ആഴിയെ കിനാക്കണ്ട്
നദിയായൊഴുകുന്നവള്
ഉമിത്തീയായ് ഉരുകുമ്പോഴും
കെടാവിളക്കായവള്
വറചട്ടിയില്‍നിന്ന്
പൊരിവെയിലത്തിട്ട്
ദിവ്യകാരുണ്യത്തിന്
മഞ്ഞുപെയ്ത്
കുളിര്‍നിലാവായ് വാഴ്വ്
പുല്കിയവള്!
ഉള്ളിലെവിടെയോ ഉയരുന്ന
സ്നേഹമന്ത്രണങ്ങള്ക്ക്
തടയിട്ടവള്!
നല്ല കര്‍മങ്ങളാല്‍ കാണിക്കയാകാന്
കൊതിച്ചവള്‍!
സഹജീവികള്‍ തന് കണ്ണീര്‍ക്കയങ്ങള്‍
തെന്നലായെങ്കിലും
നുള്ളിക്കളയാന്‍ വെമ്പുന്നവള്‍!
രാവിന്റെ കിനാവില് ഉയരുന്ന
അമര്‍ത്തിപ്പിടിച്ച ഗദ്ഗദങ്ങളെ
പുലരികൊണ്ട് കഴുകിക്കളഞ്ഞവള്‍!
ഓരോ കണ്ണുനീര്‍തുള്ളിയിലും
പ്രതിബിംബമായ് ഇവള്!