാകുന്ന ഹൈപോതൈറോയിഡിസമാണെന്ന് സ്ഥീകരിച്ചു. എല്ലാ ദിവസവും രാവിലെ മുടങ്ങാതെ കഴിക്കാന്‍ തൈറോയിഡ് ഹോര്‍മോണ്‍ ഗുളിക നിര്‍ദ്ദേശിക്കുകയും ചെയ്തു. അതനുസരിച്ച് ഒരു മാസം കഴിഞ്ഞപ്പോഴേക്കും എന്റെ ബുദ്ധിമുട്ടുകളും വിഷമതകളും കുറഞ്ഞ് കൂടുതല്‍ ഉന്മേഷവും ആരോഗ്യവും ലഭിച്ചു. ഡോക്ടര്‍ വിശദമായി രോഗത്തെപ്പറ്റി ബോധവല്‍ക്കരിക്കുകയും ചെയ്തു.
കഴുത്തിന്റെ മുന്‍ഭാഗത്തായി പൂമ്പാറ്റയുടെ ആകൃതിയിലുള്ള പ്രധാനപ്പെട്ട എന്റോക്രൈന്‍ ഗ്രന്ഥിയാണ് തൈറോയിഡ് ഗ്രന്ഥി. വളരെ കുറഞ്ഞ അളവില്‍ðദിവസേന ഈ ഗ്രന്ഥിയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന തൈറോയിഡ് ഹോര്‍മോണ്‍, വളര്‍ച്ച, ബുദ്ധിവികാസം, ശരീരത്തിലെ ചൂട്, മാനസികവും ശാരീരികവുമായ വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നു. വിവിധ രാസപ്രവര്‍ത്തനങ്ങളെയും ഉപാചയപ്രവര്‍ത്തനങ്ങളെയും ഈ ഹോര്‍മോണ്‍ നിയന്ത്രിക്കുന്നു.
വേണ്ടത്ര ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നില്ലെങ്കില്‍ ഉണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. അപ്പോള്‍ പിറ്റിയൂട്ടറിഗ്രന്ഥിയിð നിന്നും തൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കാനുള്ള TSH എന്ന ഹോര്‍മോണ്‍ വര്‍ധിക്കുന്നു. TSH-ന്റെ രക്തത്തിലെ അളവ് നോക്കിയാണ് ഈ രോഗം പ്രാരംഭമായി നിര്‍ണയിക്കുന്നത്.
ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ðനടത്തിയ പഠനങ്ങളില്‍ ഏകദേശം 15 മുതല്‍–20 % വരെ സ്ത്രീകളില്‍ð ഈ രോഗം കണ്ടുവരുന്നു. ഇതില്‍ð ഏകദേശം മൂന്നിലൊണ് പേര്‍ക്ക് ഈ രോഗം ഉള്ളതായി അവര്‍ക്ക് അറിയില്ലെന്നതാണ് വാസ്തവം. ഇന്ത്യയില്‍ðഏകദേശം 42 മില്യണ്‍ പേര്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നുള്ളത് ഇതിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.


രോഗലക്ഷണങ്ങള്‍
അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്, മുടികൊഴിച്ചില്‍, തൂക്കം വര്‍ദ്ധിക്കുക, വരണ്ടചര്‍മ്മം, ക്രമം തെറ്റിയ ആര്‍ത്തവം, വന്ധ്യത, കാലുകളില്‍ നീര്, അകാരണമായ ഭയം, ഉത്കണഠ, വിഷാദം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഈ രോഗമുള്ള ഗര്‍ഭിണിയില്‍ ശരിയായ ഹോര്‍മോണ്‍ ചികിത്സ ചെയ്തില്ലെങ്കില്‍ ഗര്‍ഭം അലസാനും, ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനും സാധ്യത ഏറെയാണ്. T3, T4, TSH എന്നീ രക്തപരിശോധനകള്‍, അള്‍ട്രാസൗണ്ട്‌സ്‌കാനിംഗ് മുതലായവയുടെ അടിസ്ഥാനത്തില്‍ രോഗനിര്‍ണയം നടത്താവുന്നതാണ്. അധികം വിലയില്ലാത്ത തൈറോയിഡ് ഹോര്‍മോണ്‍ ഗുളികകള്‍ മുടങ്ങാതെ കഴിച്ചാല്‍ ഈ രോഗം പൂര്‍ണമായും നിയന്ത്രിക്കാവുന്നതാണ്. അധികം പേര്‍ക്കും ഏതാണ്ട് ജീവിതകാലം മുഴുവന്‍ ഈ ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കേണ്ടിവരും. ശരിയായ അളവില്‍ð കഴിച്ചാല്‍ കാര്യമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ രോഗശാന്തി ലഭിക്കാവുന്ന രോഗമാണ് ഹൈപോതൈറോയിഡിസം.
ഗര്‍ഭിണികള്‍, ആര്‍ത്തവം ക്രമംതെറ്റിയവര്‍, ഗര്‍ഭം'അലസിപോകുന്നവര്‍, പ്രസവം കഴിഞ്ഞവര്‍, കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍, വിഷാദരോഗികള്‍, കുടുംബത്തില്‍ തൈറോയിഡ് രോഗമുള്ളവര്‍, ലിത്തിയം, അമിയോഡറോണ്‍ തുടങ്ങിയ മരുന്ന് കഴിക്കുന്നവര്‍, തൈറോയിഡ് ഗ്രന്ഥി മുഴുവനായി നീക്കിയവര്‍ എന്നിവര്‍ നിര്‍ബന്ധമായും തൈറോയിഡ് രോഗനിര്‍ണയത്തിനുള്ള ടെസ്റ്റുകള്‍ ചെയ്യേണ്ടതാണ്.

തൈറ്റായ ധാരണകളും യഥാര്‍ത്ഥ വസ്തുതകളും
കഴുത്തില്‍ തൈറോയിഡ് ഗ്രന്ഥിക്ക് മുഴയില്ലെങ്കിലും തൈറോയിഡ് ഗ്രന്ഥിക്ക് കുഴപ്പമില്ല എന്നത് തെറ്റാണ്. മിക്ക ഹൈപോതൈറോയിഡ് രോഗികളിലും കഴുത്തില്‍ മുഴ ഉണ്ടാകാറില്ല. ഹോര്‍മോണ്‍ മരുന്നുകള്‍ വളരെ അപകടകാരികളാണെന്ന തെറ്റായ ധാരണയും നിലവിലുണ്ട്. ശരിയായ അളവില്‍ ഉപയോഗിച്ചാല്‍ കാര്യമായ പാര്‍ശ്വഫലങ്ങളോ ദീര്‍ഘകാല ബുദ്ധിമുട്ടുകളോ ഇല്ലാത്ത മരുന്നാണ് തൈറോക്‌സിന്‍.
ഹൈപോതൈറോയിഡ് രോഗികള്‍ ഗര്‍ഭിണിയാകുമ്പോള്‍ ചിലര്‍ മരുന്ന് നിര്‍ത്താറുണ്ട്. സത്യത്തില്‍ മരുന്നിന്റെ ഡോസ് അല്‍പം കൂട്ടുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.
പ്രമേഹരോഗമുള്ളവരില്‍ ഹൈപോതൈറോയിഡിസത്തിന്റെ സാധ്യത കൂടുതലാണ്. അത്‌കൊണ്ട്ï എല്ലാ പ്രമേഹരോഗികളും TSH പരിശോധന ചെയ്യേണ്ടതാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top