ജീവിതത്തെ നൂല്‍ക്കുന്ന സമയത്തിന്റെ സൂചികള്‍

ഷംസീര്‍ എ.പി No image

'ഹേ മനുഷ്യാ നീ എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രമാകുന്നു. ഒരു ദിവസം നിന്നില്‍ നിന്ന് നീങ്ങുമ്പോള്‍ നിന്റെ ജീവിതത്തിന്റെ ഒരംശം കുറയുന്നു.' മഹാനായ ഇമാം ഹസനുല്‍ ബസ്വരിയുടെ അനശ്വരമായ വാക്കുകളാണിത്. 

യഥാര്‍ത്ഥത്തില്‍ ജീവിതം തന്നെയാണ് സമയം. സമയം തന്നെയാണ് ജീവിതം. വിശുദ്ധ ഖുര്‍ആനിലെ ഒരു അധ്യായത്തിന്റെ പേര് 'അല്‍ അസ്ര്‍' എന്നാണ് (കാലം).  സമയ കാലങ്ങളുടെ അനന്തതയെ സത്യം ചെയ്തുകൊണ്ടാണതാരംഭിക്കുന്നത്. കാലം ഏതുമാകട്ടെ ജീവിത സത്യം അനശ്വരമാണ്. പൊയ്‌പ്പോയ ഭൂതകാലവും നാം ചവിട്ടി നില്‍ക്കുന്ന ഇന്നിന്റെ ചൂടും ചൂരും പകര്‍ന്നു തരുന്ന വര്‍ത്തമാനകാലവും അടുത്ത നിമിഷമെന്ത് എന്ന് പോലും പ്രവചിക്കാനാകാത്ത അനന്തതയുടെ ഭാവി കാലവുമെല്ലാം ഈ 'അല്‍ അസ്‌റില്‍' പെടും. കാലത്തിനും സമയത്തിനും  പ്രത്യേകം ഫ്രെയിമുകള്‍ ഇല്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'അനന്തമായ കാലം'. അത് അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്നു. രാവ് മാറി പകല്‍ വരുന്നു. സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. ഒരോ നൂറ്റാണ്ടിലും പുതിയ തലമുറകള്‍ രംഗപ്രവേശം ചെയ്യുന്നു. നാടും നഗരവും സംസ് കാരവും ജീവിത രീതിയുമെല്ലാം മാറുന്നു. പക്ഷെ മാറാത്തതായി ഒന്നു മാത്രം. അതാണ് സമയം. സമയത്തെ ആര്‍ക്കും പിടിച്ചു നിര്‍ത്താനാവില്ല. 

ഒരല്‍പം വൈകിപ്പോയാല്‍ സമയത്തോ ടൊപ്പം നമുക്ക് ഓടിയെത്താന്‍ പോലുമാ കില്ല. അതിന് കടിഞ്ഞാണില്ല.

പ്രമുഖ അറബി സാഹിത്യകാരന്‍ മുസ്തഫ ലുത്ഫി അല്‍ മന്‍ ഫലൂത്തി തന്റെ ചെറു ചിന്തകളുടെ സമാഹാരമായ 'നളറാത്ത്' എന്ന കൃതിയില്‍ 'അല്‍ ഗദ്' (നാളെ) എന്ന ഒരധ്യായം പരിചയപ്പെടുത്തുന്നുണ്ട്. ഭാവി കാലത്തെക്കുറിച്ച മനുഷ്യ ജ്ഞാ നത്തിന്റെ പരിമിതികളെയാണ് ആ അധ്യായം ചര്‍ച്ച ചെയ്യുന്നത്. നാളെ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് മനുഷ്യനുള്ള തീര്‍ച്ചയില്ലായ്മയെ രസകരമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നാളെ യുടെ ചെപ്പില്‍ ഒളിപ്പിച്ചു വെച്ചിട്ടു ള്ള രഹസ്യങ്ങളും നിഗൂഢതകളും മനുഷ്യന്‍ അറിഞ്ഞിരുന്നുവെങ്കില്‍ ജീ വിതത്തിന്റെ രസച്ചരട് തന്നെ പൊട്ടി പോകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്.

