മര്‍യമിന്റെ മകന്‍ വിപ്ലവ സൂര്യന്‍

വഹീദ ജാസ്മിന്‍ No image

മനുഷ്യന് വ്യക്തമായ മാര്‍ഗനിര്‍ദേ ശങ്ങള്‍ നല്‍കുന്നതിനുവേണ്ടി ധാരാളം പ്രവാചകന്മാരെ ദൈവം ഭൂമിയിലേക്ക് നിയോഗിച്ചിട്ടുണ്ട്. മനുഷ്യര്‍ ആരാണെന്നും അവരുടെ ദൗത്യം എന്താണെന്നും നിര്‍ണയി ച്ചു നല്‍കി ഏകനായ പ്രപഞ്ച സൃഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്ന നിര്‍ദേശം ഇവരൊക്കെയും അന്നത്തെ ജനസമൂഹത്തിന് കൈമാറിയിട്ടുമുണ്ട്. ബനൂഇസ്രായേല്‍ സമൂഹത്തിലേക്ക് നിയു ക്തനായ പ്രവാചകനാണ് ഈസാ(അ). ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ ഊലുല്‍ അസ്മ് എന്നറിയപ്പെടുന്ന പ്രമുഖ വ്യക്തിത്വങ്ങളായ അഞ്ച് പ്രവാചകന്‍മാരില്‍ ഒരാളാണ് ഈസാ(അ) എന്ന് കാണാന്‍ കഴിയും. ഈസാ നബിയുടെ ജനനത്തെക്കുറിച്ചും മാതാവിനെക്കുറിച്ചും ഖുര്‍ ആനില്‍ വ്യക്തമായ സൂചനകള്‍ ഉണ്ട്. ബൈബിളില്‍ ഈസാനബിയുടെ ജനനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായി പ്രതിപാദിക്കുന്നുണ്ടെങ്കില്‍, ഖുര്‍ആനില്‍ മര്‍യത്തിന്റെ ജനനം മുതലുള്ള കാര്യങ്ങള്‍ സവിസ്തരം അവത രിപ്പിക്കുന്നത് കാണാം. മര്‍യം എന്ന പേരിലൊരു അധ്യായവും മര്‍യത്തിന്റെ പിതാവായ ഇമ്രാന്‍ കുടുംബത്തിന്റെ പേരില്‍ മറ്റൊരധ്യായവും ഖുര്‍ആനിലുണ്ട്. തന്റെ മാതാപിതാക്കള്‍ പള്ളിയിലേക്ക് നേര്‍ച്ചയാക്കിയ മര്‍യം സക്കറിയാ നബിയുടെ സംരക്ഷണയില്‍ മിഹ്‌റാബില്‍ താമസിക്കുകയും അല്ലാഹു അവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുകയും ജിബ്‌റില്‍(അ) സന്തോഷ വാര്‍ത്ത അറിയിച്ചുകൊണ്ട് മര്‍യമിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. മലക്ക് മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ഒരു ആണ്‍കുഞ്ഞ് ജനിക്കു മെന്ന് അറിയിച്ചപ്പോള്‍ പുരുഷ സ്പര്‍ശനമേല്‍ക്കാത്ത തനിക്ക് എങ്ങനെയാണ് കുഞ്ഞുണ്ടാവുകയെന്ന ആശങ്ക മര്‍യം(റ) പ്രകടിപ്പിക്കുന്നുണ്ട്. അല്ലാഹു ഉദ്ദേശിച്ചാല്‍ എല്ലാം നടക്കുമെന്ന മലക്കിന്റെ അറിയിപ്പിനെ അവര്‍ അംഗീകരിക്കുകയായിരുന്നു.

