കിളിയുടെ ഉള്ളില്‍
ഒരു വീടുണ്ടാകും
ആളുകളെ മുഴുവന്‍
അതിലേക്ക് വിളിച്ചു കയറ്റും അയാള്‍
ബസ്സൊരു വീടാകും
അതിനുള്ളില്‍ അനേകം വീടുകള്‍
കൂട്ടിമുട്ടുന്ന പാത്രങ്ങള്‍, കലങ്ങള്‍
പിഞ്ഞിയ കുഞ്ഞുടുപ്പ്?
പൊട്ടിയ കുടുക്ക്?.......
കാറ്റതിനെ കൈവീശി പറഞ്ഞയക്കും
ഞട്ടുകള്‍ കുഞ്ഞു വിരലുകള്‍ കൊണ്ട് കൂട്ടിപ്പിടിക്കും
മറ്റാരെയും തട്ടാതെ നോക്കും ബോഡി
മുഷിഞ്ഞാലോ എന്ന് കരുതി
ഒരിക്കലും അടുത്തു നിന്ന്
എഴുന്നേറ്റു പോവില്ല സീറ്റ്
എല്ലാം നോക്കി നടത്തും കണ്ണാടി
ടയറിന്റെ കാര്യമാണ് കഷ്ടം
സ്വന്തം വിഷമങ്ങള്‍
അറിയിക്കാതിരിക്കാന്‍
അത് എത്ര പാടുപെടുന്നുണ്ടെന്നോ
എന്നാലും യാത്ര നിലയ്ക്കുന്നേരം
ഈ നശിച്ച ടയര്‍
എന്ന ശാപമുണ്ടല്ലോ
അതു മാത്രമാണ്
സഹിക്കാന്‍ പറ്റാത്തത്
ഓരോ വീടും ഒരു ടയറിലാണല്ലോ.