ഇരുള്‍ പരത്തുന്ന രാവിനെയും വെളിച്ചം പ്രസരിപ്പിക്കുന്ന പ്രഭാതത്തെയുമെല്ലാം ചേര്‍ത്ത് ആണയിട്ടാണ് ഖുര്‍ആനിലെ പല അദ്ധ്യായങ്ങളും തുടങ്ങുന്നത്. 'മാറി മാറി വരുന്ന രാപ്പകലുകളുടെ വൈവിധ്യത്തില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന്' ഖുര്‍ആന്‍ പറയുന്നു. സൂര്യന്റെ ഭ്രമണപഥങ്ങളും ചന്ദ്രന്റെ സഞ്ചാര പാതകളുമെല്ലാം ഖുര്‍ആന്‍ സൂറത്തു യാസീനില്‍ പരിചയപ്പെടുത്തുന്നത് സമയവുമായും കാലങ്ങളുമായും ചേര്‍ത്തു വെച്ച് കൊണ്ടാണ്. മണിക്കൂര്‍, ദിവസം, മാസം, വര്‍ഷം തുടങ്ങി സമയത്തെ സൂചിപ്പിക്കുന്ന പദങ്ങളാല്‍ സമ്പന്നമാണ് ഖുര്‍ആന്‍.

 

ആരാധനകളുടെ സമയക്രമീകരണം

'മനുഷ്യവര്‍ഗ്ഗത്തെയും ജിന്നുവര്‍ഗ്ഗ ത്തെയും നാം സൃഷ്ടിച്ചത് എനിക്ക് ഇബാദത്തു ചെയ്യാന്‍ വേണ്ടി മാത്രമാണ്.'

മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് ഇബാദത്താണ്. അല്ലാഹുവിന്റെ വ്യവസ്ഥ ക്കും നിയമങ്ങള്‍ക്കും വിധേയ പ്പെടലും കീഴ്‌പ്പെടലുമാണത്. പ്രമുഖ ചിന്തകന്‍ അലി ജാ അലി ഇസ്സത്ത് ബെഗോവിച്ച് മനുഷ്യ ജീവിതത്തിന് പദാര്‍ത്ഥലോകത്തുള്ള രണ്ടേ രണ്ട് സാധ്യതകളെക്കുറിച്ച് പറയുന്നുണ്ട്. ഈ രണ്ട് ഓപ്ഷനല്ലാതെ തിരഞ്ഞെടുക്കാന്‍ അവന്റെ മുന്നില്‍ മറ്റൊന്നില്ല. ഒന്നുകില്‍ അല്ലാഹുവിന്റെ ഈ പ്രാപഞ്ചിക വ്യവസ്ഥയെയും സംവിധാനത്തെയും വെല്ലുവിളിച്ച് നിഷേധിയായും ധിക്കാരിയായും ജീവിക്കുക. അല്ലെങ്കില്‍ മനുഷ്യന്‍ അല്ലാഹുവാകുന്ന പരാശക്തിക്കും അവന്റെ കഴിവിനും മുന്നില്‍ തന്റെ നിസ്സഹായാവസ്ഥ പ്രഖ്യാപിച്ച് കീഴൊതുങ്ങുക. അങ്ങനെ കീഴൊതു ങ്ങുന്നതിലെ പ്രത്യക്ഷ പ്രഖ്യാപനങ്ങള്‍ വിശ്വാസിയുടെ ജീവിതത്തില്‍ എമ്പാടും കാണാം. അല്ലാഹു നിശ്ചയിച്ച സമയത്ത് നിശ്ചിത സ്ഥലത്ത് അവന്‍  നിര്‍ദേശിച്ച രൂപത്തില്‍ കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് അത് ഇബാദത്താകുന്നത്. എല്ലാ ആരാധനാ കര്‍മ്മങ്ങളുടെയും സമയ ക്രമീകരണം ഇതില്‍ പ്രധാനമാണ്.