ഈസ (അ) നെ സംബന്ധിച്ചിടത്തോളം തന്റെ മാതാവായ മര്‍യം(റ) അദ്ദേഹത്തെ പ്രസവിക്കുകയായിരുന്നുവെങ്കില്‍ ആദം(അ) ന്റെ ജനനം മാതാവും പിതാവുമില്ലാതെ മണ്ണുകൊണ്ടാണ് സൃഷ്ടി നടത്തിയതെന്ന് കാണാന്‍ കഴിയും. ഈസാ നബിയുടെ ജനനം ആ അര്‍ത്ഥത്തില്‍ ആദം (അ)യോട് സാമ്യപ്പെട്ടിരിക്കുന്നു. പുരുഷ സ്പര്‍ശം കൂടാതെ കുഞ്ഞ് ജനിക്കുവാനും മണ്ണു കുഴച്ച് ഉണ്ടാക്കിയ രൂപത്തിന് ജീവന്‍ നല്‍കുവാനും പ്രപഞ്ചസൃഷ്ടാവിന് വളരെ നിസാരമാണെന്ന് മനസിലാക്കേണ്ടതുണ്ട്.

ആളുകളില്‍ നിന്നൊരു മറ സ്വീകരിച്ച് കിഴക്ക് ഭാഗത്തേക്ക് മാറിത്താമസിച്ച മര്‍യം (റ)ന് ഈന്തപ്പനച്ചുവട്ടില്‍ വെച്ച് പ്രസവവേദന അനുഭവപ്പെടുന്നു. ജനങ്ങള്‍ അറിഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുകയെന്ന ആവലാതിയെ സമാശ്വസിപ്പിച്ച് ഒരാളോടും സംസാരിക്കേ ണ്ടതില്ലയെന്നുള്ള ദൈവിക നിര്‍ദേശം അവര്‍ അനുസരിക്കുകയാണ് ചെയ്യുന്നത്. സക്കറിയ്യായുടെ സംരക്ഷണയില്‍ കഴിയുന്ന മര്‍യം എന്ന പെണ്‍കുട്ടി ഒരു കുഞ്ഞുമായി സമൂഹത്തിലെത്തുമ്പോള്‍ സമൂഹം അവരെ അപമാനിക്കുന്നുണ്ട്. മര്‍യമിന്റെ പിതാവോ മാതാവോ ദുര്‍ന്നടപ്പുകാരായിരുന്നിട്ടി ല്ലെങ്കിലും ഇതെങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കുമ്പോള്‍ മര്‍യം (റ) ഒന്നും സംസാരിക്കാതെ തൊട്ടിലില്‍ കിടക്കുന്ന കുട്ടിയിലേക്ക് കൈ ചൂണ്ടി. കുട്ടി സംസാരിക്കാന്‍ തുടങ്ങി. 'ഞാന്‍ അല്ലാാഹുവിന്റെ അടിമയാകുന്നു. എനിക്ക് വേദഗ്രന്ഥം ലഭിച്ചിരിക്കുന്നു. എന്നെ അല്ലാഹു പ്രവാചകനായി നിശ്ചയിച്ചിരിക്കുന്നു.' എന്ന് സംസാരിച്ച ഈസ(അ) താന്‍ ദൈവത്തിന്റെ ദൂതനും ദാസനുമാണെന്ന് തൊട്ടിലില്‍ വെച്ചു തന്നെ സംസാരിക്കുന്നു. സ്വന്തം മാതാവിന്റെ ചാരിത്ര്യത്തില്‍ സംശയം പ്രകടിപ്പിച്ച ഒരു ജനതയോട് തന്റെ പിഞ്ചു കുഞ്ഞ് തൊട്ടിലില്‍ കിടന്ന് സംസാരിക്കുന്നു. ഇതാണ് ഈസാ നബിയുടെ ആദ്യത്തെ അത്ഭുതം. ഈസാ(അ) തുടര്‍ന്നും തന്റെ ജനതക്ക് ധാരാളം അത്ഭുത സിദ്ധികള്‍ പ്രകടമാക്കിയിട്ടുണ്ട്. വെള്ളപ്പാണ്ടും കുഷ്ഠരോഗവും സുഖപ്പെടുത്തുന്നതും മരിച്ചവരെ ജീവിപ്പിക്കുന്നതും പക്ഷിയുടെ രൂപം നിര്‍മ്മിച്ച് ഊതുമ്പോള്‍ പക്ഷിക്ക് ജീവന്‍ വരുത്തുന്നതുമെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകമായ കഴിവുകളില്‍ പെട്ടതായിരുന്നു.

