വിവരാവകാശ വിവരങ്ങള്‍

ഉമൈറ പി.എം No image

കേന്ദ്ര സര്‍ക്കാറിന്റെ ഉന്നത ഉദ്യോഗ പദവിയിലിരുന്ന ഐ.എ.എസുകാരിയായ അരുണാറോയ് ആ പദവികള്‍ ഉപേക്ഷിച്ച് 20 വര്‍ഷത്തോളമായി നടത്തിയ നീണ്ട സമരത്തിന്റെ ഭാഗമായാണ് ഘട്ടംഘട്ടമായി 2005 ഒക്‌ടോബര്‍ 12-ന് ഇന്ത്യ ഒട്ടുക്കും വിവരാവകാശ നിയമം നടപ്പിലാകുന്നത്. സ്വാതന്ത്ര്യം പോലെ, നമ്മുടെ ഭരണകര്‍ത്താക്കളെ നമുക്ക് തന്നെ തെരഞ്ഞെടുക്കാനുള്ള അവകാശം പോലെ, ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ മറ്റൊരു നിയമമായിട്ടാണ് ഇത് അറിയപ്പെടുന്നത്.

അറിയാനുള്ള
അവകാശം എന്താണ്?


പൊതുസ്ഥാപനത്തിന്റെ കൈവശമുള്ളതോ നിയന്ത്രണത്തിന്‍ കീഴിലുള്ളതോ ആയ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള അവകാശം. താഴെ പറയുന്നതു കൂടി ഇതില്‍ വരുന്നതാണ്.
1. രേഖകളുടെയും പ്രവൃത്തികളുടെയും പ്രമാണങ്ങളുടെയും പരിശോധന.
2. കുറിപ്പുകള്‍ എടുക്കല്‍, പകര്‍പ്പുകള്‍ എടുക്കല്‍, സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ എടുക്കല്‍.
3. വസ്തുക്കളുടെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍.
4. കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയിട്ടുള്ള രേഖകള്‍, ഫ്‌ളോപ്പി, സി.ഡികള്‍, ടേപ്പുകള്‍, വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തിലോ പ്രിന്റൗട്ട് വഴിയോ വിവരങ്ങള്‍ ശേഖരിക്കല്‍.
(സര്‍ക്കാര്‍ കൈവശമുള്ളതും നിര്‍മാണത്തിനുപയോഗിച്ച വസ്തുക്കളും പരിശോധിക്കാം.)

ഈ നിയമം
എങ്ങനെ സഹായിക്കും?



റേഷന്‍, പെന്‍ഷന്‍, കുടിവെള്ളം, ഗ്യാസ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ സമയത്തിന് കിട്ടാതിരിക്കുക, ടെലഫോണ്‍ പരാതി പരിഹരിക്കപ്പെടാതിരിക്കുക, ഏതെങ്കിലും ഓഫീസില്‍ നിന്നും കാര്യങ്ങള്‍ നീതിപൂര്‍വം ശരിയാക്കിത്തരാതിരിക്കുക, പൊതുമരാമത്തു പണിയില്‍ കൃത്രിമം നടത്തുക, ആശുപത്രിയില്‍ നിന്ന് ചികിത്സാ സേവനം കിട്ടാതിരിക്കുക, ഡോക്ടര്‍ ചികിത്സാ രേഖകള്‍ തരാതിരിക്കുക, ആശുപത്രിയില്‍ സമയത്തിനു ഡോക്ടറും ജീവനക്കാരും എത്താതിരിക്കുക, തെറ്റായ മരുന്നുകള്‍ നല്‍കുക, പഞ്ചായത്ത് അതിന്റെ ചുമതലകള്‍ നിര്‍വഹിക്കാതിരിക്കുക, പോലീസില്‍ നല്‍കിയ പരാതിയില്‍ പരിഹാരം ഇല്ലാതിരിക്കുക തുടങ്ങി ഏത് സര്‍ക്കാര്‍ ഓഫീസിലെ കാര്യങ്ങളിലും ഇടപെടാന്‍ ഈ നിയമം കൊണ്ട് കഴിയും.
സര്‍ക്കാരില്‍ നിന്നും കിട്ടുന്നത് വെറും വിവരമാണ്.
വിവരങ്ങള്‍ക്ക് അപേക്ഷ നല്‍കുന്നതോടെ പ്രസ്തുത വിവരങ്ങള്‍ രേഖാമൂലം എഴുതിത്തരാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരാകുന്നു. (ഇല്ലെങ്കില്‍ ശിക്ഷിക്കപ്പെടും) ഒരു അപേക്ഷ/ പരാതി നല്‍കിയിട്ട് യാതൊരു നടപടികളും സ്വീകരിക്കാത്ത ഓഫീസറോട് ആ പരാതിമേല്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതോടെ ചിലത് ചെയ്‌തേ തീരൂ