നമസ്‌കാരത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക: 'തീര്‍ച്ചയായും നമസ് കാരം വിശ്വാസികള്‍ക്കുമേല്‍  നിര്‍ ണ്ണിത സമയത്ത് നിര്‍വ്വഹിക്കാന്‍ നിശ്ചയിക്ക പ്പെട്ടിരിക്കുന്നു.' വിശ്വാസികളുടെ ഒരു ദിവസം ചിട്ടപ്പെടുത്തുന്നത് അഞ്ച് വ്യത്യ സ്ത നേരങ്ങളിലെ നമസ്‌കാരങ്ങളാണ്. വിശ്വാസിയുടെ ഒരു ദിവസത്തെ ജീവിത ത്തെ കൃത്യമായ ഇടവേളകളുള്ള സമയ ങ്ങള്‍ക്കനുസരിച്ചാണ് നമസ്്കാരം ക്രമീകരി ക്കുന്നത്. ഈ ടൈംടേബിള്‍ പാലിക്കാന്‍ ഒരു വിശ്വാസി ബാധ്യസ്ഥനാണ്. അല്ലാഹു നിശ്ചയിച്ച സമയം ബോധപൂര്‍വ്വം യാതൊരു വിധ ന്യായവുമില്ലാതെ തെറ്റിക്കുന്നവന് പ്രതിഫലത്തില്‍ കുറവുവരുത്തും.

വെള്ളിയാഴ്ചകളിലെ ജുമുഅ നമ

സ്‌കാരം അല്ലാഹു നിശ്ചയിച്ച സമയക്ര മത്തിലാണ് നടക്കുന്നത്. വര്‍ഷത്തില്‍ ഒരു നിശ്ചിത മാസം വ്രതത്തിനു വേണ്ടി മാത്രമായി നീക്കിവെച്ചിരിക്കുന്നു. 'എണ്ണപ്പെട്ട ദിവസങ്ങള്‍' എന്നാണ് ഖുര്‍ആന്‍ അതെപ്പറ്റി പറഞ്ഞത്. ഹജ്ജിന് കൃത്യമായ മാസവും അതിലെ കര്‍മ്മങ്ങള്‍ക്ക് വ്യക്തമായ സമയങ്ങളുമുണ്ട്.

സകാത്തിനെക്കുറിച്ച് പറയുമ്പോള്‍ ഖുര്‍ആന്‍ 'വിളവെടുപ്പ് ദിവസം' എന്നാണ് പറഞ്ഞത്. പ്രാപഞ്ചിക വ്യവസ്ഥയുടെ സമയ താളക്രമങ്ങള്‍ അല്ലാഹു നിശ്ചയിച്ച എല്ലാ ആരാധനാ കര്‍മ്മങ്ങളിലും കാണാം. ആ സമയം കൃത്യമായി പാലിക്കുന്നതിന്റെ പേര് കൂടിയാണ് ഇബാദത്ത്. അപ്പോള്‍ സമയത്തെക്കുറിച്ച് ബോധവാനാകുന്നതും അത് പാലിക്കുന്നതും  മഹത്തായ ഒരനുഷ്ഠാനമായി മാറുന്നു.

നബി (സ) പറയുന്നു: 'നാല് കാര്യങ്ങളെ ക്കുറിച്ച് ചോദിക്കാതെ ഒരടിമയുടെ കാല്‍പാദം നാളെ പരലോകത്ത് ഒരടി മുന്നോട്ട് വെക്കാന്‍ സാധ്യമല്ല.  1. ആയുസ്സ് എന്തിന് വിനിയോഗിച്ചു 2. യൗവനം എങ്ങനെ ഉപയോഗപ്പെടുത്തി. 3. ധനം എവിടുന്ന് സമ്പാദിച്ചു എവിടെ ചിലവഴിച്ചു. 4 വിജ്ഞാനം കൊണ്ട് എന്ത് കര്‍മ്മം അനുഷ്ഠിച്ചു 'ഒരാളുടെ ആയുസ്സിന് ലഭിക്കുന്ന ദൈര്‍ഘ്യം അയാള്‍ക്ക് ലഭിക്കുന്ന സൗഭാഗ്യം മാത്രമല്ല ബാധ്യതയും ഉത്തരവാദിത്വവും കൂടിയാണ്. സമയ ത്തോടുള്ള ബാധ്യത യഥാവിധി നിര്‍വ്വഹി ക്കുന്നവനാണ് മനുഷ്യ പദവിയുടെ മഹത്വത്തെ സാക്ഷാല്‍കരിക്കുന്നത്. സമയത്തെ ക്കുറിച്ചും ആരോഗ്യത്തെ ക്കുറിച്ചും അശ്രദ്ധ രായവര്‍ നഷ്ടകാരികളാണ്.