ഇനിയൊരു പ്രവാചകന്‍ വരാ നുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിക്കുന്നതും ഈസാ(അ)യുടെ ദൗത്യത്തില്‍പ്പെട്ടതായിരുന്നു. മുഹമ്മദ് നബി(സ)ന്റെ  ആഗമനത്തെക്കുറിച്ചുള്ള സൂചന ഈസ (അ) യുടെ സന്ദേശങ്ങളില്‍ കാണാന്‍ കഴിയും. ഞാന്‍ പോയാല്‍ കാര്യസ്ഥന്‍ വരാനുണ്ടെന്ന സൂചന ബൈബിളിലും  കാണുന്നു. ഈസാ നബിയെ അല്ലാഹുവിലേക്ക് ഉയര്‍ത്തിയെന്നുള്ള വിശ്വാസത്തില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹം ക്രൂശിക്കപ്പെടുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തുവെന്ന വിശ്വാസങ്ങള്‍ മറ്റു സമൂഹങ്ങള്‍ പുലര്‍ത്തുന്നുണ്ട്. യഹൂ ദികള്‍ യേശുവിനെ കുരിശിലേറ്റി അദ്ദേഹത്തിന് മോശമായ ഒരന്ത്യം പരിച യപ്പെടുത്തുകയാണ് ചെയ്തത്. തന്റെ ശത്രുക്കളുടെ മുന്നിലേക്ക് വിട്ടുകൊടുത്ത് അവരുടെ മുന്നില്‍ നിസ്സഹായനായി നില്‍ക്കുകയും ക്രൂശിക്കപ്പെടുകയും ചെയ്യേണ്ട ദയനീയാവസ്ഥയിലേക്ക് യേശുവിനെ ആക്കിത്തീര്‍ത്തിരിക്കുന്നു. എന്നാല്‍ ഖുര്‍ആനിലൂടെ കണ്ണോടിച്ചാല്‍ 'ദൈവദൂതനായ മര്‍യമിന്റെ മകന്‍ മസീഹ് ഈസയെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും സത്യത്തിലവന്‍ അദ്ദേഹ ത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല അവര്‍ ആശയക്കുഴപ്പത്തിലാവുകയാണു ണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല ഉറപ്പ്. അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്.' (നിസാഅ് 157,158) എന്ന് കാണാന്‍ കഴിയും.

യേശു കരയുന്നതും ശിഷ്യന്മാരെ വിട്ട് ഏകാകിയായി മലമുകളിലിരുന്ന് പ്രാര്‍ത്ഥിക്കുന്നതും, സര്‍വ്വ ശക്തനും കരുണാമയനുമായ ദൈവത്തോട് പ്രയാസങ്ങള്‍ അവതരിപ്പിക്കുന്നതും ബൈബിളിലൂടെ കാണുവാന്‍ കഴി യും. ഈ സമയത്തൊന്നും സ്വയം ആരാധ നക്കര്‍ഹന്‍ താനാണെന്നുള്ള ഒരു സൂചന പോലും നല്‍കിയിട്ടില്ല. താന്‍ ദൈവമാ ണെന്നോ ദൈവപുത്രനാണെന്നോ യേശു പഠിപ്പിച്ചിട്ടില്ലയെന്ന് മാത്രമല്ല സ്വര്‍ഗത്തി ലിരിക്കുന്ന തന്റെ നാഥനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന യേശുവിനെയാണ് ബൈബിളിന്റെ അധ്യാപനങ്ങളിലൂടെ കാണുന്നത്. യേശു ഒരു സ്ഥലത്ത് പ്രാര്‍ ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ ത്ഥന കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊ രാള്‍ യോഹന്നാന്‍ തന്റെ ശിഷ്യന്‍മാരെ പഠിപ്പിച്ചത് പോലെ ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കേണമേ എന്നഭ്യര്‍ത്ഥിച്ച പ്പോള്‍ 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം സംപൂജിതമാകേണമേ' എന്നാരംഭിക്കുന്ന ഏകദൈവ വിശ്വാസ കേന്ദ്രീകൃതമായ ലൂക്കോസ് (11. 1-13) പ്രാര്‍ത്ഥനയാണ് യേശു അവരെ പഠിപ്പിച്ചിരുന്നതെന്ന് കാണാന്‍ കഴിയും.

