മഴ ഭൂമിയില്‍ കനിഞ്ഞിറങ്ങുന്ന
ദൈവത്തിന്റെ
സാന്ത്വനം
മനസ്സില്‍ തളിരിട്ട
നൊമ്പരം
കവിഞ്ഞൊഴുകി നിന്നിലേക്കു
പടരാന്‍ കൊതിച്ചു
ചിറകെട്ടി തടഞ്ഞത്
പൊട്ടിച്ചീറ്റി
നാലുപാടും കൈവഴികളായി
ഒഴുകി
കാത്തിരിപ്പിന്റെ
കരുതിവെയ്ക്കലിന്റെ
ചിറകാണ്
സ്വപ്നം
അത്,
കിട്ടാഞ്ഞപ്പോള്‍ അറിഞ്ഞ
ഒരിറ്റ് തെളിനീര്
തൊണ്ടയിലേക്കിറങ്ങിയപ്പോള്
അറിഞ്ഞ
നിറവിന്റെ നിറവാണ്
രുചി