പ്രവാചകന്‍ (സ) പറയുന്നു: രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തില്‍ അധിക ജനങ്ങളും അശ്രദ്ധരാണ്. ആരോഗ്യവും ഒഴിവു സമയവുമാണവ.' 

സമയത്തിന്റെ വിലയറിഞ്ഞവര്‍ മാത്രമേ ലോകത്ത് വിജയം വരിച്ചിട്ടുള്ളൂവെന്ന് പ്രമുഖ ടൈം മാനേജ്‌മെന്റ് വിദഗ്ധന്‍ സ്റ്റീഫന്‍.ആര്‍.ടോണര്‍ പറയുന്നു. ലോക ത്തിന്റെ നെറുകയിലേക്കെഴുന്നേറ്റു നിന്ന എല്ലാ ജീനിയസ്സുകളും തങ്ങളുടെ ജന്മ കഴിവിനോടൊപ്പം സമയത്തിന്റെ മൂല്യത്തെക്കൂടി തിരിച്ചറിഞ്ഞവരായി രുന്നുവെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നുണ്ട്.

യഹ്‌യബ്‌നു മുആദ് പറയുന്നു: 'മരണ ത്തെക്കാള്‍ കഠിനമായാണ് നഷ്ടപ്പെടു ന്ന സമയത്തെ ഞാന്‍ കാണുന്നത്. സമയം നഷ്ടപ്പെടുത്തുക എന്നാല്‍ ജീവിതത്തില്‍ നിന്നും സത്യത്തില്‍ നിന്നു തന്നെയുമുള്ള അടര്‍ന്നു പോകലാണ്.'

ജീവിതം ഒന്നേയുള്ളൂ. അതില്‍ തന്നെ മനുഷ്യായുസ്സ് പരിമിതവും. അത് തിരിച്ചറിഞ്ഞവര്‍ ജീവിതത്തെ സാര്‍ത്ഥ കമാക്കി. മഹാനായ ശഹീദ് ഹസനുല്‍ ബന്ന പതിനേഴാമത്തെ വയസ്സിലാണ് ഇസ്‌ലാമിക പ്രബോധനം ആരംഭിക്കുന്നത്. നാല്‍പതാമത്തെ വയസ്സില്‍ രക്തസാക്ഷിയുമായി. ചുരുങ്ങിയ പുരുഷായുസ്സില്‍ ഒരു നൂറ്റാണ്ടിനെ തന്നെ ചിന്താപരമായി ഇളക്കി മറിച്ചു അദ്ദേഹം. ഒരിക്കല്‍ ഹസനുല്‍ ബന്ന പറഞ്ഞു: 'സമയം തന്നെയാണ് ജീവിതം'

സമയനഷ്ടത്തെക്കുറിച്ച് ഓരോ നിമിഷവും വിശ്വാസി ആലോചിച്ചു കൊണ്ടി രിക്കും. അതില്‍ വ്യസനിക്കും. വേദനിക്കും. പാഠമുള്‍ക്കൊള്ളും.

അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറയുന്നു: 'ഓരോ സൂര്യാസ്തമയം കഴിയുമ്പോ ഴും ദുഃഖത്തിന്റെ കാര്‍മേഘങ്ങള്‍ എന്നെ വന്ന് മൂടാറുണ്ട്. എന്റെ ആയുസ്സിലെ ഒരംശമിതാ തീര്‍ന്നിരിക്കുന്നു. എന്നാല്‍ കര്‍ മ്മമൊന്നും വര്‍ധിച്ചില്ലല്ലോ എന്നോര്‍ത്ത്.'

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top