ക്രിസ്താബ്ദം 325-ല്‍ നിലവില്‍ വന്ന നിഖ്യാ വിശ്വാസ പ്രമാണം എല്ലാ വിഭാഗങ്ങളിലുമുള്ള ക്രൈസ്തവര്‍ അംഗീകരിക്കുകയും ഏറ്റു ചൊല്ലുകയും ചെയ്യുന്ന ഒന്നാണ്. ആ വിശ്വാസ പ്രമാണത്തിന്റെ കാതലിലൂടെ കടന്നുപോകുമ്പോള്‍ 'ദൈവത്തിന്റെ ഏകപുത്രനും സര്‍വ്വ ലോകങ്ങള്‍ക്കു മുമ്പേ പിതാവില്‍ നിന്ന് ജനിച്ചവനും പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവവും ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് സമത്വമുള്ളവനും സകലതും താന്‍ മുഖാന്തിരമായി നിര്‍മ്മിച്ചവനും മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി തിരുമനസ്സായ പ്രകാശം സ്വര്‍ഗ്ഗത്തില്‍ നിന്നിങ്ങി വിശുദ്ധ റൂഹായില്‍ നിന്നും ദൈവമാതാവായ വി: കന്യകമറിയാമില്‍ നിന്നും ശരീരിയായിത്തീര്‍ന്ന് മനുഷ്യനായി, പൊന്തിയോസ് പീലാത്തോസിന്റെ ദിവസങ്ങില്‍ ഞങ്ങള്‍ക്കു വേണ്ടി കുരിശില്‍ തറക്കപ്പെട്ട് കഷ്ടത അനുഭവിച്ച് മരിച്ച് അടക്കപ്പെട്ട് മൂന്നാം ദിവസം ഉയര്‍ന്നെഴുന്നേറ്റ് സ്വര്‍ഗത്തിലേക്ക് കരേറി, തന്റെ പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നവനും ജീവനുള്ളവരെയും മരിച്ചവരെയും ന്യായം വിധിപ്പാന്‍ തന്റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും തന്റെ രാജ്യത്തിന് അവസാനമില്ലാത്തവനുമായ യേശുമിശിഹാ ആയ ഏക കര്‍ത്താവിലും ഞങ്ങള്‍ വിശ്വസിക്കുന്നു'  എന്നും കാണാം. ഇവിടെ യേശുവിനെ ദൈവപുത്രനായക്കുന്നതിനോടൊപ്പം മര്‍യത്തിന് ദൈവമാതാവ് എന്ന പര്യവേഷവും നല്‍കുന്നുണ്ട്. ക്രൈസ്തവ സഭയിലെ ചില വിഭാഗങ്ങള്‍ മര്‍യയെ ദൈവത്തിലേക്കുള്ള മധ്യവര്‍ത്തിയായി ഉയര്‍ത്തുകയും മറിയത്തോട് മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തുകയും ചെയ്തുവരുന്നു. മര്‍യമിനെ മാതൃകാവനിതനായി (സൂറ: തഹ്‌രീം) പരിചയപ്പെടുത്തുന്നുവെങ്കിലും ദൈവ മാതാവ് എന്ന സ്ഥാനം നല്‍കുന്നില്ലായെന്നും കാണാം. സാരാംശത്തിലും സമത്വത്തിലും അല്ലാഹുവിന് തുല്യമായി മറ്റാരെയെങ്കിലും പങ്കുവെച്ചാല്‍ അവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാകുമെന്ന് ഖുര്‍ആന്‍ വ്യക്തമായി പഠിപ്പിക്കുന്നു. മര്‍യമിന്റെ മകന്‍ മസീഹ് ദൈവം തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്. 'ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും: തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ് (മാഇദ: 72).