എങ്ങനെയാണ്
ഈ നിയമം പ്രവര്‍ത്തിക്കുന്നത്?


കോടതികള്‍, കമ്മീഷനുകള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവ പോലെ പ്രത്യക്ഷത്തില്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ നേരില്‍ പരിഹരിക്കുവാന്‍ ഈ നിയമം കൊണ്ടോ ഇതിലെ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങള്‍ക്കോ കഴിയുകയില്ല. എന്നാല്‍ നിയമപരമായ ചുമതലകള്‍ ചെയ്യേണ്ട ഉദ്യോഗസ്ഥരെക്കൊണ്ട് ആ ചുമതല നിര്‍വഹിപ്പിക്കലാണ് ഈ നിയമം കൊണ്ട് സാധിക്കുന്നത്.

ഉദാ: ഗ്യാസ് കിട്ടുന്നില്ലെങ്കില്‍ ഗ്യാസ് എത്തിക്കാന്‍ പറയാനോ എത്തിക്കാത്തവരെ നേരില്‍ ശിക്ഷിക്കാനോ ഈ നിയമം കൊണ്ട് കഴിയില്ല. എന്നാല്‍ ഗ്യാസ് വിതരണത്തിലെ അഴിമതിക്കാരെ നേരിലല്ലാതെ ശിക്ഷിക്കാന്‍ ഈ നിയമം കൊണ്ട് കഴിയും. അതുവഴി ഗ്യാസ് സമയത്തിന് ലഭ്യമാക്കാം.

അപേക്ഷ
തയ്യാറാക്കുമ്പോള്‍
ഓര്‍ക്കേണ്ടത്

  • ആവശ്യപ്പെടുന്ന വിവരം എന്തിനെന്ന് പറയേണ്ടതില്ല.
  • അപേക്ഷക്ക് പ്രത്യേകം ഫോം വേണമെന്നില്ല.
  • കൈകൊണ്ട് എഴുതിയാല്‍ മതി. വായിച്ചാല്‍ മനസ്സിലാവണം.
  • അപേക്ഷകന്‍ ഇന്ത്യന്‍ പൗരനായിരിക്കണം. വിദേശത്തുള്ളവര്‍ക്കും അപേക്ഷിക്കാം.
  • (സെക്രട്ടറി, ............... സംഘടന എന്ന പേരില്‍ നല്‍കുന്ന അപേക്ഷ നിരസിക്കപ്പെടാം.)
  • എത്ര പേജ് എന്നത് പ്രശ്‌നമല്ല.
  • അവ്യക്തമായ ചോദ്യങ്ങള്‍ ഉപേക്ഷിക്കണം.
  • അപേക്ഷക്കു മുകളില്‍ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ എന്ന് എഴുതുന്നത് നന്നാകും.
  • അഭിപ്രായങ്ങളും വിശദീകരണങ്ങളും ചോദിക്കരുത്.
  • നിലവിലുള്ളതും ഉണ്ടായിരിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചുള്ള വിവരമേ ലഭിക്കുകയുള്ളൂ എന്ന് ഓര്‍ക്കണം. ഭാവിയില്‍ ചെയ്യാനുദ്ദേശിക്കുന്നതു സംബന്ധിച്ച് രേഖകളായുള്ള വിവരമേ ലഭിക്കുകയുള്ളൂ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top