ഇസ്രയേല്‍ ജനതക്കിടയില്‍ യേശുവിന്റെ ദൗത്യം എന്തായിരുന്നുവെന്ന് ചിന്തിക്കേണ്ടതുണ്ട്. ദൈവത്തിന്റെ ജനമെന്ന് വിളിക്കപ്പെട്ടിരുന്ന യഹൂദന്‍മാര്‍ മതത്തെ വില്‍പ്പനച്ചരക്കാക്കുകയും ദേവാലയത്തെ കച്ചവടകേന്ദ്രമാക്കുകയും ജനങ്ങളുടെ സമ്പത്ത് അന്യായമായി കൈവശപ്പെടുത്തുകയും ചെയ്തിരുന്ന ആ കാലഘട്ടത്തില്‍ യേശുവിന്റെ പ്രഭാഷണങ്ങളിലൊക്കെയും കപടനാട്യക്കാരായ നിയമജ്ഞരേയും പരീശന്‍മാരെയും ശാസിക്കുന്നത് കാണാം. 'നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു തുല്യര്‍. അവ പുറമെ മനോഹരമായി കാണപ്പെടുന്നുവെങ്കിലും അവക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വ്വവിധ മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്നു. അതുപോലെ ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവനായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്. കപട നാട്യക്കാരയ നിയമജ്ഞരേ, പരീശന്മാരേ നിങ്ങള്‍ക്ക് ദുരിതം. നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറം വെടിപ്പാക്കുന്നു. എന്നാല്‍ അവയുടെ ഉള്ള് കവര്‍ച്ചയും ആര്‍ത്തിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. അന്ധനായ പരീശാ, പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറം കൂടി ശുദ്ധിയാകാന്‍ വേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക.' പുരോഹിതന്മാരുടെയും ചൂഷകവര്‍ഗത്തിന്റെയും ഭരണത്തെ തൂത്തെറിഞ്ഞ് വിഗ്രഹാരാധനയെ എതിര്‍ത്ത് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിടിയില്‍ നിന്നും ജനതയെ മോചിപ്പിച്ച് മുന്‍കാലങ്ങളില്‍ വന്നിട്ടുള്ള വേദഗ്രന്ഥങ്ങളെ സാക്ഷ്യപ്പെടുത്തി അവയുടെ സംരക്ഷണവുമായിട്ടാണ് അദ്ദേഹം മുന്നോട്ട് പോയിട്ടുള്ളത് (മാഇദ: 48).

റോമിന്റെ അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ തന്റെ പ്രബോധന കാലഘട്ടത്തില്‍ വിപ്ലാത്മകമായ നിലപാടുകള്‍ സ്വീകരിക്കുന്നതായി ചരിത്രത്തില്‍ കാണാം. മതത്തെ സാമൂഹ്യ ജീവിതത്തില്‍ നിന്നും പൊതുജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിന് സാധാരണയായി പറയുന്ന ഒരു ഉദ്ധരണിയാണ് 'സീസര്‍ക്കുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്നത്' ഈ ആശയത്തെ വിരുദ്ധമായിട്ടാണ് പലപ്പോഴും പ്രചരിപ്പിക്കാറുള്ളത്. സീസറിന്റെ പ്രതിനിധിയായ ഹെറോദാവ് ജനങ്ങളെ നിഷ്‌ക്കരുണം പീഡിപ്പിച്ച് ഭീമമായ ചുങ്കം ചുമത്തിക്കൊണ്ടിരുന്ന ഒരു സാഹചര്യത്തില്‍ ഇത്തരം ചുങ്കങ്ങള്‍ക്കെതിരെ യേശു പ്രതികരിച്ചപ്പോള്‍ സീസറിന്റെ പ്രതിനിധികള്‍ യേശുവിനെ കുടുക്കാനായി നാണയങ്ങളുമായി അദ്ദേഹത്തിന്റെ അടുത്ത് വന്ന് സംസാരിക്കുന്ന രംഗം ബൈബിളില്‍ പ്രതിപാദിച്ചിട്ടുണ്ട്. 

'ഗുരോ നീ സത്യവാനാണെന്നും ആരുടെയും മുഖം നോക്കാതെ നിര്‍ഭയനായി ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു. അതുകൊണ്ട് ഞങ്ങളോട് പറയുക. നിനക്ക് എന്തു തോന്നുന്നു. സീസറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമാണോ അല്ലയോ? അവരുടെ ദുഷ്ടത മനസിലാക്കിക്കൊണ്ട് യേശു പറഞ്ഞു. കപടനാട്യക്കാരേ, നിങ്ങള്‍ എന്നെ പരീക്ഷിക്കുന്നതെന്ത്? നികുതിക്കുള്ള നാണയം എന്നെ കാണിക്കുക. അവര്‍ ഒരു ദനാറ അവനെ കാണിച്ചു. ഈ രൂപവും ലിഖിതവും ആരുടേതാണ്? സീസറിന്റേത് എന്ന് അവര്‍ പറഞ്ഞു. അവന്‍ അരുളി ചെയ്തു. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. ഇതുകേട്ട് അവര്‍ വിസ്മയേതിരായി അവനെ വിട്ടു പോയി'  (മത്തായി: 22:15-22). നികുതി കൊടുക്കേണ്ടതില്ലെയെന്ന് യേശു പറഞ്ഞാല്‍ അദ്ദേഹത്തിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തണമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. നികുതി കൊടുക്കേണ്ടതുണ്ടെന്ന് പറഞ്ഞാല്‍ അതിനെതിരെ യേശു നടത്തിയ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളൊക്കെയും വൃഥാവിലാകുകയും ചെയ്യും. ഈ നിര്‍ണായക സാഹചര്യത്തില്‍ വിപ്ലവാത്മകമായ നിലപാടുകള്‍ സ്വീകരിച്ച് യഥാര്‍ത്ഥത്തില്‍ സീസറിനെ തളളിപ്പറയുകയായിരുന്നു പ്രസ്തുത വചനത്തിലൂടെ യേശു ചെയ്തത് ആകാശത്തിന്റെയും ഭൂമിയുടെയും സമഗ്രമായ ആധിപത്യം ദൈവത്തിനുള്ളതാണ്. ആറടി മണ്ണ് പോലും ശാശ്വതമായി സ്വന്തമല്ലാത്ത സീസര്‍ക്ക് എന്താണുള്ളത് എന്ന പ്രബലമായ ആശയങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഖിയാമത്തു നാളിന്റെ അടയാളങ്ങളില്‍ ഒന്നായി ഈസ(അ) ഇറങ്ങിവരുമെന്നും വി.ഖുര്‍ആനില്‍ പ്രതിപാദിക്കുന്നു.(സുഖ്‌റുഫ്.61) ഭൂമിയില്‍ നീതിയുക്തമായ ഭരണം നടത്തും. എല്ലാ തരത്തിലുമുള്ള യുദ്ധങ്ങളും പ്രശ്‌നങ്ങളും അവസാനിപ്പിച്ച് സമാധാനവും നിര്‍ഭയത്വവും നിറഞ്ഞ ഒരവസ്ഥയായിരിക്കും അന്നുണ്ടാവുന്നത്. ഒട്ടകവും സിംഹവും ഒന്നിച്ചു മേയുന്ന, ചെന്നായയും ആട്ടിന്‍കുട്ടിയും ഒന്നിച്ച് കളിക്കുകയും ചെയ്യുന്നൊരു കാലം. സമാനമായ രൂപത്തില്‍ ബൈബിളിലെ വാക്യങ്ങളിലും പ്രതിപാദിക്കുന്നുണ്ട്. 'കണ്ണു കൊണ്ടു കാണുന്നതുപോലെയോ ചെവികൊണ്ട് കേള്‍ക്കുന്നതുപോലെയോ മാത്രം അവന്‍ ന്യായപാലനം ചെയ്യുകയോ വിധി നടത്തുകയോ ചെയ്കയില്ല. അവന്‍ ദരിദ്രര്‍ക്ക് നീതിയോടെ ന്യായപാലനം നടത്തുകയും ഭൂമിയെ എളിയവര്‍ക്ക് നേരോടെ വിധികല്‍പ്പിക്കുകയും ചെയ്യും. ആജ്ഞാദണ്ഡ് കൊണ്ട് അവന്‍ ഭൂമിയെ പ്രഹരിക്കും. അവന്റെ മൊഴി ദുഷ്ടരെ നിഗ്രഹിക്കുകയും നീതി അവന്റെ അരക്കച്ചയും വിശ്വസ്തത അവന്റെ ഇടക്കെട്ടും ആയിരിക്കും. ചെന്നായയും ആട്ടിന്‍കുട്ടിയും ഒരുമിച്ച് വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍ കുട്ടിയോട് കൂടെ കിടക്കും. പശുക്കുട്ടിയും സിംഹകുട്ടിയും ഒരുമിച്ച് മേയും. ഒരു ബാലന്‍ അവയെ നടത്തും. പശുവും കരടിയും ഒരുമിച്ചുമേയും. അവയുടെ കുട്ടികള്‍ ഒരുമിച്ചു കിടക്കും. സിംഹം, കാള എന്നതുപോലെ  വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന ശിശു പാമ്പിന്റെ പൊത്തിനു മുകളില്‍ കളിക്കും. മുലകുടി മാറിയ ബാലന്‍ അണലിയുടെ പൊന്നില്‍ കയ്യിടും. സമുദ്രം വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നതു പോലെ ഭൂമി ദൈവപരിജ്ഞാനം കൊണ്ട് നിറയും. (എശയ്യ 11.3.10) 40 വര്‍ഷം ഈസാ(സ) ശരീഅത്തനുസരിച്ച് കറ കളഞ്ഞ, നീതിയില്‍ അധിഷ്ഠിതമായ ഭരണം നടത്തുമെന്നും ഖുര്‍ആനിന്റെ അധ്യാപനങ്ങളില്‍ കാണാന്‍ കഴിയും. 

ഈസ (അ)യെക്കുറിച്ചോ മര്‍യം (റ) പറ്റിയോ മോശമായ ഒരു പരാമര്‍ശം പോലും വി: ഖുര്‍ആനില്‍ കാണുവാന്‍ കഴിയില്ല. യേശു പഠിപ്പിച്ച ആശയങ്ങള്‍ക്ക് ഘടക വിരുദ്ധമായി ആശയങ്ങള്‍ ഖുര്‍ആനിലും കാണാന്‍ കഴിയില്ല. ഇഞ്ചീലിനെ സംരക്ഷിക്കുന്ന രൂപത്തില്‍ ഖുര്‍-ആന്‍ പലപ്പോഴായി സംസാരിക്കുന്നത് കാണാം. 'താന്‍ ന്യായപ്രമാണത്തെയോ പ്രവാചകന്‍മാരേയോ നീക്കുവാനല്ല. മറിച്ച് അവരുടെ അധ്യാപനങ്ങള്‍ പൂര്‍ത്തീകരിക്കലാണ് തന്റെ ദൗത്യമെന്ന്' ഉദ്‌ഘോഷിച്ച യേശുവിന്റെ പ്രമാണങ്ങളുടെ സന്ദേശത്തിലേക്കും ആശയത്തിലേക്കും കടന്നുവരണമെന്ന സമന്വയത്തിന്റെ സന്ദേശമെന്ന് വി: ഖുര്‍ആനിലൂടെയും നിഴലിക്കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top